play-sharp-fill

ഇന്ന് നബിദിനം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം: ആഘോഷിക്കാന്‍ വിപുലമായ പരിപാടികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം:സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉൽ അവ്വല്‍ മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. റബീഉൽ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മിലാദ് പരിപാടികള്‍ തുടരും. എ ഡി 570ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്.ഷിയാ, സുന്നി പണ്ഡിതന്മാർ വ്യത്യസ്ത തീയതികളിൽ അദ്ദേഹത്തിൻ്റെ ജനനത്തെ അനുസ്മരിക്കുന്നു. റബീഅൽ അവ്വൽ 17-ാം ദിവസമാണ് അദ്ദേഹം ജനിച്ചതെന്ന് ഷിയാസ് വിശ്വസിക്കുന്നു, അതേ സമയം സുന്നികൾ അത് 12-ാം ദിവസത്തിൽ ആണെന്നാണ് വിശ്വസിക്കുന്നത്. പ്രത്യേക […]

റോഡിലിറങ്ങിയ ഒറ്റയാൻ ഇന്നോവ കാർ തകർത്തു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു: കാലടി പ്ലാൻ്റേഷൻ 12 -ാം ബ്ലോക്കിൽ കല്ലാല എസ്റ്റേറ്റ് റോഡിലാണ് ഒറ്റയാന്റെ ആക്രമണം

കാലടി : കാലടി പ്ലാൻ്റേഷൻ 12 -ാം ബ്ലോക്കിൽ കല്ലാല എസ്റ്റേറ്റിൽ റോഡിലിറങ്ങിയ ഒറ്റയാൻ ഇന്നോവ കാർ തകർത്തു. ഞായറാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കല്ലാല എസ്റ്റേറ്റ് കുളിരാംതോട് ഭാഗത്ത് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. റോഡിൽ ആനയെ കണ്ട് യാത്രക്കാർ നിർത്തി. തുടർന്ന് കാട്ടാന കാറിൻ്റെ മുൻഭാഗം പൂർണമായി തകർത്തു. ഉടനെ യാത്രക്കാർ കാർ മുന്നോട്ടെടുത്ത് രക്ഷപെടുകയായിരുന്നു. 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ജോയ്, ബേസിൽ, ജോസ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. ഇതിന് സമീപത്താണ് കഴിഞ്ഞ ഒരാഴ്ച്ച മുമ്പ് […]

അന്നും ഇന്നും എന്നും യുവാക്കളുടെ നെഞ്ചിടിപ്പേറ്റിയ മിന്നും താരം; കിടിലൻ ഫീച്ചറുകളോടെ വീണ്ടും അവതരിച്ച്‌ R15M; യമഹ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്‌പോർട് ബൈക്കായ യമഹ R15M പുറത്തിറക്കി

യമഹ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ കാർബണ്‍ ഫൈബർ പാറ്റേണ്‍ ഗ്രാഫിക് സഹിതം തങ്ങളുടെ പ്രശസ്തമായ സ്‌പോർട് ബൈക്കായ യമഹ R15M പുറത്തിറക്കി. പ്രശസ്തമായ R1 ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 155 സിസി ലിക്വിഡ് കൂള്‍ഡ് എൻജിനാണ് ബൈക്കിലുള്ളത്. യമഹയുടെ റേസിംഗ് ഡിഎൻഎ ഉപയോഗിച്ച്‌ സൂപ്പർസ്പോർട്ടി ലൈനായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്ബനി പറയുന്നു. കാർബണ്‍ ഫൈബർ പാറ്റേണുള്ള യമഹ R15M ബൈക്കിൻ്റെ വില 2,08,300 രൂപയാണ്. അതേസമയം മെറ്റാലിക് ഗ്രേയില്‍ നവീകരിച്ച R15M ന് 1,98,300 രൂപയാണ് എക്സ്-ഷോറൂം വില. […]

ജാവദേക്കര്‍ വന്നത് ചൂണ്ടയൊന്നും കൊണ്ടല്ല, പരിചയപ്പെടാന്‍ വന്നതാണ്; എന്നെ മാത്രമല്ല പല നേതാക്കളെയും കണ്ടിട്ടുണ്ട്; അദ്ദേഹം വന്നു, കണ്ടു പോയി; എനിക്ക് കള്ളം പറയാന്‍ അറിയില്ല, കണ്ടോയെന്ന് ചോദിച്ചാല്‍ മറുപടി പറഞ്ഞില്ലെങ്കില്‍ മൗനം ശരിയായി വരും; കണ്ടില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത് തെളിയിക്കാന്‍ പോകും; കള്ളം പറയലല്ല, സത്യം പറയലാണ് ശരി; കള്ളം പറയുന്നത് ശരിയല്ലെന്നതാണ് തന്റെ നിലപാടെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മനസ്സ് തുറന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഇപിയുടെ പ്രതികരണം. ജാവദേക്കറിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് എന്ത് ബഹളമാണുണ്ടായതെന്നും ഇപി ചോദിച്ചു. ജാവദേക്കര്‍ തന്നെ ഒന്ന് പരിചയപ്പെടാന്‍ വന്നതാണെന്നും അദ്ദേഹം വന്നത് ചൂണ്ട കൊണ്ടല്ലെന്നും ജയരാജന്‍ പറയുന്നു. ഇതുകൊണ്ടൊന്നും താന്‍ നിരാശപ്പെടുകയോ കുണ്ഠിതപ്പെടുകയോ ഇല്ല. എന്റെ വീട്ടില്‍ ഒരാള്‍ വരുമ്പോള്‍ അവരോട് ഇറങ്ങിപ്പോകൂ എന്ന് പറയാന്‍ സാധിക്കില്ല. ജാവദേക്കര്‍ തന്നെ സന്ദര്‍ശിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇപി കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ […]

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഉപയോ​ഗിക്കരുതെന്ന് കേന്ദ്രത്തിന്റെ വിലക്ക്; മലിനീകരണ സാധ്യത ചൂണ്ടിക്കാട്ടി നടപ്പിലാക്കിയ നിയമം തിരിച്ചടിയാകുന്നത് സർക്കാരിന്; 102 വകുപ്പുകളിലായി നടത്തിയ പരിശോധനയിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗശൂന്യമായത് 2,500ലേറെ വാഹനങ്ങള്‍; ഇതിൽ 507 വാഹനങ്ങളുമായി ആരോ​ഗ്യവകുപ്പ് മുന്നിൽ; 116 വാഹനങ്ങളുമായി പോലീസ് രണ്ടാമത്

തിരുവനന്തപുരം: മലിനീകരണ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്രം നടപ്പിലാക്കിയ നിയമം ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെന്ന് കണ്ടെത്തല്‍. മലിനീകരണം ഒഴിവാക്കാനാണ് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ അധികം ഓടാത്ത വാഹനങ്ങള്‍ക്കും പുനരുപയോഗ സാധ്യത ഇല്ലാതായി. ഏറ്റവും പുതിയ കണക്കുകളില്‍ കേന്ദ്രനിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗശൂന്യമായത് 2,053 വാഹനങ്ങള്‍. ഓരോ വകുപ്പിലും 15 കൊല്ലം കഴിഞ്ഞ എത്ര വാഹനങ്ങളുണ്ടെന്ന് 2024 ജൂലൈയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചിരുന്നു. 102 വകുപ്പുകളിലായിരുന്നു പരിശോധന. ഇതിലാണ് കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 2500ലേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ […]

ഫാം ഹൗസിലെത്തിയ പ്രജ്വല്‍ സ്ത്രീയോട് കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു: വെള്ളവുമായി ജോലിക്കാരി എത്തിയപ്പോള്‍ റൂം അകത്ത് നിന്നും പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു: ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ബംഗളൂരു: നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കര്‍ണാടക ജെഡിഎസ് നേതാവും മുന്‍ ലോക്‌സഭാ എംപിയുമായ പ്രജ്വല്‍ രേവണ്ണ സഹോദരന്‍ സൂരജിന്റെ ഫാംഹൗസിലെ ജോലിക്കാരിയെയും ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രജ്വലിനെതിരായ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 2021ലാണ് സംഭവം. തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്‍ പീഡിപ്പിച്ചതെന്ന് ദസൗത്ത് ഫസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളനര്‍സിപുരയിലെ മുലേകലേനഹള്ളി ഗ്രാമത്തില്‍ സൂരജിന്റെ ഗന്നിക്കോട […]

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം; വിപുലമായ ആഘോഷ പരിപാടികൾക്കായ് ഒരുങ്ങി മദ്രസകളും പള്ളികളും

ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. കൊടി തോരണങ്ങളാല്‍ പള്ളികളും മദ്രസകളും അലങ്കരിച്ചിട്ടുണ്ട്. മദ്‌റസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. ഹിജ്‌റ വര്‍ഷത്തില്‍ റബീഉല്‍ അവ്വല്‍ മാസം 12നാണ് നബി ദിനം ആഘോഷിക്കുന്നത്. എന്നാല്‍ റബീഊല്‍ 17നാണ് നബി ജനിച്ചതെന്നാണ് ഷിയാ വിഭാഗങ്ങള്‍ വിശ്വസിക്കുന്നത്. എ ഡി 570ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. പ്രവാചകന്‍ പകര്‍ന്ന വെളിച്ചം സ്വന്തം […]

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണം; ഇല്ലെങ്കിൽ കേരളത്തിന് അരിയില്ല; സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം; നിർദേശത്തിനു പിന്നാലെ മസ്റ്ററിങ്ങിനുള്ള നടപടികളുമായി സർക്കാർ; ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്ന് കേന്ദ്രം അറിയിച്ചു. നിർദേശത്തിനു പിന്നാലെ മസ്റ്ററിങ്ങിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും. റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സെർവർ തകരാർ മൂലം നിർത്തിവെക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങ്ങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. […]

കാസർകോട് വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയും മക്കളും അവശ നിലയിൽ; ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: കാസർകോട് മടിക്കൈ പൂത്തക്കാലിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും വിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാൽ (16) എന്നിവരെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം വിജയൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ കാർ കയറിയിറക്കി കൊലപ്പെടുത്തിയ സംഭവം: പ്രതി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി പോലീസ്; അപകടമുണ്ടായത് സുഹൃത്തിൻ്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോൾ; വാഹനമെടുത്ത് പോയത് നാട്ടുകാർ ആക്രമിക്കുമോയെന്ന ഭയത്താൽ; ലഹരി വസ്തു വിറ്റകേസിലും അജ്മൽ പ്രതി; തൻ്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തി, പരിചയപ്പെട്ടത് ആശുപത്രി കാഷ്വാലിറ്റിയിൽ വച്ചെന്ന് ഡോക്ടർ

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ കാർ കയറിയിറക്കി യാത്രക്കാരി മരിച്ച സംഭവത്തിൽ പ്രതി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി പോലീസ്. ഒരു സുഹൃത്തിൻ്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിൾ പോലീസ് ശേഖരിച്ചു. അതേസമയം, അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. തൻ്റെ […]