video
play-sharp-fill

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

എകരൂല്‍ :  സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികൻ മരിച്ചു. കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ എകരൂലില്‍ വെച്ചാണ് അപകടം. കരുമല കുനിയില്‍ എന്‍.വി. ബിജുവാണ് (48) മരിച്ചത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയില്‍ വന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന ബിജു താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിതാവ്: പരേതനായ ബാലന്‍. മാതാവ്: പരേതയായ […]

അച്ഛൻ 21 കേസ് മകന് എട്ട് , കൂടാതെ കാപ്പ ഉത്തരവ് ലംഘിച്ചെത്തി കൊലപാതക ശ്രമവും ; ജാമ്യത്തില്‍ ഇറങ്ങാനിരിക്കെ അച്ഛനേയും മകനേയും വീണ്ടും കാപ്പ ചുമത്തി തടവിലാക്കി പോലീസ്

കൊടകര : കാപ്പ ചുമത്തി തൃശ്ശൂർ കൊടകര പോലീസ് അച്ഛനെയും മകനെയും തടവിലാക്കി. നെല്ലായി ആലത്തൂർ പേരാട് വീട്ടില്‍ സതീശൻ (44), മകൻ ഉജ്ജ്വല്‍ (22) എന്നിവരെയാണ് ആറുമാസത്തേക്ക് തടവിലാക്കിയത്. മുമ്ബ് കാപ്പ ചുമത്തി ഇരുവരെയും പോലീസ് നാടുകടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ചെത്തി ആലത്തൂർ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് വീണ്ടും തടങ്കലിലാക്കിയത്. കൊലപാതകം, വധശ്രമം തുടങ്ങി 21 കേസുകളില്‍ സതീശനും മൂന്ന് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ എട്ട് കേസുകളില്‍ ഉജ്ജ്വലും പ്രതിയാണെന്ന് കൊടകര പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.കെ. ദാസ്, സബ് […]

വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തി ; പ്രതിക്ക് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച്‌ കോടതി

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ വീട്ടില്‍ കയറി നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച്‌ അതിവേഗസ്‌പെഷ്യല്‍ കോടതി. കോയിപ്രം പുളിഞ്ചാണിക്കല്‍ തെക്കേല്‍ വീട്ടില്‍ തങ്കച്ചനെ(55)യാണ് ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 21 നാണ് വീട്ടില്‍ അതിക്രമിച്ചകയറി ഹാളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരേ പ്രതി നഗ്‌നതാപ്രദര്‍ശനം നടത്തുകയും അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ മാതാപിതാക്കള്‍ ഇയാളോട് വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം വിളിച്ചുകൊണ്ട് വീണ്ടും […]

‘എഡിജിപി മാത്രമല്ല, RSS നേതാക്കളുമായി കൂടിക്കാഴ്ച് നടത്തിയ ഉന്നതർ അനവധി’; വിവാദങ്ങൾക്കിടയിൽവെളിപ്പെടുത്തലുമായി ആര്‍എസ്എസ് നേതാവ് ജയകുമാര്‍

ഡൽഹി: എഡിജിപി – ദത്താത്രേയ ഹൊസബലേ കുടിക്കാഴ്ച സ്ഥിരീകരിച്ച് ആർഎസ്എസ് നേതാവ് എ.ജയകുമാർ. കേരളത്തിൽ ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥർ ആർഎസ്എസ് നേതാക്കളെ കാണുന്നതെന്നും, മുൻപും നിരവധി പേർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാർ കൂട്ടിച്ചേർത്തു. വിവാദങ്ങൾക്കിടയാണ് എ . ജയകുമാറിന്റെ വെളിപ്പെടുത്തൽ. ആർഎസ്എസ് – എഡിജിപി കൂടിക്കാഴ്ച വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ ജയകുമാറിന്റെ പ്രതികരണം. കേരളത്തിൽ ആദ്യമായി അല്ല ഏതെങ്കിലും എഡിജിപി ആർഎസ്എസ് നേതാക്കളെ കാണാൻ വരുന്നത്. ഉന്നത ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിമാർ വരെയും ആർഎസ്എസ് നേതാക്കളെ കണ്ടിട്ടുണ്ട്. തൻ്റെ […]

മുടി വെട്ടിക്കഴിഞ്ഞപ്പോള്‍ ഫ്രീയായി കിട്ടിയ തല മസ്സാജ് പണിയായി; സ്ട്രോക്ക് വന്ന് ആശുപത്രിയിലായി : 30കാരന് പിന്നെ സംഭവിച്ചത് ഇങ്ങനെ

ബംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാർബർ നല്‍കിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക് വന്നെന്ന് 30കാരൻ. കർണാടകയിലെ ബല്ലാരിയിലാണ് സംഭവം. രണ്ട് മാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു. മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാർബർ ഇയാളുടെ തല മസ്സാജ് ചെയ്തിരുന്നു. ഇങ്ങനെ തല മസ്സാജ് ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. തല മസ്സാജിനൊടുവില്‍ ബാർബർ ഇയാളുടെ കഴുത്ത് രണ്ട് ഭാഗത്തേക്കും വെട്ടിക്കുകയും ചെയ്തു. ഇതോടെയാണ് വേദന ആരംഭിച്ചത്. വേദന മാറുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമാകുകയും നിലതെറ്റുകയും സംസാരിക്കാൻ സാധിക്കാതാവുകയും ചെയ്തു. ഇടതുവശം തളരുകയും ചെയ്തു. […]

അതുഷ്ഠാന കലകളിൽ പ്രാവീണ്യം തെളിയിച്ച തേരോഴി രാമക്കുറുപ്പിന് തിരുവതാംകൂർ രാജമുദ്ര ചാർത്തിയ വീരശ്രംഖല സമർപ്പണം:2025 മെയ് 25ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ :മുന്നോടിയായി വിളംബര പത്രികാ പ്രകാശനം നടത്തി

വൈക്കം: അനുഷ്ഠാന കലകളിലെ വിവിധ വിഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് തേരോഴി രാമക്കുറുപ്പെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി എം. ആർ. ഹരിഹരൻ നായർ. ക്ഷേത്രവാദ്യകലാ വാദ്യകുലപതി തേരോ ഴി രാമക്കുറുപ്പിന് തിരുവതാംകൂർ രാജമുദ്ര ചാർത്തിയ വീരശ്രംഖല സമർപ്പിക്കുന്നതിനു മുന്നോടിയായിയുള്ള വിളംബരപത്രികാ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2025 മെയ് 25ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ തിരു വതാംകൂർ രാജകുടുംബാംഗം ഡോ. അശ്വതിതിരുനാൾ ലക്ഷ്മിബായി വീരശ്രംഖല രാമകുറുപ്പിന് സമ്മാനിക്കും. ചേർത്തല തിരുനല്ലൂർ പൂക്കളത്ത് പരമേശ്വരക്കുറുപ്പ് തേരോഴി വീട്ടിൽ ഗൗരിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി […]

സിപിഎം പ്രവർത്തകൻ പുഷ്പന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് നേതാക്കൾ; തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; വൈകീട്ട് അഞ്ചുമണിക്ക് ചൊക്ലിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തും

കണ്ണൂർ: പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച്‌ നേതാക്കള്‍. കണ്ണൂരിലെ കൂത്തുപറമ്ബ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ ഇന്നലെയാണ് അന്തരിച്ചത്. തലശ്ശേരിയിലും തുടർന്ന് ചൊക്ലിയിലും മൃതദേഹം പൊതുദർശനത്തിക്കും. തലശ്ശേരി ടൗണ്‍ഹാളില്‍ നിരവധി നേതാക്കള്‍ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി. കൃത്യം എട്ട് മണിക്ക് തന്നെ കോഴിക്കോട് നിന്നുള്ള വിലാപയാത്ര ആരംഭിച്ചിരുന്നു. പ്രത്യേക പോയിന്റുകളിലാണ് അന്ത്യാഭിവാദ്യമർപ്പിക്കാൻ പ്രവർത്തകർക്ക് സൗകര്യമൊരുക്കിയിരുന്നത്. നിരവധി പാർട്ടി പ്രവർത്തകരാണ് വഴിയരികില്‍ കാത്തുനിന്ന് യാത്രാമൊഴി നല്‍കിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയായിരുന്നു പുഷ്പന്റെ അന്ത്യം. കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വിലാപയാത്രയായിട്ടാണ് മൃതദേഹം എത്തിച്ചത്. […]

റെന്‍റ് എ കാര്‍ വ്യവസ്ഥയില്‍ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാടകയ്ക്കെടുത്ത കാറുകള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയതായി പരാതി ; കരാറുകാരനെതിരെ കേസെടുത്ത് പോലീസ്

കടുത്തുരുത്തി: റെന്‍റ് എ കാര്‍ വ്യവസ്ഥയില്‍ വാടകയ്ക്കെടുത്ത കാറുകള്‍ പണയപ്പെടുത്തി കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് റെന്‍റ് എ കാര്‍ ബിസിനസ് നടത്തുന്ന കല്ലറ സ്വദേശിയായ കെ.വി. അജിമോനെതിരെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 22നാണ് സംഭവം സംബന്ധിച്ച്‌ പോലീസില്‍ പരാതി ലഭിക്കാന്‍ തുടങ്ങിയത്. വാർത്ത പുറത്തായതോടെ അജിമോന്‍ മൊബൈല്‍ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്. ഇയാളുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഏറ്റുമാനൂര്‍-10, കുറവിലങ്ങാട്-അഞ്ച്, കടുത്തുരുത്തി-നാല്, ഗാന്ധിനഗര്‍-അഞ്ച് എന്നിങ്ങനെയാണ് നിലവില്‍ […]

ഗോരോചനക്കല്ലെന്ന് കേട്ടിട്ടുണ്ടോ? ഒരുഗ്രാം കിട്ടിയാല്‍ പോലും ലോട്ടറി;വശീകരണക്കുറി, കാലികള്‍ കടാക്ഷിച്ചാല്‍ ഭാഗ്യം; എന്താണത്

കൊച്ചി: ഭാഗ്യം തരുന്ന ഗോരോചനം എന്ന് കേട്ടിട്ടുണ്ടോ? (സംസ്‌കൃതം) ഗോ(പശു) രോചനം (തിളക്കമുള്ളത്) കെട്ടുകഥകളിലെ എന്തോ കല്ലാണ് ഇതെന്നാണ് പലരും ധരിച്ച്‌ വച്ചിരിക്കുന്നത്.എന്നാല്‍ സംഗതി അതല്ല. യഥാർത്ഥത്തില്‍ ഉള്ള സാധനമാണ് ഗോരോചനക്കല്ല്. ഏറെ ആയുർവേദ ഔഷധമൂല്യം ഇതിനുണ്ട്. ആയുർവേദത്തില്‍ ഗോരോചനം ഉപയോഗിയ്ക്കുന്നതിനെപ്പറ്റി പ്രതിപാദിയ്ക്കുന്നുണ്ട്. പശുവില്‍നിന്ന് ലഭിക്കുന്ന അപൂർവ്വ ഔഷധമാണിത്. ആരോഗ്യമുള്ള അപൂർവ്വം പശുക്കളിലും കാളകളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡർ) കല്ലാണ് ഗോരോചനം. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് വില. ഇവ അപൂർവ്വമായി മാത്രമേ കിട്ടാറുള്ളു. മാടിനെ അറുത്തശേഷം പിത്താശയം കൈകൊണ്ട് […]

ഈ അഞ്ച് എണ്ണകള്‍ ചീത്ത കൊളസ്ട്രോളും അടിവയറിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും

ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടിയാല്‍ അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതുപോലെ അമിത വണ്ണവും ഹൃദ്രോഗ സാധ്യതയെ കൂട്ടാം. ചീത്ത കൊളസ്ട്രോളും അടിവയറിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ചില എണ്ണകളെ പരിചയപ്പെടാം. 1. വെളിച്ചെണ്ണ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ കൊഴുപ്പ് വേഗത്തില്‍ കത്തിക്കാനും മൊത്തത്തിലുള്ള മെറ്റബോളിസം വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാനും വെളിച്ചെണ്ണ പാചകത്തിനായി ഉപയോഗിക്കാം. ഇവ അധിക ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. […]