play-sharp-fill

തിരുവനന്തപുരത്ത് റോഡ് സൈഡിൽ നിർത്തിയിട്ട കാറിൽ നിന്ന് ദുർഗന്ധം ; പരിശോധനയിൽ സീറ്റിനടിയിൽ നിന്ന് പുരുഷൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : കഴക്കൂട്ടത്ത് കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ(48). കാറിന്റെ സീറ്റിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപത്തുണ്ടായിരുന്നവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കാറിന്റെ പിൻ സീറ്റിനടിയിൽ ജോസഫ് പീറ്ററെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.  

എ ആർ എം സിനിമയുടെ വ്യാജ പതിപ്പ് പ്രചരണം; സംഭവത്തിൽ അന്വേഷണമാരംഭിച്ച് കൊച്ചി സൈബർ പോലീസ്

കൊച്ചി: ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയതില്‍ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബര്‍ പോലീസ്. സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയിലാണ് അന്വേഷണം. സിനിമയുടെ വ്യാജപതിപ്പുകള്‍ തടയാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. തീയറ്ററില്‍ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയത്. ഇന്നലെ ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ലാല്‍ കൊച്ചി സൈബര്‍ പോലീസില്‍ മെയില്‍ മുഖേന പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തി. […]

63 രൂപ ശമ്പളമുള്ള പള്‍സര്‍ സുനിക്ക് പണം എവിടെ നിന്ന്’ ? കോടതിയിൽ പോകാൻ സഹായിച്ചതാര്? ഒന്നാം പ്രതി ഇറങ്ങുമ്പോള്‍ ദിലീപ് ഭയക്കണോ ? ജാമ്യം നേടി പുറത്തിറങ്ങിയാല്‍ എല്ലാം സുനി പരസ്യമാക്കുമോ ? പൾസർ സുനി പുറത്തിറങ്ങുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇവ…

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. ജാമ്യ വ്യവസ്ഥ വിചാരണ കോടതി വൈകാതെ തീരുമാനിക്കും. എന്തൊക്കെ നിബന്ധന വേണം എന്ന് സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ ആവശ്യപ്പെടാം. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോകുന്നത്. ഈ വേളയില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാണ്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സുനി ജാമ്യം തേടി പോയിട്ടുണ്ട്. വലിയ തുക ചെലവ് വരുന്ന ഈ വ്യവഹാര നടപടികള്‍ക്ക് പണം എവിടെ നിന്ന് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. […]

പ്രശസ്ത നാടക നടൻ കലാനിലയം പീറ്റർ അന്തരിച്ചു; 60 വർഷത്തോളം നാടകവേദികളിൽ സജീവമായിരുന്നു; ‘ സ്നാപക യോഹന്നാൻ’ എന്ന നാടകത്തിൽ സ്ത്രീ കഥാപാത്രമായ ഹെറോദൃ രാജ്ഞിയായിട്ടാണ് പീറ്ററിന്റെ അരങ്ങേറ്റം

ഇടക്കൊച്ചി: പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഇടക്കൊച്ചി പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം വൈകുന്നേരം 4 ന് ഇടക്കൊച്ചി സെന്റ്.മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. 60 വര്‍ഷത്തോളം നാടകവേദികളില്‍ സജീവമായിരുന്നു. ‘സ്‌നാപക യോഹന്നാന്‍ ‘ എന്ന നാടകത്തില്‍ സ്ത്രീ കഥാപാത്രമായ ഹെറോദൃ രാജ്ഞിയായിട്ടാണ് പീറ്ററിന്റെ അരങ്ങേറ്റം. അതിനുശേഷം 50ലേറെ അമേച്ചര്‍ നാടകങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1962 കേരളത്തിലെ ഏറ്റവും വലിയ നാടക സമിതിയായ കലാനിലയത്തില്‍ അനൗണ്‍സര്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര് ,ദേവദാസി, ഇന്ദുലേഖ […]

സ്ഥിരമായി രാത്രി നേരംവൈകി ഉറങ്ങുന്ന ശീലമുണ്ടോ? ഈ രോഗങ്ങള്‍ സൗജന്യം !

രാത്രി വൈകി ഉറങ്ങുന്ന ശീലം ആരോഗ്യത്തിനു പലതരത്തില്‍ ദോഷം ചെയ്യുമെന്നാണ് പഠനം. പ്രായപൂര്‍ത്തിയായ ഒരാള്‍ രാത്രി തുടര്‍ച്ചയായി ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.രാത്രി നേരം വൈകി ഉറങ്ങുന്നത് സ്ഥിരമാക്കിയാല്‍ കണ്ണുകളുടെ ചുറ്റിലും കറുപ്പ് നിറം പടരും. ഇത് കണ്ണുകളുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണ്. രാത്രി നേരംവൈകി ഉറങ്ങുകയും കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ ഉത്കണ്ഠ കൂടുതലായി കാണപ്പെടുന്നു. നേരം വൈകി ഉറങ്ങുമ്ബോള്‍ രാവിലെ നേരം വൈകി എഴുന്നേല്‍ക്കാനുള്ള പ്രവണതയുണ്ടാകും. ഇത് നമ്മുടെ ജോലിഭാരം കൂട്ടും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി […]

അഭ്യൂഹങ്ങൾക്ക് വിരാമം : ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡി എം കെ ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. നിലവിൽ യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എം കെ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നു. ഇന്ന് 11.30 ഒരു ചടങ്ങ് ഉണ്ട് അതിൽ നിർണായക തീരുമാനം ഉണ്ടായേക്കും. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഉദയനിഥി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി പദത്തിലെത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നൽകിയിരുന്നു. നിങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന […]

കോട്ടയത്ത് ബസ് കാത്തുനിൽക്കവേ വൈദ്യുതി പോസ്റ്റിൽ നിന്നും ഏഴ് വയസ്സുകാരിക്ക് ഷോക്കേറ്റു

കോട്ടയം: കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു. കിഴതടിയൂർ ജംഗ്ഷന് സമീപത്തെ പോസ്റ്റിൽ നിന്നുമാണ് കുര്യനാട് സ്വദേശിനിയായ ആരാധ്യയ്ക്കും ബന്ധുവിനും വൈദ്യുതാഘാതം ഏറ്റത്. ആശുപത്രിയിൽ നിന്ന് മടങ്ങവേ ബസ് കയറാൻ എത്തിയപ്പോഴായിരുന്നു സംഭവം. പോസ്റ്റിന്റെ വശങ്ങളിലായി ഒരു അപായ സൂചനയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു പറയുന്നു. പോസ്റ്റിലേക്ക് ഒരു ആകർഷണം പോലെ എന്തോ ഒന്ന് കൈയ്യിലേക്ക് ഉണ്ടാകുകയായിരുന്നുവെന്നും കുട്ടിയുടെ കൈയ്യിൽ പിടിച്ചപ്പോൾ തനിക്ക് ഷോക്കടിക്കുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു. കുട്ടിയിപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്.ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ […]

സ്വര്‍ണ്ണ വിലയില്‍ നേരിയ ആശ്വാസം ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

സര്‍വകാല റെക്കോര്‍ഡിന് തൊട്ടടുത്തുവരെ കുതിച്ചെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 54800 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6850 രൂപയായി. തിരുവോണത്തിന് പിന്നാലെ സ്വര്‍ണം ഗ്രാമിന് 6880 രൂപ എന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 55040 രൂപയുമായിരുന്നു. കഴിഞ്ഞ മേയ് 20നാണ് സ്വര്‍ണവില റെക്കോഡ് കടന്നത്. പവന് […]

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുകൊണ്ടുള്ള വ്‌ളോഗർമാരുടെ വിഡിയോഗ്രഫിയും അനുവദിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും വീഡിയോഗ്രഫി അനുവദിക്കും. ചിത്രകാരി ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഗുരുവായൂർ ക്ഷേത്രനടയിൽ അടുത്തിടെ പരിധിവിട്ടുള്ള […]

150 ദിവസത്തെ ഷൂട്ടിങ്, ഒന്നര വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്‌ഷൻ, 8 വര്‍ഷത്തെ സ്വപ്നം.!!’അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് കണ്ട് നിര്‍മ്മാതാവ്.!!! ”നന്ദി ഉണ്ട്..ഇങ്ങനെ പ്രചരിപ്പിക്കുന്നത്തില്‍ ഒരുപാട് നന്ദി ഉണ്ടെന്ന് ലിസ്റ്റിൻ സ്റ്റീഫൻ.!!!

ടോവിനോ തോമസിനെ നായകനാക്കി ജിതിൻ ലാല്‍ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം. ഓണം റിലീസായി തിയറ്ററിലെത്തിയ ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇറങ്ങിയതാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഇത് ഹൃദയം തകർക്കുന്ന കാഴ്ചയാണെന്ന് സംവിധായകൻ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ എന്ന് പറഞ്ഞത് ഒരുപാട് പ്രയത്നമുള്ള പണിയാണെന്നും ഈ കാണുന്ന അധ്വാനം ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘നന്ദി ഉണ്ട്… […]