play-sharp-fill

അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ജോലി വാഗ്ദാനം, 50 പേരിൽനിന്ന് തട്ടിയത് 3 കോടിയോളം രൂപ ; 34കാരിയായ യുവതി പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് 3 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ‍പള്ളുരുത്തി കുട്ടൻ ചാലിൽ ഹൗസിൽ അനു (34) ആണ് അറസ്റ്റിലായത്. വിവിധ ജില്ലകളിലായി അമ്പതോളം പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ആളുകളിൽ നിന്നും പണം വാങ്ങിയശേഷം ഒളിവിൽ പോയ പ്രതിയെ മംഗലാപുരത്ത് നിന്നുമാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുവിനെതിരെ പള്ളുരുത്തി സ്റ്റേഷനിൽ നിലവിൽ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ കൂടാതെ ഉപ്പുതറ, കുമരകം, […]

കോട്ടയം ജില്ലയിൽ നാളെ (05/09/2024) പാമ്പാടി, കുറിച്ചി, മീനടം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (05/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിയനൂർകുന്ന്, കടവുംഭാഗം ട്രാൻസ്ഫോർമറുകളിൽ നാളെ(5/9/2024) രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പാറാ വേലി ,തുരുത്തേൽ, മാ മ്പഴക്കുന്ന്,ചക്കഞ്ചിറ, ഓട്ട പ്പുന്നക്കൽ,എന്നീ ഭാഗങ്ങളിൽ 05-09-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ […]

13 ഇനങ്ങൾക്ക് സബ്സിഡി ; 200ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ് ; സപ്ലൈകോ ഓണം ഫെയറുകൾ നാളെ മുതൽ ; സെപ്റ്റംബർ 5 മുതൽ 14 വരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ട ഇകെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജിആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. സെപ്റ്റംബർ 5 മുതൽ 14 വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ നടക്കും. 13 ഇനം സബ്സിഡി […]

പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ ലോയേഴ്സ് കോൺഗ്രസിന്റെ നേതാവും ആയിരുന്ന ജോൺസി നോബിളിന്റെ അനുസ്മരണയോഗം നടത്തി

സ്വന്തം ലേഖകൻ പാലാ: പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ ലോയേഴ്സ് കോൺഗ്രസിന്റെ നേതാവും ആയിരുന്ന ജോൺസി നോബിൾ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ടോമി കല്ലാനി,എ കെ ചന്ദ്രമോഹൻ,ആർ മനോജ്,എൻ സുരേഷ്,ചാക്കോ തോമസ്,സതീഷ് ചൊള്ളാനി,ഷോജി ഗോപി,വിസി പ്രിൻസ്,സന്തോഷ് മണർകാട്ട്,സാബു എബ്രഹാം,ബിബിൻ രാജ്,ടോണി തൈപ്പറമ്പിൽ,പിഎൻആർ രാഹുൽ,വിജയകുമാർ തിരുവോണം, എ എസ് തോമസ്,ബിജോയി എബ്രഹാം,ആർ വി തോമസ്,ആനി ബിജോയി,ലിസ്സികുട്ടി മാത്യു,മായാ രാഹുൽ,അർജുൻ സാബു,കിരൺ മാത്യു,ബിജു […]

ലഹരി പാര്‍ട്ടി : ആഷിഖിനും റിമയ്ക്കുമെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ് ; യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ; ഗുരുതരമായ ലഹരിപ്പാര്‍ട്ടി ആരോപണം ഉന്നയിച്ചത് ഗായിക സുചിത്ര

സ്വന്തം ലേഖകൻ കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല. നടി റീമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു എന്നിവര്‍ക്കെതിരെ ഗായിക സുചിത്രയാണ് ഗുരുതരമായ ലഹരിപ്പാര്‍ട്ടി ആരോപണം ഉന്നയിച്ചത്. റീമയും ആഷിക്കും നടത്തിയ പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായും സുചിത്ര ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. […]

യാത്രക്കാർക്ക് സന്തോഷ വാർത്ത ; ഓണത്തിന് നാട്ടിലെത്താം; ചെന്നൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍; 14 തേഡ് എസി കോച്ചുകള്‍

സ്വന്തം ലേഖകൻ ചെന്നൈ: ഓണം, വിനായക് ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളിചെന്നൈ -താംബരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. താംബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും. താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്. തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച മറ്റ് […]

അതിക്രമങ്ങള്‍ മലയാളത്തിലേക്കാള്‍ തമിഴില്‍ കൂടുതൽ ; ശബ്ദമുയർത്താൻ എല്ലാവർക്കും ഭയം ; അന്വേഷിച്ചാല്‍ 500 പേരെങ്കിലും കുടുങ്ങും : നടി രേഖാ നായര്‍

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ് സിനിമയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തിയാല്‍ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി രേഖാ നായർ. നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ മലയാളത്തിലേക്കാള്‍ തമിഴില്‍ കൂടുതലാണ്. ഇതിനെതിരേ ശബ്ദമുയർത്താൻ എല്ലാവർക്കും ഭയമാണ്. മുൻപ് താൻ ശ്രമിച്ചതോടെ അവസരങ്ങള്‍ നഷ്ടമായെന്നും രേഖാ നായർ പറഞ്ഞു. മലയാളിയായ രേഖ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും ടി.വി. ഷോകളിലൂടെയും സീരിയലുകളിലൂടെയും തമിഴ്നാട്ടില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ്. കേരളത്തില്‍ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കും. അതിനാല്‍ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ വെളിച്ചത്തു വരും. ഇതിനർഥം മലയാളസിനിമയില്‍മാത്രമാണ് […]

നൂറു വട്ടം സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും നൂറ്റിയൊന്നാമത്തേതിന് സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗം; പീഡന വിവരം ചാനലുകളിൽ ചർച്ചയാക്കുന്ന ഇരകൾ സൂക്ഷിച്ചോ.. പറയുന്നതെല്ലാം ഡിജിറ്റൽ രേഖകളാണ്…അശ്രദ്ധമായ മൊഴികള്‍ ബലാത്സംഗക്കേസില്‍ അതിജീവിതകള്‍ക്കും പ്രോസിക്യൂഷനും പാരയാകാം

കോഴിക്കോട്: ഹേമാകമ്മറ്റി റിപ്പോട്ടിനെ തുടര്‍ന്നുണ്ടായ പീഡനാരോപണ പരമ്പരകളില്‍ പ്രമുഖ നടന്മാരൊക്കെയും കേസിന് പിന്നാലെ ഓടുന്ന കാലമാണിത്. ഏറ്റവും ഒടുവിലായി യുവ നടന്‍ നിവില്‍ പോളിക്കെതിരെ പോലും പീഡനകേസില്‍ എഫ്‌ഐആര്‍ രെജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതുസംബന്ധിച്ച്‌ മാധ്യമ വിചാരണയും സമാന്തരമായി നടക്കുകയാണ്. പക്ഷേ അവിടെ അതിജീവിതകള്‍ അറിയാത്ത ഒരു കാര്യമുണ്ട്. ഇങ്ങനെ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്ന പല മൊഴികളും അവര്‍ക്ക് പാരയാവാന്‍ ഇടയുണ്ട്. ലൈംഗിക അതിക്രമത്തിനു ഇരയായവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും ഡിജിറ്റല്‍ രേഖകള്‍ ആണ്. ഇരയാകപ്പെട്ടവര്‍ പോലീസിനു മൊഴി നല്‍കി, ആ പ്രഥമ മൊഴിയുടെ അടിസ്ഥാനത്തില്‍ […]

ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച് 9,400/- രൂപയുടെ വെട്ടിപ്പ് ; സാമ്പത്തിക ക്രമക്കേട് നടത്തിയ തപാൽ വകുപ്പ് ഉദ്ദ്യോഗസ്ഥയെയും ഏജന്റിനേയും കഠിന തടവിന് ശിക്ഷിച്ച് കോടതി ; ഒന്നാം പ്രതിയ്ക്ക് അഞ്ചു വർഷ തടവും 20000/- പിഴയും രണ്ടാം പ്രതിയ്ക്ക് ആറ് വർഷം കഠിനതടവും 30,000/- രൂപ പിഴയുമാണ് കോടതി വിധിച്ചത്

സ്വന്തം ലേഖകൻ പത്തനംതിട്ട : സാമ്പത്തിക ക്രമക്കേട് നടത്തിയ തപാൽ വകുപ്പ് ഉദ്ദ്യോഗസ്ഥയെയും ഏജന്റിനേയും കഠിന തടവിന് ശിക്ഷിച്ചു. പത്തനംതിട്ട നാഷണൽ സേവിംഗ്സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എം.സി. ശാന്തകുമാരി അമ്മ, കോന്നി പോസ്റ്റോഫീസിലെ സ്റ്റാൻഡേർഡെസ് ഏജന്റ് സിസ്റ്റത്തിലെ ഏജന്റായിരുന്ന സി.കെ. മുരളീധരൻ എന്നിവരെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിനും പിഴ ഒടുക്കുന്നതിനും ഇന്ന് (04.09.2024) ശിക്ഷിച്ചു. 2005-2006 കാലഘട്ടത്തിൽ പത്തനംതിട്ട കോന്നി പോസ്റ്റോഫീസിൽ എസ്.എ.എസ് (സ്റ്റാൻഡേർഡെസ് ഏജന്റ് സിസ്റ്റം) ഏജന്റായി പ്രവർത്തിച്ചു വന്ന സി.കെ. മുരളീധരൻ, പത്തനംതിട്ട ഡെപ്യൂട്ടി […]

കോണ്‍ഗ്രസിലും ഉണ്ട് പവർ ​ഗ്രൂപ്പ്, വി ഡി സതീശനും ഹൈബി ഈഡനും ​ഗ്രൂപ്പിലെ പ്രധാനികൾ, അവസരങ്ങള്‍ കിട്ടാന്‍ ചൂഷണത്തിന് നിന്ന് കൊടുക്കണം, അന്തസുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ല, ദീപ്തി മേരി വര്‍ഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാന്‍ വി.ഡി. സതീശന്‍ തന്നെ ഒതുക്കി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സിമി റോസ് ബെല്‍ ജോൺ

കൊച്ചി: കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും വി ഡി സതീശനും ഹൈബി ഈഡനും അതിലെ പ്രധാനികളെന്നും സിമി റോസ് ബെല്‍ ജോണ്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചായിരുന്നു സിമി റോസ് ബെല്‍ ജോണിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ അവസരങ്ങള്‍ കിട്ടാന്‍ ചൂഷണത്തിന് നിന്ന് കൊടുക്കണം. അന്തസുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും സിമി റോസ് ബെല്‍ ജോണ്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതില്‍ അത്ഭുതമില്ലെന്ന് സിമി പറഞ്ഞു. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ […]