play-sharp-fill

ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന സംരംഭത്തില്‍ പണം നിക്ഷേപിച്ചാല്‍ 30 ശതമാനം വരെ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി ; രണ്ടു പേർ അറസ്റ്റിൽ

കൊച്ചി : ഓണ്‍ലൈൻ തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് രമണിക വീട്ടില്‍ ഗ്യാരി ദാസ് (67), കാക്കനാട് ചിറ്റേത്തുകര രാജഗിരി വാലി റോഡില്‍ എസ്.ആർ. ഹെയ്റ്റില്‍ താമസിക്കുന്ന സന്തോഷ്‌കുമാർ (57) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോർത്ത് പൊലീസ് പിടികൂടിയത്. മാച്ച്‌താബർ ഇൻഫർനോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന സംരംഭത്തില്‍ പണം നിക്ഷേപിച്ചാല്‍ 30 ശതമാനം വരെ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച്‌ കലൂർ സ്വദേശിയായ പരാതിക്കാരന്‍റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പ്രതികളുടെ വിവിധ ബ്രാഞ്ചുകളിലെ അക്കൗണ്ടിലേക്ക് […]

ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും: സെപ്റ്റംബർ 9 ന് മുൻപ് മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണ്ണരൂപം നൽകാൻ കോടതി നിർദേശം

  തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുൻപ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.   ഓഗസ്റ്റ് 22-നായിരുന്നു റിപ്പോർട്ടിന്റെ പൂർണരൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കിൽ കമ്മറ്റി രൂപവത്കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.   ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് […]

ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി; കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത് മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. രഞ്ജിത്തിൻ്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈം​ഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു. തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി. അതിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി പരിഗണിച്ച ഘട്ടത്തില്‍ ജാമ്യം ലഭിക്കാവുന്ന കേസാണിതെന്ന് […]

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്: വിനേഷ് ഫോഗാട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസ് സ്ഥാനാർത്ഥികളാകുമെന്ന് സൂചന

  ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ് സ്ഥാനാര്‍ത്ഥികളായാവും ഇരുവരും മത്സരിക്കുക. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു.   അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കേയാണ് രാഹുൽഗാന്ധിയുമായുള്ള കൂടികാഴ്ച്ച. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. ഫലം ഒക്‌ടോബർ എട്ടിന് പ്രഖ്യാപിക്കും.   കഴിഞ്ഞ ആഴ്ച്ച വിനേഷ് ഫോഗട്ട് ശംഭു അതിർത്തിയിലുള്ള […]

തൃശ്ശൂരിൽ എച്ച് വൺ എൻ വൺ ബാധിച്ച് യുവതി മരിച്ചു ; ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

തൃശ്ശൂർ : എറവിൽ എച്ച് വൺ എൻ വൺ ബാധിച്ച് യുവതി മരിച്ചു. എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. തുടർന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്‌1 എൻ1 പനി ആണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.

റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം; ഇനിമുതൽ കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ

തിരുവനന്തപുരം: റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ആയാണ് പുതിയ നിയമനം. നേരത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്ലേറ്റ് ട്രിബ്യൂണൽ ചെയർമാനായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ശരിവെച്ചത് ജസ്റ്റിസ് പി ഉബൈദ് ആയിരുന്നു.

ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ മറവിൽ നിരോധിത ലഹരി വിൽപ്പന: 29 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി

  പത്തനംതിട്ട: തിരുവല്ല കുന്നന്താനത്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. അമ്പലപ്പുഴ കരുമാടി സ്വദേശി ഗിരീഷ് കുമാറാണ് അറസ്റ്റിലായത്.   ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ മറവിൽ ആയിരുന്നു വൻതോതിൽ ലഹരി വില്പന. മുത്തൂർ – കാവുംഭാഗം റോഡിൽ എക്സൈസ് സംഘം പരിശോധനയിലായിരുന്നു. ഇതുവഴി സ്കൂട്ടറിൽ പോയ ഗിരീഷ്കുമാറിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.   തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പാമലയിലെ ഹോളോബ്രിക്സ് കമ്പനിയെ കുറിച്ച് വിവരം ലഭിച്ചു. അർദ്ധരാത്രി സ്ഥാപനത്തിൽ […]

സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ; 1,833 തൊഴിലാളികൾക്ക്‌ നൽകുന്നത് 1050 രൂപ വിലമതിക്കുന്ന കിറ്റ്; സപ്ലൈകോ മുഖാന്തരം തൊഴിലാളികൾക്ക് കിറ്റ് ലഭ്യമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്‍റെ ഭാഗമായി ഓണക്കിറ്റ്‌ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1,833 തൊഴിലാളികൾക്ക്‌ 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ്‌ ലഭിക്കുന്നതെന്ന്‌ മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ്‌ സപ്ലൈകോ മുഖാന്തരം തൊഴിലാളികൾക്ക് ലഭ്യമാക്കും. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാനായി 30 കോടി രൂപ കൂടി അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ […]

ആറു വയസ്സ് മുതൽ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു, പീഡനം തുടർന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു ; മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ് വിധിച്ച് കോടതി

തിരുവനന്തപുരം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് പ്രതിക്ക് കഠിനമായ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെയുള്ള കഠിനതടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 1.90 ലക്ഷം രൂപ പിഴയും ചുമത്തി. ഈ തുകയിൽ നിന്നും 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.സി.ബിന്ദു എന്നിവരാണ് ഹാജരായത്. കുട്ടിക്ക് ആറു വയസ്സ് ആയത് മുതൽ പിതാവ് ലൈംഗികമായി […]

സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് എസ് ഐ അപമര്യാദയായി പെരുമാറിയ സംഭവം ; എസ് ഐയെക്ക് രണ്ട് മാസം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി

കൊച്ചി : ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്‌ഐയെ ശിക്ഷിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. എസ് ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല. ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് എസ് ഐയ്ക്ക് കോടതി നിർദ്ദേശം നൽകി. സംഭവത്തിൽ നേരത്തെ എസ്‌ഐ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെയായിരുന്നു മാപ്പ് പറഞ്ഞത്. ഇത് കോടതി അംഗീകരിച്ചിരുന്നു. അഭിഭാഷകനായ അക്വിബ് സുഹൈൽ […]