play-sharp-fill

ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർ ദിശയില്‍ നിന്ന് വന്ന കാർ ഇടിച്ച് വയോധിക മരിച്ചു ; അപകടമുണ്ടായത് കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ ചികിത്സ തേടി മടങ്ങി വഴി

സ്വന്തം ലേഖകൻ കുമരകം : റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ചു പരിക്കേറ്റ വയോധിക മരിച്ചു. കുമരകം ചക്രം പടി തൈക്കൂട്ടത്തില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി തങ്കപ്പൻ (74) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ ചികിത്സ തേടി മടങ്ങി വരും വഴിയാണ് അമ്മിണിക്ക് അപകടം സംഭവിക്കുന്നത്. ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർ ദിശയില്‍ നിന്ന് വന്ന കാർ അമ്മിണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച അമ്മിണിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.15 […]

റോഡരികില്‍ മാലിന്യം തള്ളി തടിതപ്പാൻ ശ്രമം ; സാമൂഹ്യവിരുദ്ധരെ കൈയോടെ പിടികൂടി പഞ്ചായത്ത് അധികൃതരും നാട്ടുകാരും ; തിരികെ മാലിന്യം ലോറിയിലേക്ക് കയറ്റിച്ചു ; സംഭവം കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ

സ്വന്തം ലേഖകൻ കോട്ടയം: റോഡരികില്‍ മാലിന്യം തള്ളി തടിതപ്പാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടി. മാലിന്യം മുഴുവൻ തിരികെ ലോറിയിലേക്ക് കയറ്റി. കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലാണ് സംഭവം. എം.സി റോഡരികില്‍ ലോറിയില്‍ കൊണ്ടുവന്ന മാലിന്യം തളളുന്നത് ശ്രദ്ധയില്‍പ്പെട്ട ഹരിത കർമ്മ സേനാംഗങ്ങളായ വിജിനി, സുജാത, മിനി എന്നിവർ ചേർന്ന് ലോറി തടഞ്ഞുനിർത്തുകയും പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി മാലിന്യം നിക്ഷേപിച്ചവരെക്കൊണ്ട് തിരികെ ലോറിയില്‍ കയറ്റി നിർമ്മാർജ്ജനം ചെയ്യിപ്പിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് […]

കേരള ക്രിക്കറ്റ് ലീഗ് : ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് തകർത്തു ; ആലപ്പി റിപ്പിള്‍സിന് രണ്ടാം വിജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് പരാജയപ്പെടുത്തി കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് രണ്ടാമത്തെ വിജയം സ്വന്തമാക്കി. ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച തുടക്കം സമ്മാനിച്ചു. സ്കോർ 51ൽ നിൽക്കുമ്പോൾ മുഹമ്മദ് അസ്ഹറുദീന്‍ 28 റണ്ണുമായി പുറത്തായി. ഇതോടെ ആലപ്പി റിപ്പിള്‍സിന്റെ ബാറ്റില്‍ നിന്നുള്ള റണ്ണൊഴുക്ക് കുറഞ്ഞു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നീല്‍ സണ്ണിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് സ്കോർ ബോർഡ് […]

പരാതി അടിസ്ഥാന രഹിതം ; പരാതിക്കാരിയെ അറിയില്ല, പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല ; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും; ഓടിയൊളിക്കില്ല ; 100 ശതമാനം ന്യായം; നിരപരാധിത്വം തെളിയിക്കും ;സത്യമല്ലെന്ന് തെളിയുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണം ; യുവതിയുടെ പീഡന പരാതിയിൽ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി

സ്വന്തം ലേഖകൻ കൊച്ചി: തനിക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതിയെ അറിയില്ലന്നും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നടന്‍ നിവിന്‍ പോളി. യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണ്. ആദ്യമായാണ് തനിക്കെതിരെ ഇത്തരത്തില്‍ ഒരു പരാതി വരുന്നത്. ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം. പരാതിയിൽ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനാൽ നിയമ പോരാട്ടം നടത്തും. അതിനായി ഏതറ്റംവരെയും പോകും ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം […]

ചരിത്രത്തില്‍ അപൂര്‍വ്വം ; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു ; റിട്ട: ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫിനിനെതിരെ പരാതി ; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ; നടപടി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സുപ്രീംകോടതി റിട്ട: ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ചുള്ള പരാതിയില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് അന്വേഷണം നടത്തുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരവകുപ്പ് റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിന്റെ നിയമവശം ചോദിച്ചുകൊണ്ട് സംസ്ഥാന നിയമസെക്രട്ടറിക്ക് കത്ത് […]

പള്ളിക്കത്തോട് ലൂസി വധക്കേസ് ; കൊലയ്ക്ക് കാരണം സംശയം മൂലമുള്ള മുൻവൈരാഗ്യം ; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോട്ടയം ജില്ലാ സെഷൻസ് കോടതി

സ്വന്തം ലേഖകൻ കോട്ടയം: പട്ടാപ്പകൽ പള്ളിക്കത്തോട് ഗ്രാമീൺ ബാങ്കിനു മുമ്പിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ ഭർത്താവിന് കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി എൽസമ്മ ജീവപര്യന്തം ശിക്ഷയും 25000/ രൂപപിഴയും പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവും വിധിച്ചു. 2016 ഏപ്രിൽ നാലിന് പള്ളിക്കാത്തോട് ഗ്രാമീൺ ബാങ്കിനു മുൻവശം വെച്ച് ജോർജ്ജ് ഭാര്യ ലൂസി യെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ഇയാൾ സംശയം മൂലമുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഇരുവരുടെയും പേരിൽ ബാങ്കിൽ സ്വർണപ്പണയ വായ്പ്പ ഉണ്ടായിരുന്നു.ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് […]

കോട്ടയം ജില്ലയിൽ നാളെ (04/09/2024) പാമ്പാടി, മീനടം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (04/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗ്രാമറ്റം, അശോക് നഗർ, മാക്കൽപ്പടി, കുന്നേൽ വളവ്, മൈലാടിപ്പടി, JTS എന്നീ ട്രാൻസ്ഫോർമറിൽ നാളെ (04/09/2024) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക, മാത്തൂർ പടി ട്രാൻസ്ഫോർമറുകളിൽ നാളെ(04/09/2 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടവട്ടം, […]

കേരള ക്രിക്കറ്റ് ലീഗ് : രണ്ടാം ദിവസത്തെ ആദ്യ മല്‍സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴിന് എട്ടു വിക്കറ്റ് ജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റിന്റെ ജയം. ടോസ് നേടിയ കൊല്ലം ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം 16.4 ഓവറില്‍ ലക്ഷ്യം കണ്ടു. കൊല്ലത്തിന്റെ ഓപ്പണിംഗ് ബൗളര്‍മാരായ കെ.എം. ആസിഫും എന്‍.പി ബേസിലും ആദ്യ ഓവറുകളില്‍ തന്നെ കാലിക്കറ്റിന്റെ മികച്ച റൺസ് എന്ന സ്വപ്നം തകർത്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പ്രകടനം അവസാന ഓവറുകളില്‍ കാലിക്കറ്റിനെ […]

യുവതിയുടെ ആദ്യ പരാതിയില്‍ പീഡനാരോപണമില്ല ; വിദേശത്ത് വെച്ച്‌ ഒരു കൂട്ടം ആളുകള്‍ കൂട്ടമായി മര്‍ദ്ദിച്ചെന്ന് പരാതി ; പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ ; വ്യക്തമായ രേഖകൾ ഹാജരാക്കാൻ യുവതിയ്ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് ; കേസ് കെട്ടിച്ചമച്ചതെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതി നാല് മാസം മുമ്ബ് ഊന്നുകല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിദേശത്ത് വെച്ച്‌ തന്നെ ഒരു കൂട്ടം ആളുകള്‍ കൂട്ടമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പൊലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ആശുപത്രി രേഖകള്‍ ഹാജരാക്കാന്‍ യുവതിക്ക് കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീടാണ് ഇ മെയില്‍ വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്. […]

വയനാടിനായി കൈകോർത്ത് സിഎംഎസ് കോളേജിലെ വിദ്യാർത്ഥികൾ ; ലിക്വിഡ് ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ടോയ്ലറ്റ് വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും ; വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ തീരുമാനം

സ്വന്തം ലേഖകൻ കോട്ടയം: വയനാടിനായി കൈകോർത്ത് സിഎംഎസ് കോളേജിലെ വിദ്യാർത്ഥികൾ .വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി സിഎംഎസ് കോളേജ് രസതന്ത്രവിഭാഗം വിദ്യാർത്ഥികൾ അധ്യാപകരുടെയും അനധ്യാപകരുടെയും സഹായത്തോടെ ലിക്വിഡ് ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ടോയ്ലറ്റ് വാഷ് എന്നിവ നിർമ്മിച്ചു. ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ചു സോസൻ ജോർജ് നിർവഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ.ഡി. എസ്‌. ഷെനി, ഡോ. ജിജി ജോർജ്, കുമാരി ഡോണ എന്നിവർ പ്രസംഗിച്ചു. ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകുന്നതിനുവേണ്ടി വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. […]