video
play-sharp-fill

സ്കൂൾ സമയത്ത് മീറ്റിങ് വേണ്ട; പിടിഎ, സ്റ്റാഫ്, എസ്എംസി. യാത്രയയപ്പ് മീറ്റിങ്ങുകൾ നടത്താൻ പാടില്ല: ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സ്കൂളിലെ പ്രവർത്തിസമയങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മീറ്റിങ്ങുകൾ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളിൽ പിടിഎ, സ്റ്റാഫ്, എസ്എംസി മീറ്റിങ്ങുകൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോ​ഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല. പകരം ഇവ പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. ഇനി ഏതെങ്കിലും രീതിയിൽ അടിയന്തരമായി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നാൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിർബന്ധമാണെന്നും ഉത്തരിവിലുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മീറ്റിങ്ങുകൾ മൂലം […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (29/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (29/09/2024) 1st Prize-Rs :70,00,000/- AV 681579 (NEYYATTINKARA)   Cons Prize-Rs :8,000/- AN 681579 AO 681579 AP 681579 AR 681579 AS 681579 AT 681579 AU 681579 AW 681579 AX 681579 AY 681579 AZ 681579   2nd Prize-Rs :5,00,000/- AY 109468 (NEYYATTINKARA)   3rd Prize-Rs :1,00,000/- AN 349488 AO 357040 AP 709705 AR […]

IIFA 2024-ല്‍ തിളങ്ങി ഇന്ത്യൻ താരങ്ങള്‍ മികച്ച ചിത്രം ‘അനിമല്‍’ മികച്ച അഭിനേതാക്കളായി ഷാരൂഖും റാണി മുഖര്‍ജിയും

ന്യൂ ഡല്‍ഹി: 2024-ലെ ഇൻ്റർനാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരവേദിയില്‍ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖും മികച്ച നടിയ്‌ക്കുള്ള പുരസ്കാരം റാണി മുഖർജിയും സ്വന്തമാക്കി. 2023-ല്‍ പുറത്തിറങ്ങിയ അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. മണിരത്‌നവും എ.ആർ. റഹ്‌മാനും ചേർന്നാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. രണ്‍ബീർ കപൂർ നായകനായ അനിമലാണ് മികച്ച ചിത്രം. ‘അനിമല്‍’ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ പുരസ്കാരം ഏറ്റുവാങ്ങി. അനിമലിലെ അഭിനയത്തിന് അനില്‍ കപൂറിന് മികച്ച […]

ഷവർമയെ ചൊല്ലി തർക്കം ; ഹോട്ടലുടമയായ സ്ത്രീയെ മർദിക്കുകയും ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കൊല്ലം : പരവൂരില്‍ ഷവർമയെ ചൊല്ലി ഹോട്ടലുടമയായ സ്ത്രീയെ മർദിക്കുകയും ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പരവൂർ കോങ്ങാല്‍ കുളച്ചേരി വീട്ടില്‍ സഹീറി(23)നെയാണ് പരവൂർ ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. തെക്കുംഭാഗം റോഡില്‍ പ്രവർത്തിക്കുന്ന ഹോട്ടലില്‍ പ്രതികളും സുഹൃത്തുക്കളുമെത്തി ഷവർമ ആവശ്യപ്പെട്ടു. ചോദിച്ച അത്രയും ഷവർമ ഇല്ലെന്ന് അറിയിച്ചതില്‍ പ്രകോപിതരായാണ് ഹോട്ടലുടമയെ മർദിച്ചത്. തടസ്സംപിടിക്കാനെത്തിയ ജീവനക്കാരനെ ഷവർമാ കത്തി ഉപയോഗിച്ച്‌ വെട്ടുകയും കട തല്ലിത്തകർക്കുകയും ചെയ്തെന്നുമാണ് പരാതി.

കടയിൽ സൈക്കിൾ നന്നാക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ; പ്രതിക്കെതിരെ മതിലകം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

തൃശൂർ: കടയിൽ സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ. ശ്രീനാരായണപുരം കട്ടൻബസാറിന് തെക്ക് വശം സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് മതിലകം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി ഇയാൾ എമ്മാട് താമസിച്ചു വരികയാണ്. അനിയത്തിയുമായി സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് […]

‘കരണ്‍ ജോഹര്‍’ ഹോളിവുഡ് താരങ്ങളെ പോലെ കുത്തിവെപ്പെടുക്കുന്നെന്ന് കമന്റുകള്‍ ‘ മെലിഞ്ഞ് അവശനായി താരം

ബോളിവുഡിലെ നെടും തൂണ്‍ ആയാണ് ഫിലിം മേക്കർ കരണ്‍ ജോഹറിനെ പ്രേക്ഷകർ കാണുന്നത്. ഇന്ത്യൻ സിനിമാ രംഗത്തിന് ഇന്നത്തെ നിറപ്പകിട്ട് നല്‍കിയ കരണ്‍ അന്നും ഇന്നും സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനും നിർമാതാവുമാണ്. ഷാരൂഖ് ഖാൻ, കജോള്‍, കരീന കപൂർ തുടങ്ങി കരണ്‍ ജോഹർ ചിത്രങ്ങളിലൂടെ ഐക്കോണിക്ക് വേഷം ലഭിച്ച താരങ്ങള്‍ ഏറെയാണ്. ബോളിവുഡിലെ ഗ്ലാമർ ലോകത്തേ എന്നും കരണിനെ കണ്ടിട്ടുള്ളൂ. താരത്തിന്റെ വ്യക്തി ജീവിതം പല ഘട്ടങ്ങളിലായി സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. കരണിന്റെ ലൈഫ് സ്റ്റെെലും ജനശ്രദ്ധ നേടുന്നു. എപ്പോഴും തന്റെ ഔട്ട് ഫിറ്റുകളില്‍ […]

മന്ത്രി സ്ഥാനത്തിന് തൊഴിലുറപ്പിൻ്റെ ഉറപ്പു പോലുമില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ:തിരിച്ചു പോകാൻ ഒരു ടിക്കറ്റും ബാഗും തയ്യാറാക്കി വെച്ചാണ് തന്റെ യാത്രയെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തിന് തൊഴിലുറപ്പിൻ്റെ ഉറപ്പു പോലുമില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ തിരിച്ചു പോകാൻ ഒരു ടിക്കറ്റും ബാഗും തയ്യാറാക്കി വെച്ചാണ് തന്റെ യാത്രയെന്നും മന്ത്രി പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ അൽപ്പം വൈകാരികമായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. മൂന്നാം തീയതി എൻ.സി.പി നേതാക്കൾക്ക് ഒപ്പം മുഖ്യമന്ത്രിയെ കാണും. തനിക്ക് പറയാനുള്ളത് അവിടെ പറയും. സ്ഥാനത്തു നിന്ന് മാറണമെന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാണ് മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് . ഇടതുപക്ഷത്തിന് ഉലച്ചിൽ ഉണ്ടാകുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും […]

ആസിഫ് അലി അനശ്വര ചിത്രം “രേഖാചിത്രം” സെക്കന്റ് ലുക്ക് റിലീസ് ചെയ്തു

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു. ഫിലിമുകള്‍ക്കും ക്യാമറ, ലൈറ്റുകള്‍, പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന ആസിഫ് അലി, പുസ്തക താളുകള്‍, ഷാ‍ഡോയായി അനശ്വര രാജൻ എന്നിങ്ങനെയാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൗതുകത്തോടൊപ്പം തന്നെ നിരൂഢതയും സമ്മാനിക്കുന്നതാണ് പോസ്റ്റർ. പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. പ്രഖ്യാപന സമയത്ത് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കന്യസ്ത്രീ ആയാണ് അനശ്വര ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് പോസ്റ്ററുകളില്‍ […]

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദീഖിന്റെ മകൻ്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു; ആരോപണവുമായി ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇവർ പറയുന്നു. എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പോലീസ് പറയുന്നത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലർച്ചെ […]

പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ : ഒടുവില്‍ വിജയം: കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച്‌ ശാസ്ത്രം :താമസിക്കാതെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച്‌ തുടങ്ങുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന.

ഡൽഹി: ഇനി കാഴ്ച്ചയില്ലാത്തവര്‍ക്ക് ആശ്വസിക്കാം. അത്തരത്തിലൊരു കണ്ടുപിടുത്തമാണ് ശാസ്ത്രലോകത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലായിരിക്കുകയാണ്. ഇതിന്റെ സഹായത്തോടെ കൃത്രിമ കണ്ണുകള്‍ (ബയോണിക് ഐ) വികസിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍. കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന നാഡികളാണ് ഒപ്റ്റിക് നാഡികള്‍. ഇവയ്ക്ക് തകരാറ് സംഭവിച്ചാല്‍ കാഴ്ച്ച എന്ന സ്വപ്‌നത്തിന് എന്നന്നേക്കുമായി തിരശ്ശീല വീഴും. ഇതുവരെ ശാസ്ത്രത്തിന് പോലും ഇത് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തകരാറിലായ […]