പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍
പ്രഭാതഭക്ഷണം ദിവസവും മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ സഹായിക്കുന്നു. ജീവിതത്തിൻ്റെ തിരക്കിനിടയില്‍ ചിലർ പ്രാതല്‍ ഒഴിവാക്കാറുണ്ട്. പ്രാതല്‍ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനോ അല്ലെങ്കില്‍ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും നയിച്ചേക്കാം. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. എല്ലാ ദിവസവും പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ഒരിക്കലും പ്രഭാതഭക്ഷണം കഴിക്കാത്ത ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത 87 ശതമാനം കൂടുതലാണെന്ന് മുമ്ബത്തെ ഒരു പഠനം സൂചിപ്പിക്കുന്നു.പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിൻ്റെ മറ്റൊരു പാർശ്വഫലം ശരീരത്തിലെ […]