play-sharp-fill

ഭൂമിക്കപ്പുറം മറ്റൊരു സമാന്തരലോകം: 8 ബില്ല്യണ്‍ വ‍‌‍‍‍‍‍‍ര്‍ഷങ്ങള്‍ക്ക് മുൻപ് നിന്നുള്ള ഒരു അജ്ഞാത റേഡിയോ സിഗ്നല്‍ കണ്ടെത്തി: അന്യഗ്രഹ ജീവികളോ എന്ന് ശാസ്ത്ര ലോകം .

ഡൽഹി:ഭൂമിക്ക് പുറത്ത് മറ്റൊരിടത്ത് ജീവനുണ്ടോ? നൂറ്റാണ്ടുകള്‍ ആയി മനുഷ്യകുലം അന്വേഷിക്കുന്ന കാര്യമാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. ഇപ്പോഴിതാ ആ ഉത്തരത്തിന് അടുത്തേക്ക് മനുഷ്യകുലം എത്തിയിരിക്കുന്നു. 8 ബില്ല്യണ്‍ വ‍‌‍‍‍‍‍‍ർഷങ്ങള്‍ക്ക് മുൻപ് നിന്നുള്ള ഒരു അജ്ഞാത റേഡിയോ സിഗ്നല്‍ ബഹിരാകാശത്ത് സഞ്ചരിച്ച്‌ ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തില്‍ കണ്ടെത്തി. ശാസ്ത്രജ്ഞരുടെ നിഗമനമനുസരിച്ച്‌ ഇത് വളരെ തീവ്രമായ സിഗ്നലുകളാണത്രേ . FRB 20220610A എന്ന് പേരിട്ടിരിക്കുന്ന ഈ ഫാസ്റ്റ് റേഡിയോ ബർസ്റ്റ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമേറിയതും, ഏറെ ദൂരെ നിന്നുള്ളതുമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്തെ […]

ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ ചർമ്മത്തിലെ ചുളിവുകളും അകാല വാർദ്ധക്യത്തിനും പരിഹാരം

കു ട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ചോക്ലേറ്റിന്റെ ആരാധകരാണ്. ആരോഗ്യത്തിന് ഹാനികരമെന്ന് നമ്മള്‍ കുട്ടികളോടൊക്കെ പറയുമെങ്കിലും ചോക്ലേറ്റ് നല്‍കുന്ന ഗുണങ്ങള്‍ ഏറെയുണ്ട്.എന്തിന്, ചോക്ലേറ്റ് നമ്മുടെ ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. എന്നാല്‍ യാഥാർഥ്യമായൊരു കാര്യമാണത്. അതിനാല്‍ തന്നെ നമ്മുടെ ചർമ്മ സംരക്ഷണത്തിന് ഉപയോഗപ്രദമാകുന്ന ഒന്നാണ് ചോക്ലേറ്റ്. 60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. എങ്ങനെയാണെന്നല്ലേ? മനസിനെയും ശരീരത്തിനെയും ഒരുപോലെ റിലാക്സ് ചെയ്യന്നതിനുള്ള കഴിവ് ഡാർക്ക് ചോക്ലേറ്റിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമമാണ്. ചര്‍മ്മത്തില്‍ ചുളിവുകളില്‍ നിന്നും […]

ലോഡ്ജ്മുറിയിൽ ചോരയിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദ്ദേഹം ; ഒപ്പം താമസിച്ച യുവാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍ : യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണന്‍ എന്നയാള്‍ക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാത്രി ശരവണന്‍ ലോഡ്ജില്‍നിന്ന് പുറത്തുപോയി. പിറ്റേന്ന് ലോഡ്ജിലെ ശുചീകരണത്തൊഴിലാളികള്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്നു  മൃതദേഹം. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗീതയും ശരവണനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നു. എന്നാല്‍, […]

പാരമ്പര്യരോഗമാണോ ലുക്കീമിയ അറിയേണ്ടതെല്ലാം

മാ രകമായ അസുഖങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ലുക്കീമിയ അഥവാ രക്താർബുദം. രക്തം, മജ്ജ എന്നിവയെ ബാധിക്കുന്ന കാൻസർ മൂലം ആഗോളതലത്തില്‍ ഓരോ വർഷവും 3,11,594 പേരാണ് മരണപ്പെടുന്നത്. നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് ഏക പോംവഴി. ലിംഫോമ, ലുക്കീമിയ, മൈലോമ തുടങ്ങി നിരവധി അസുഖങ്ങള്‍ രക്താർബുദത്തില്‍ ഉള്‍പ്പെടുന്നുണ്ട്. രക്താർബുദം പാരമ്ബര്യ രോഗമല്ല എന്നാണ് ഡോക്റ്റർമാർ വ്യക്തമാക്കുന്നത്. എന്നാല്‍ ജീനുകളിലെ ചില വ്യത്യാസങ്ങള്‍ അസുഖത്തിന് കാരണമായേക്കാം. ഉദാഹരണത്തിന് ഡൗണ്‍ സിൻഡ്രേം, ലി-ഫ്രോമേനി സിൻ‌ഡ്രോം തുടങ്ങിയ അവസ്ഥയുള്ളവർക്കും ജീനുകളില്‍ മ്യൂട്ടേഷൻ കണ്ടെത്തിയിട്ടുള്ളവർക്കും ലുക്കീമിയ ബാധിക്കാനുള്ള സാധ്യത […]

റേഷൻ കാർഡ് മസ്റ്ററിംഗ് പുനരാരംഭിച്ചു: ഒക്ടോബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ വിതരണം മുടങ്ങുമെന്ന് കേന്ദ്ര നിർദേശം

  തിരുവനന്തപുരം: സാങ്കേതിക പ്രശ്നങ്ങൾ കാരണം നിറുത്തിവച്ചിരുന്ന റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് ഇന്ന് (സെപ്തംബർ 18 ) പുനരാരംഭിച്ചു. മൂന്ന് ഘട്ടങ്ങളായി മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് തീരുമാനം.   തിരുവനന്തപുരം ജില്ലയിലാണ് ആദ്യ ഘട്ടത്തിൽ മസ്റ്ററിംഗ് നടക്കുക. ഇന്നു മുതൽ 24 വരെയാണ് തിരുവനന്തപുരത്തെ മസ്റ്ററിംഗ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ സെപ്തംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെയാണ് രണ്ടാം ഘട്ടം മസ്റ്ററിംഗ് നടക്കുക.   മൂന്നാം ഘട്ടത്തിൽ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, […]

സുരേഷ് ഗോപിയെ കണ്ടതും കാലില്‍ വീണ് അനുഗ്രഹം വാങ്ങി ആന്ധ്രക്കാര്‍; ഞെട്ടിച്ച്‌ നടന്റെ പ്രതികരണം:സ്ത്രീകളും കുട്ടികളുമടക്കം സുരേഷ് ഗോപിയുടെ കാലില്‍ വന്ന് വീഴുന്നു: ഇവരുടെ തലയില്‍ കെെവച്ച്‌ നടൻ അനുഗ്രഹിക്കുകയും ചെയ്യുന്ന വീഡിയോ വൈറൽ

ഹൈദരാബാദ്: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കാലില്‍ വീണ് അനുഗ്രഹം തേടി ആരാധകർ. ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തുകയായിരുന്നു സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധിക, മക്കളായ ഗോകുല്‍ സുരേഷ്, ഭവാനി സുരേഷ്, ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവർ നടനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും നടനും കുടുംബവും പങ്കെടുത്തു. ആരാധകർ വന്ന് സുരേഷ് ഗോപിയുടെ കാലില്‍ വീഴുന്നതും അനുഗ്രഹം വാങ്ങുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്. കുറച്ച്‌ ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ […]

‘ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണ്;ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ല’ ;കെ സുരേന്ദ്രൻ

തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ലെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മയക്കുമരുന്നു മാഫിയകളും അർബൻ നക്സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നുമില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കെ […]

കോട്ടയം മുന്നിലവ് കടപുഴയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ; മരിച്ചത് കൊല്ലം സ്വദേശി ഹാറൂൺ ഹാരിസ്

കോട്ടയം : വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി മുന്നിലവ് കടപുഴയാറ്റിൽ മുങ്ങി മരിച്ചു. കൊല്ലം സ്വദേശി ഹാറൂൺ ഹാരിസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഏഴ് പേരടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനായി മുന്നിലവിൽ എത്തിയത്.

 കറൻ്റ് ബില്ല് ഇനി അതാത് മാസം: ബില്ല് തരാൻ വരുന്നവരുടെ കൈയ്യിൽ പണം അടയ്ക്കാം: ഉപഭോക്താവ് മീറ്റർ റീഡിംഗ് എടുക്കുന്നതും പരിഗണനയിൽ: പുതിയ മാറ്റങ്ങള്‍ ഇതാ

തിരുവനന്തപുരം: രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ഉപഭോക്താക്കളില്‍ നിന്ന് ബില്‍ ഈടാക്കുന്ന കാര്യം കെഎസ്‌ഇബിയുട‍െ പരിഗണനയില്‍. സ്വന്തമായി മീറ്റർ റീഡിംഗ് നടത്തി ബില്ല് അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏർപ്പെടുത്തി പണമടയ്ക്കാനുള്ള സൗകര്യവും കെഎസ്‌ഇബി ഏർപ്പെടുത്തും. ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാനായാണ് പ്രതിമാസ ബില്‍ ഏർപ്പെടുത്തുന്നത്. ഉപഭോഗം 200 യൂണിറ്റിന് മുകളില്‍ കടന്നാല്‍ തുടർന്നുള്ള 8 രൂപ 20 പെെസ താരിഫ് ചാർജ്ജായി നല്‍കണം. 1.40 കോടി വരുന്ന ഉപഭോക്താക്കള്‍ ഉയർന്ന തുക ബില്ലായി […]

ആമയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് : കൊപ്പം ആമയൂരില്‍ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച്‌ വഴിയാത്രക്കാരൻ മരിച്ചു. ആമയൂർ കമ്പനി പറമ്പിൽ കുഞ്ഞൻ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ കുഞ്ഞനെ പെരിന്തല്‍മണ്ണയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസാണ് ഇടിച്ചത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.