play-sharp-fill

കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങൾ എത്തുന്നു

  കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതല്‍ യുവ താരങ്ങളെത്തുന്നു. വിവിധ ക്ലബുകളില്‍ നിന്ന് അഞ്ച് താരങ്ങളെ ലോണ്‍ അടിസ്ഥാനത്തില്‍ ഈ സീസണില്‍ കളിപ്പിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. ഗോകുലം കേരളയുടെ മുഹമ്മദ് അജ്സല്‍, റിയല്‍ കശ്മീരിന്‍റെ മുഹമ്മദ് അർബാസ്, ചർച്ചില്‍ ബ്രദേഴ്സിന്‍റെ തോമസ് ചെറിയാൻ, മൊഹമ്മദൻസിന്‍റെ ബികേഷ് സിംഗ്, പഞ്ചാബ് എഫ്സിയുടെ എല്‍.രാഗേഷ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസുമായി ബ്ലാസ്റ്റേഴ്സ് കരാറിലൊപ്പിട്ടതിന് പിന്നാലെയാണ് കൂടുതല്‍ യുവതാരങ്ങളെ ടീമിലേക്ക് എത്തിക്കുന്നത്. അതിനിടെ അർജന്‍റൈൻ യുവ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി […]

നിവിൻ പോളിയെപ്പറ്റി ബാല; നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയുകയാണ്

  നിവിൻ പോളിക്കെതിരെ യുവതി പരാതി നല്‍കിയതിന് പിന്നാലെ നടന് പിന്തുണയുമായി ബാല. കൂടെ ആരുമില്ലെന്ന് പറയരുതെന്നും എല്ലാവരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ എവിടെയും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെ ഉണ്ടെന്ന’ നിവിൻ പോളിയുടെ വാക്കുകളെയും ബാല പ്രശംസിച്ചു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം.   ‘നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാൻ പോകുകയാണ്. ഈ ഒരു പോയിന്റ് നിങ്ങള്‍ കേട്ടാല്‍ ചിലപ്പോള്‍ ബഹളങ്ങള്‍ പെട്ടന്ന് തീരുമായിരിക്കും. എന്താണ് ആരോപണം? ആണോ, പെണ്ണോ വേറൊരു വ്യക്തിയെ കുറ്റം പറയുകയാണ്.   തെളിയിക്കേണ്ടത് ആരുടെ […]

വിവാഹാഘോഷം കളറാക്കാൻ റോഡിൽ ‘വര്‍ണ മഴ’; യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ് ; അമിതവേഗതയിലും അശ്രദ്ധമായും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസ്

കോഴിക്കോട് നാദാപുരത്ത് റോഡിൽ ഫാൻസി കളർ പുക പടർത്തി കാറിൽ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വർണ പുക പടർത്തി അപകട യാത്ര നടത്തിയത്. ഒരു കാർ പൊലിസ് കസ്റ്റഡിയിൽ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങൾക്ക് സൈഡ് നൽകാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് […]

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്ന അന്നുമുതൽ ഈ സിനിമാ ലോകത്തുള്ള സകല സ്ത്രീകളേയും ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്: ഇതിനായിരുന്നോ ആ കമ്മിറ്റിയുണ്ടാക്കിയത്?. ജസ്റ്റീസ് ഹേമ കമ്മറ്റിക്കെതിരേ ഭാഗ്യലക്ഷ്മി.

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെന്നും പക്ഷെ ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ ഭാഗ്യലക്ഷ്മി തന്നോട് പൊട്ടിത്തെറിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് രൂക്ഷമായി പ്രതികരിച്ചുവെന്ന് തൃശൂര്‍ സ്വദേശിയായ ഹെയര്‍സ്റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് തന്നോട് പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പരാതി […]

അതിഥി തൊഴിലാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയത് യുവാവിന്റെ വീട്ടിൽ അറിയിച്ചു ; വാടക വീട്ടിലെത്തി അതിഥി തൊഴിലാളിയായ യുവാവിനെയും ഭാര്യയെയും മർദ്ദിച്ച് പ്രദേശവാസികളായ യുവാക്കൾ

എറണാകുളം : പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമബംഗാളില്‍ നിന്ന് മൂന്ന് വർഷം മുമ്ബ് കേരളത്തിലെത്തി സൂരജ് മണ്ഡലിനെയും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പെരുമ്ബാവൂർ ഈസ്റ്റ് ഒക്കലിലെ വാടകവീട്ടിലേക്ക് സംഘം ചേർന്നെത്തിയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ സൂരജിനെയും ഭാര്യ സൊണാലിയേയും ക്രൂരമായി മർദിച്ചത്. പട്ടികയും വടിയുമെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. അയല്‍പക്കത്തെ ചില യുവാക്കള്‍ സൊണാലിയോട് മോശമായി സംസാരിച്ചു. കൂട്ടത്തിലൊരാളുടെ വീട്ടില്‍ പോയി സൂരജ് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. ഈ വൈരാഗ്യത്തിലാണ് വീട് കയറിയുള്ള ആക്രമണമെന്ന് സൂരജ് പറയുന്നു. […]

ആലപ്പുഴയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: കാർ യാത്രികന് ദാരുണാന്ത്യം

  ആലപ്പുഴ: കായംകുളം വെട്ടിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരനായ ശ്രീരാജ് (43) ആണ് മരിച്ചത്. വെട്ടിക്കോട് അമ്പനാട് ജംഗ്ഷനിൽ കാറും ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.   അപകടത്തിൽ കാർ പൂർണമായും തകർന്നു. പ്രദേശവാസികൾ ചേർന്ന്  കാർ വെട്ടിപ്പൊളിച്ചാണ് ശ്രീരാജിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഒരാൾ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ കടയിൽ തീപിടുത്തം: ഇന്നു പുലർച്ചെ നാലു മണിയോടെയാണ് തീ പടർന്നത്: വൻ നഷ്ടം

തൃശൂർ : തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ നാലു മണിയോടെയാണ് തീ പടർന്നത്. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു. ഫർണീച്ചർ കട പൂ‍‍ർണമായി കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംശയിക്കുന്നത്. അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചില്ല. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും.

അമേരിക്കയിൽ അമിത വേഗത്തിലെത്തിയ ട്രക്ക് കാറിന് പിന്നിലിടിച്ച്, ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടർന്ന് അവർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാറിന് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയും ചെയ്തു. ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. അമിതവേഗതയിൽ വന്ന ട്രക്ക് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ചോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് നി​ഗമനം. […]

ആലപ്പുഴയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണം മോഷണം പോയി: അയൽവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

  ആലപ്പുഴ: ഹരിപ്പാട് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ സംഭവത്തിൽ അയൽവാസി പോലീസിന്റെ പിടിയിലായി. ഹരിപ്പാട് കരുവാറ്റ സ്വദേശി ലിസിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസി സരസമ്മയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.   കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത്, സരസമ്മ വീടിനുള്ളിൽ അതിക്രമിച്ചു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചേ മുക്കാൽ പവനോളം സ്വർണം കൈക്കലാക്കുകയായിരുന്നു. വീട്ടുകാർ മടങ്ങി എത്തിയപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിൽ വെച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്.   […]

സംവിധായകനും നടനുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു

കണ്ണൂർ : പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ വി പി രാമചന്ദ്രന്‍ (81) അന്തരിച്ചു. റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്‌കാരം വ്യാഴം രാവിലെ ഒമ്ബതിന് സ്മൃതിയില്‍. ഭാര്യ : വത്സ രാമചന്ദ്രന്‍ (ഓമന ). മക്കള്‍ : ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ ). മരുമക്കള്‍ : കെ മാധവന്‍ (ബിസിനസ്, ദുബായ് ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ ). സഹോദരങ്ങള്‍ : പദ്മഭൂഷന്‍ […]