play-sharp-fill

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ്, വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചന, കുടുംബ പോലും തകർക്കാനുള്ള ശ്രമമാണ്, 2022ൽ തന്‍റെ എസ്‍പി ഓഫീസില്‍ സ്ത്രീ എത്തിയത് സഹോദരനും കുട്ടിക്കും ഒപ്പം, ആരോപണത്തിനെതിരെ ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്ന് മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസ്

തിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ൽ തന്‍റെ എസ്‍പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പോലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. ഒരു എസ്‍എച്ച് ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബ പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും […]

ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു; ഭൂമി ഇടപാട് സംബന്ധിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കർണാടക ഗവർണർ റിപ്പോർട്ട് നൽകി

മൈസൂരു നഗര വികസന അതോറിറ്റി ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഭൂമി ഇടപാട് സംബന്ധിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കർണാടക ഗവർണർ റിപ്പോർട്ട് നൽകി . കേസിന്റെ പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ഗവർണർ കൈമാറിയത്. വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഗവർണറുടെ പുതിയ നീക്കം. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം. മലയാളിയായ ടി ജെ […]

എസ്പി സുജിത്ത് ദാസ് രണ്ടു തവണ ലൈം​ഗികമായി പീഡിപ്പിച്ചു, പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തി, മുഖ്യമന്ത്രി തൻ്റെ അങ്കിളാണെന്ന് പറഞ്ഞു, രണ്ടാമത് എസ്പി ഓഫീസിന് കുറച്ചകലെയായി വീട്ടിലേക്ക് കൊണ്ടുപോയി, ജ്യൂസ് നൽകി പീഡിപ്പിച്ചു, കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥന് കൂടി വഴങ്ങണമെന്നും എസ്പി പറഞ്ഞു; ഉദ്യോ​ഗസ്ഥർക്കെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിൻ്റെ വീട്ടിലെത്തിയ പിവി അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. എസ്പി സുജിത്ത് ദാസ് രണ്ടു തവണ ലൈം​ഗികമായി പീഡിപ്പിച്ചു. എന്നാൽ, പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തൻ്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ പീഡിപ്പിച്ചപ്പോൾ ഒരു ഉദ്യോഗസ്ഥൻ […]

വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വാറ്റ് ചാരായം കടത്തിയെന്നാരോപിച്ച് മർദനം ; ഗുണ്ടാസംഘത്തിന്റെ മർദനമേറ്റ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ അങ്കമാലി: ഗുണ്ടാസംഘത്തിന്റെ മർദനമേറ്റ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടിൽ പരേതനായ ബാബുവിന്റെയും ജലജയുടെയും മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്ത് സുജിത്തിന്റെ വീട്ടിലാണ് രഘുവിനെ വ്യാഴാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 11-നാണ് സുജിത്തിന്റെ വീട്ടിൽ രഘുവെത്തിയത്. മർദനമേറ്റ വിവരം സുജിത്തിനോട് രഘു പറഞ്ഞിരുന്നു. വെള്ളം വാങ്ങി കുടിച്ചശേഷം രഘു ഉറങ്ങാൻ കിടന്നു. രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് ചെന്നുനോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. നിരവധി കേസുകളിൽ പ്രതിയായ കട്ടിങ് സ്വദേശി സതീഷും […]

പ​ക്ഷി​പ്പ​നി വ്യാ​പ​നം ത​ട​യാ​ൻ നാ​ലു ജി​ല്ല​ക​ളി​ൽ നാ​ലു മാ​സം വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ ക​ട​ത്ത​ലും വി​രി​യി​ക്ക​ലും നി​രോ​ധി​ച്ച്​ സ​ർ​ക്കാ​ർ; ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ​രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലും ഡി​സം​ബ​ർ 31 വ​രെ​യും നിയന്ത്രണം; സം​സ്ഥാ​ന​ത്ത് 38 പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങളിൽ കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം താ​ലൂ​ക്കു​ക​ളും ഉൾപ്പെടും

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി വ്യാ​പ​നം ത​ട​യാ​ൻ നാ​ലു ജി​ല്ല​ക​ളി​ൽ നാ​ലു മാ​സം വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ ക​ട​ത്ത​ലും വി​രി​യി​ക്ക​ലും നി​രോ​ധി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. ഏ​​പ്രി​ൽ മു​ത​ൽ പ​ക്ഷി​പ്പ​നി ആ​വ​ർ​ത്തി​ച്ച ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ​രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലും ഡി​സം​ബ​ർ 31 വ​രെ​യുമാണ് നി​യ​ന്ത്ര​ണം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക്ഷി​ക​ളെ (കോ​ഴി, താ​റാ​വ്, കാ​ട) ക​ട​ത്തു​ന്ന​തി​നും കൊ​ണ്ടു​വ​രു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്. പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന് ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​ബാ​ധി​ത മേ​ഖ​ല​യും 10 കി​ലോ​മീ​റ്റ​ർ നി​രീ​ക്ഷ​ണ മേ​ഖ​ല​യു​മാ​യാ​ണ്​​ ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 38 പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ആ​ല​പ്പു​ഴ ജി​ല്ല പൂ​ർ​ണ​മാ​യും ഉ​ൾ​പ്പെ​ടും. കോ​ട്ട​യം ജി​ല്ല​യി​ലെ […]

അധ്യാപകദിനത്തിൽ വിദ്യാർഥിയുടെ മർദ്ദനം ; പരീക്ഷയ്ക്ക് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടു ; അധ്യാപകനെ പ്ലസ് ടു വിദ്യാർഥി മർദിച്ചു ; മുഖത്തും വയറ്റിലും മർദ്ദനമേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: പരീക്ഷയ്ക്ക് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ട അധ്യാപകനെ പ്ലസ് ടു വിദ്യാർഥി മർദിച്ചു. പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ സി.എച്ച്. ഫാസിലിനാണ് അധ്യാപകദിനത്തിൽ മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. ഓണപ്പരീക്ഷയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഇംഗ്ലീഷ് പരീക്ഷയായിരുന്നു. ക്ലാസിൽ കയറാതെ കുറച്ച് വിദ്യാർഥികൾ വരാന്തയിൽ നിൽക്കുന്നതുകണ്ട് അധ്യാപകൻ എല്ലാവരോടും ക്ലാസിൽ കയറാൻ പറഞ്ഞു. രണ്ടുപേർ മാത്രം കയറാൻ കൂട്ടാക്കിയില്ല. അധ്യാപകൻ വീണ്ടും നിർദേശിച്ചതോടെ അവരിലൊരാൾ മുന്നോട്ടുവന്ന് അധ്യാപകന്റെ മുഖത്ത് പലതവണ അടിക്കുകയും വയറ്റിൽ ചവിട്ടുകയും […]

നടപടിക്ക് തടസം വരുത്തുന്നതായി തോന്നിയ കോടതി മൈക്ക് ഓഫാക്കാൻ ആവശ്യപ്പെട്ടു; തുടർന്ന് ഓൺലൈൻ കോടതി നട‌പടികൾക്കിടെ നഗ്നതാ പ്രദർശനം; കോടതി ജീവനക്കാരിയുടെ ആരോപണത്തിൽ അഭിഭാഷകനായ ടി കെ അജനെതിരെ കേസ്

മുട്ടം: ഓൺലൈനിലൂടെയുള്ള കോടതി നടപടികൾ തുടരുന്നതിനിടെ നഗ്നതാ പ്രദർശനം നടത്തിയെന്ന ആരോപണത്തിൽ വക്കീലിനെതിരെ കേസ്. തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സെപ്തംബർ രണ്ടിന് രാവിലെ നടന്ന കേസിനിടയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. കൊല്ലം ബാറിലെ അഭിഭാഷകനായ ടി കെ അജനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു കേസിലെ വാദി ഭാഗത്തിന് വേണ്ടി ഹാജരായ വക്കീലാണ് കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് കോടതി ജീവനക്കാർ പരാതിപ്പെട്ടിരിക്കുന്നത്. കേസ് വാദിക്കുന്നതിനിടെ അഭിഭാഷകന്റെ ഭാഗത്ത് നിന്ന് ശബ്ദം ഉയർന്നത് […]

കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരം ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം ; ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ ; രണ്ടാം സ്ഥാനത്ത് ലയണല്‍ മെസ്സി 859 ഗോളുകൾ ; 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെ മൂന്നാമത്

സ്വന്തം ലേഖകൻ ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം. കരിയറില്‍ 900 ഗോളുകള്‍ളെന്ന് നേട്ടത്തിലെത്തി താരം. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമാണ് റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍. മത്സരം പോര്‍ച്ചുഗല്‍ 2-1ന് വിജയിച്ചു. ക്രിസ്റ്റ്യാനോയുടെ ഐതിഹാസിക കരിയറില്‍ മാതൃരാജ്യത്തിനായുള്ള 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിന്റെ പേരിലാണ്. മത്സരത്തിന്റെ 34ാം മിനിറ്റില്‍ നുനോ മെന്‍ഡസിന്റെ ക്രോസിലാണ് റൊണാള്‍ഡോയുടെ […]

രോഗിയായ സുഹൃത്തിനെ കാണാനെത്തിയ യുവാവ് സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് ഷോക്കേറ്റു മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലിൽ എത്തിയത്. തുടർന്നാണ് അപകടത്തിൽ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, ഗൂഢാലോചന അന്വേഷിക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം ; യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി

സ്വന്തം ലേഖകൻ കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടന്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. […]