play-sharp-fill

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങി ; എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്. വൈകിട്ട് ആറേകാലോടെയാണ് അപകടം. എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ആറോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ എനോഷ് വലിയ തിരയില്‍പെടുകയായിരുന്നു. മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയര്‍ത്തുന്നത് കണ്ട കൊച്ചുതോപ്പ് സ്വദേശികളായ ഫിജി, അജയ് എന്നിവര്‍ കുട്ടിയെ വലിച്ച് […]

കോട്ടയം ജില്ലയിൽ നാളെ (19 /09/2024) വാകത്താനം, മീനടം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (19/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ വാകത്താനം കെഎസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പരിപാലന, ഞാലിയാകുഴി, ഇലവക്കോട്ട, ഉണ്ണാമറ്റം എന്നീ ഭാഗങ്ങളിൽ 19-09-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യൂതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി ചേലമറ്റം പടി ട്രാൻസ്ഫോർമറുകളിൽ നാളെ(19/09/24) 9:30 മുതൽ 5 വരെയും വട്ടോലി ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ ഒരു മണി വരെയും […]

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനുമെതിര് ; കേന്ദ്ര തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും നടക്കേണ്ടത് വ്യത്യസ്തമായ തലങ്ങളിൽ : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം : മോദി കാബിനറ്റ് പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാര്‍ശ ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും ഭരണഘടനാപരമായി ഫെഡറലിസത്തിനും എതിരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും വ്യത്യസ്തമായ തലങ്ങളിലാണ് നടക്കേണ്ടത്. കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിഷയങ്ങളല്ല സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍. ദേശീയ വിഷയങ്ങള്‍ പോലെ തന്നെ പ്രാദേശികമായ വിഷയങ്ങള്‍ക്കും പ്രാധാന്യം ലഭിക്കണമെങ്കില്‍ രണ്ടു തിരഞ്ഞെടുപ്പുകളും വെവ്വേറെ തന്നെ നടത്തേണ്ടി വരും. ഇത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അനാവശ്യമായ […]

വിമാനത്തിൽ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി ; പത്തനംതിട്ട സ്വദേശി അറസ്റ്റിൽ ; ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിന്റെ പരാതിയിലാണ് അറസ്റ്റ്

സ്വന്തം ലേഖകൻ കൊച്ചി: വിമനത്തിൽ വച്ച് എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബായിൽ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ. ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയിൽ വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ; ഇന്ന് നെഗറ്റീവായത് മരിച്ച യുവാവിന്റെ മാതാവ്, ബന്ധുക്കൾ ചികിത്സിച്ച ഡോക്ടർ ഉള്‍പ്പെടെയുള്ളവർ ; സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍ ; 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ആരോഗ്യ വകുപ്പ് മന്ത്രി […]

ആവേശം അതിരുവിട്ടു ; വധുവിന്‍റെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ച് ആഘോഷിച്ചു ; തുടർന്ന് വാക്കേറ്റവും സംഘർഷവും ; വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും

സ്വന്തം ലേഖകൻ കണ്ണൂർ: വിവാഹാഘോഷം കൈവിട്ടതോടെ വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവമുണ്ടായത്. വധുവിന്‍റെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുൾപ്പെടെ ആഘോഷിച്ചതോടെയാണ് മഹല്ല് ഭാരവാഹികൾ ചോദ്യം ചെയ്തത്. വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഒടുവിൽ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. വിവാഹ ആഭാസങ്ങൾ പാടില്ലെന്ന് വീട്ടുകാരെ നേരത്തെ അറിയിച്ചെന്നും പാലിക്കാതിരുന്നപ്പോൾ തടഞ്ഞെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല ; ഒറ്റ തെരഞ്ഞെടുപ്പിലൂടെ മോദിയും സംഘപരിവാറും ലക്ഷ്യമിടുന്നത് എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കം ; ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളി : വി.ഡി സതീശന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷ പറഞ്ഞു. ’ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റ തെരഞ്ഞെടുപ്പിലൂടെ മോദിയും സംഘപരിവാറും ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. […]

പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനായി ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് ; 2028 വരെ തുടരും ; നിയമനം ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായി

സ്വന്തം ലേഖകൻ ചണ്ഡീഗഢ്: ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ പരിശീലകനും ഓസ്‌ട്രേലിയന്‍ താരവുമായ റിക്കി പോണ്ടിങ്ങിനെ പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായാണ് നിയമനം. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകസ്ഥാനമൊഴിഞ്ഞ് രണ്ടുമാസത്തിനുശേഷമാണ് വീണ്ടും ഐ.പി.എല്‍. ടീമിലേക്കുതന്നെയുള്ള മടങ്ങിവരവ്. ഏഴ് സീസണുകളില്‍ ഡല്‍ഹിയെ പരിശീലിപ്പിച്ചിരുന്നു. പഞ്ചാബ് കിങ്‌സുമായി നാലുവര്‍ഷത്തെ കരാറാണ് പോണ്ടിങ്ങിനുള്ളത്. 2028 വരെ തുടരും. കഴിഞ്ഞ ഏഴു സീസണുകളിലായുള്ള പഞ്ചാബിന്റെ ആറാമത്തെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. 2024-ല്‍ പ്ലേഓഫ് കടക്കാതിരുന്ന ടീം ഒന്‍പതാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐ.പി.എലില്‍ ഇത്തവണ മെഗാ ലേലമായതിനാല്‍ […]

സിഗരറ്റ് വലിക്കാൻ ലൈറ്റർ നൽകിയില്ലെന്നാരോപിച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു ; പ്രതികൾ പിടിയിൽ

കണ്ണൂർ : സിഗരറ്റ് വലിക്കാൻ ലൈറ്റർ ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ യുവാക്കളെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റില്‍. അത്താഴക്കുന്ന് സ്വദേശി കെ. മുഹമ്മദ് സഫ്‌വാൻ(22), കൊറ്റാളി സ്വദേശി കെ. സഫ്‌വാൻ എന്നിവരെയാണ് കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ചപുലർച്ചെ 2.45 നായിരുന്നു സംഭവം. പാപ്പിനിശേരി സ്വദേശി ടി.പി.പി. മുനവീറിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരന്‍റെ സഹോദരനായ ടി.പി.പി. തൻസീല്‍(22) സുഹൃത്ത് ഷഹബാസ്(20) എന്നിവർക്കാണ് പരിക്കേറ്റത്. പയ്യാമ്ബലത്ത് നടന്ന ബർത്ത്ഡേ പാർട്ടിയില്‍ വച്ച്‌ ആറ്പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും […]

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍, ആറ് മൊബൈല്‍ കോടതികള്‍ ഇനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍; മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയാം

സ്വന്തം ലേഖകൻ നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കും. ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവര്‍ത്തനം ചെയ്യും. […]