play-sharp-fill

കോവിഡിന്റെ പുതിയ വകഭേദം പടരുന്നതായി പുതിയ റിപ്പോർട്ട് ; എക്സ്ഇസി ലക്ഷണങ്ങൾ അറിയാം..

ജർമ്മനി: കൊവിഡിന്റെ പുതിയ വകഭേദം യൂറോപ്പിൽ അതിവേഗം പടരുന്നതായി പുതിയ റിപ്പോർട്ട്. എക്‌സ്ഇസി (XEC) എന്ന കൊവിഡ് വകഭേദമാണ് പടരുന്നത്. ജൂണിൽ ജർമ്മനിയിലാണ് പുതിയ വേരിയൻ്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, യുകെ, യുഎസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ XEC വേരിയൻ്റ് അതിവേ​ഗം പടർന്നു. നിലവിൽ യൂറോപ്പിൽ പ്രബലമായ KS.1.1, KP.3.3 എന്നീ മുൻകാല ഒമൈക്രോൺ സബ് വേരിയൻ്റുകളുടെ ഒരു ഹൈബ്രിഡാണ് XEC വേരിയൻ്റ്. ഇതുവരെ, പോളണ്ട്, നോർവേ, ലക്സംബർഗ്, ഉക്രെയ്ൻ, പോർച്ചുഗൽ, ചൈന എന്നിവയുൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള 500 സാമ്പിളുകളിൽ എക്സ്ഇസി […]

മക്കളെ കാണാനില്ലെന്ന് പരാതി നല്‍കി ഗായകന്‍ മനോയുടെ ഭാര്യ ; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ച കേസിൽ പ്രതികളാണ് ഇരുവരും

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസില്‍പ്പെട്ട്  തന്റെ മക്കളെ കാണാനില്ലെന്ന് ആരോപിച്ച്‌ പിന്നണി ഗായകന്‍ മനോയുടെ ഭാര്യ ജമീല. ഇരുവരെയും ഒരു സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. കഴിഞ്ഞ 10നു രാത്രി, മനോയുടെ മക്കളായ ഷാക്കിറും റാഫിയും വല്‍സരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, സമീപത്തെ ഹോട്ടലില്‍ പാഴ്സല്‍ വാങ്ങാനെത്തിയ കൃപാകരന്‍ എന്ന യുവാവുമായി തര്‍ക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി. മനോയുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചതായി കൃപാകരന്‍ പരാതി നല്‍കി. ഇതോടെ, ഷാക്കിര്‍, റാഫി, […]

പുതിയ സിനിമ കൂട്ടായ്മ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴപ്പമില്ല, സംഘടനയുടെ അന്തിമ രൂപം ആകുമ്പോൾ എല്ലാവരുടെയും സംശയം തീരും; ആഷിക്ക് അബു

  കൊച്ചി: പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങൾ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി.   പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ഭാ​ഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.   പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ല. അതിനു ശേഷം സംശയങ്ങള്‍ എല്ലാം തീര്‍ക്കുമെന്നാണ് ആഷിഖ് അബു പറഞ്ഞിരിക്കുന്നത്. ആഷിഖും രാജീവ് […]

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന ‘കെജിഎഫി’ല്‍ നിന്ന് 2022-ല്‍ ഖനനം ചെയ്തത് 2,26,796 കിലോഗ്രാം: സൂപ്പർ സ്റ്റാർ യാഷിന്റെ കെജിഎഫ് എന്ന സിനിമയിലൂടെ കോളാർ ഗോർഡ് ഫീല്‍ഡ് എന്ന സ്വർണ്ണ ഖനിയുടെ കഥ നിങ്ങള്‍ക്ക് ഏവർക്കും ഇന്നു സുപരിചിതമാണ്. എന്നാല്‍ ലോകത്തിന്റെ കെജിഎഫിനെ പ്റ്റി നിങ്ങളില്‍ എത്രപേർക്ക് അറിയാം?

ന്യൂയോർക്ക്: പറഞ്ഞുവരുന്നത് ന്യൂയോർക്ക്:ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനന കമ്പനിയായ ന്യൂമോണ്ട് കോർപ്പറേഷനെ പറ്റിയാണ്. റിപ്പോർട്ടുകള്‍ പ്രകാരം 2022 -ല്‍ മാത്രം 8 ദശലക്ഷം ഔണ്‍സ് അഥവാ ഏകദേശം 2,26,796 കിലോഗ്രാം സ്വർണ്ണമാണ് ഇവർ ഖനനം ചെയ്തത്. 1916 -ല്‍ ന്യൂയോർക്കില്‍ കേണല്‍ വില്യം ബോയ്‌സ് തോംപ്സണ്‍ സ്ഥാപിച്ച കമ്പനിയാണ് ന്യൂമോണ്ട് കോർപ്പറേഷൻ. യുഎസിലെ പ്രമുഖ സ്ഥലങ്ങളായ ന്യൂയോർക്ക്, മൊണ്ടാന എന്നിവയാണ് ന്യൂമോണ്ട് എന്ന പേര് പ്രതിധ്വനിപ്പിക്കുന്നത്. ന്യൂയോർക്കിലെ തോംപ്‌സന്റെ സാമ്പത്തിക വിജയത്തെയും, മൊണ്ടാന വേരുകളേയും ഈ പേര് അടയാളപ്പെടുത്തുന്നു. തുടക്കത്തില്‍ ന്യൂമോണ്ട് ഒരു […]

സ്വകാര്യഭാഗത്തെ കാന്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്

ലിംഗത്തില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മുന്‍പ് വളരെ അപൂര്‍വമായിരുന്ന കാന്‍സര്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ 2050തോടെ ലിംഗത്തില്‍ കാന്‍സര്‍ വരുന്നവരുടെ എണ്ണം 77ശതമാനമായി ഉയരുമെന്നാണ്. 2020ല്‍ ഒരു ലക്ഷം പേരില്‍ 0.29 പേര്‍ക്കായിരുന്നു കാന്‍സര്‍ സാധ്യതയെങ്കില്‍ ഇപ്പോള്‍ 0.80 ആയിട്ടുണ്ട്. 2020ല്‍ ലോകത്ത് പുതിയ കാന്‍സര്‍ രോഗികള്‍ 36068 ആയിരുന്നു. മരണം 13211 ആണ്. ലിംഗ അര്‍ബുദത്തിന് ഹ്യൂമന്‍ പാപ്പിലോമാ വൈറസ് വലിയൊരു കാരണമാകുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണിത്. ചര്‍മത്തിലൂടെയും ഇത് പകരും. വൃത്തിയില്ലായ്മയാണ് മറ്റൊരു കാരണം. […]

പുതിയ സുരക്ഷാ നടപടിയുമായി ഇന്‍സ്റ്റഗ്രാം ; കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ കര്‍ശന നിയന്ത്രണം, 18 വയസില്‍ താഴെയുള്ളവര്‍ക്കായി ഇനി മുതൽ ടീന്‍ ഇന്‍സ്റ്റ

പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കളെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കാനാണ്  ടീന്‍ അക്കൗണ്ടുകള്‍ വരുന്നത്. ചെറിയ പ്രായത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ ആരുമായൊക്കെ ആശയവിനിമയം നടത്തും, അനാവശ്യമായ കണ്ടന്റുകളിലേക്ക് പോകുമോ എന്നൊക്കെയുള്ള രക്ഷിതാക്കളുടെ ആശങ്ക തനിക്ക് മനസിലാകുമെന്നാണ് ഇന്‍സ്റ്റ മേധാവി ആദം മൊസേരി പറഞ്ഞു. ‘ഗുഡ് മോണിങ് അമേരിക്ക’യിലാണ് ആദം മൊസേരി […]

അവധിക്കാലം ആഘോഷമാക്കാൻ ബന്ധുവീട്ടിലെത്തിയ 3 വയസ്സുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു

  കൊച്ചി: കോതമം​ഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്.   അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു.   തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിനകത്തുള്ള സ്വിമ്മിം​ഗ് പൂളിൽ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അടുക്കളയിലെ ഈ ചേരുവകള്‍ മതി തലമുടി സംരക്ഷിക്കാൻ

തേൻ തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് മൂന്ന് കപ്പ് ചെറുചൂടുവെള്ളം ചേര്‍ത്ത് മിശ്രിതമാക്കാം.ശേഷം ഇവ തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകാം. വെളിച്ചെണ്ണ നാല് ടീസ്പൂണ്‍ വെളിച്ചെണ്ണ മുടിയുടെ അറ്റം വരെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. പപ്പായ പപ്പായയുടെ പള്‍പ്പ് പകുതിയെടുക്കുക. ശേഷം ഇവ ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈരും ബദാം ഓയിലും ചേര്‍ത്ത് തലമുടിയില്‍ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകി കളയാം. പഴം […]

വൃദ്ധനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി ; കഴുത്തിൽ തുണി ചുറ്റിയ നിലയിൽ, കൊലപാതകമെന്ന് പോലീസ് നിഗമനം

കോഴിക്കോട് : വടകരയിൽ വൃദ്ധനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭിക്ഷാടക സംഘത്തിൽ പെട്ട വൃദ്ധനാണ് മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് സംഭവം. 70 വയസ് തോന്നിക്കുന്ന വൃദ്ധൻ കൊല്ലം സ്വദേശിയാണ്. മൃതദേഹത്തിന്റെ കഴുത്തിൽ തുണി ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. സമീപത്ത് പിടി വലി നടന്നതിൻ്റെയും മറ്റും സൂചനകളും ഉണ്ട്. വടകര പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

100 രൂപ കൈക്കൂലി ചോദിച്ച്‌ അപമാനിച്ച പൊലീസുകാര്‍: ഇന്ന് കണ്ടാല്‍ സല്യൂട്ട് അടിക്കണം: രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷ രണ്ട് വട്ടം ജയിച്ച ഗരിമയുടെ പ്രതികാരം

ബല്ലിയ: ഒരിക്കല്‍ പൊലീസുകാരില്‍ നിന്ന് നേരിട്ട ഒരു മോശം അനുഭവം, അന്ന് വിദ്യാര്‍ത്ഥിനിയായിരുന്ന ഗരിമ സിംഗ് ഒരു തീരുമാനം എടുത്തു .എത്ര കഷ്ടപ്പെട്ട് പഠിച്ചിട്ടായാലും സിവില്‍ സര്‍വീസ് നേടിയിരിക്കും. കഠിനാധ്വാനം കൈമുതലാക്കി ഗരിമ അത് നേടിയെടുക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷ രണ്ട് വട്ടം ജയിച്ച എല്ലാവര്‍ക്കും ഒരു മാതൃകയാകാനും ഗരിമയ്ക്ക് സാധിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിനിയായ ഗരിമ സിംഗ് ദില്ലി യൂണിവേഴ്സിറ്റിയിലെ സെന്‍റ് സ്റ്റീഫൻസ് കോളേജില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. വിദ്യാര്‍ത്ഥിനിയായിരിക്കെ ഒരിക്കല്‍ ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു […]