തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് നാലു ലക്ഷം രൂപ തട്ടിയെടുത്തു ; യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കളമശ്ശേരി : തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മാലിപ്പുറം കർത്തേടം വലിയപറമ്പില്‍ മേരി ഡീന (31) യാണ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിനിയായ നീതുവില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപയാണ് യുവതി കൈക്കലാക്കിയത്. നീതുവിൻ്റെ പരാതിയിൽ തട്ടിപ്പ് നടത്തിയ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.