play-sharp-fill

വിളിക്കാൻ മറക്കല്ലേ ; ലോക നദി ദിനത്തിൽ നദികളുമായി ബന്ധപ്പെട്ട പൊതുനിയമങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് “ഹലോ ആകാശവാണി”യിൽ അഡ്വ : കെ അനിൽകുമാർ മറുപടി നൽകുന്നു

കോട്ടയം : ലോക നദി ദിനത്തോടനുബന്ധിച്ച് ആകാശവാണി തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന “ഹലോ ആകാശവാണി” പരിപാടിയിലേക്ക് സെപ്റ്റംബർ 19 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ പ്രേക്ഷകർക്ക് വിളിക്കാവുന്നതാണ്. നദികളെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുന്നതിനും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും സെപ്തംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോക നദി ദിനം ആചരിക്കുന്നത്. ആകാശവാണി അവതരിപ്പിക്കുന്ന പരിപാടിയിൽ നദികളുമായി ബന്ധപ്പെട്ട പൊതു നിയമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് പ്രമുഖ അഭിഭാഷകനായ അഡ്വ. കെ അനിൽകുമാർ മറുപടി നൽകുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ ഈ നമ്പറുകളിലേക്ക് […]

പാലക്കാട്‌ മുച്ചിക്കുന്നിലെ ആദിവാസി കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള 4 സെന്റ് ഭൂമി ഉടൻ അനുവദിക്കും: റവന്യൂ മന്ത്രി കെ രാജൻ

  പാലക്കാട്: മുച്ചിക്കുന്നിലെ ആദിവാസി കുടുംബങ്ങൾക്ക് വീടിന് സ്ഥലം നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വീടിനായി 4 സെന്റ് ഭൂമി ഉടൻ അനുവദിക്കുമെന്ന് മന്ത്രി പറ‍ഞ്ഞു.   ഭൂമി അനുവദിക്കാനായി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് നടപടി വേഗത്തിലാക്കും. നിലവിലെ പട്ടയത്തിലെ ഒരേക്കർ ഭൂമി നൽകാനുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.   പാലക്കാട് തെങ്കര തത്തേങ്ങലം മൂച്ചിക്കുന്ന് പട്ടികവർഗ ഗ്രാമത്തിലെ നാല് കുടുംബങ്ങളാണ് പട്ടയത്തിൽ പറയുന്ന ഭൂമി അന്വേഷിച്ചു നടക്കുന്നത്. വനംവകുപ്പിന്റെ ക്വാർട്ടേഴ്സിൽ നിന്നും സാങ്കേതിക […]

26കാരനെ ഹണിട്രാപ്പിൽ കുടുക്കി 15 കാരൻ: ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പണവുമായി കൊടേക്കനാലിൽ ട്രിപ്പ് പോയി: ഒടുവിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ അഞ്ച് അംഗ സംഘം പോലീസിന്റെ പിടിയിൽ

  മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി വിളിച്ചു വരുത്തി മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ. അരീക്കോട് സ്വദേശി അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി ഹരികൃഷ്ണൻ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.   കാവനൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. 15 കാരന്റെ പേരിൽ തന്നെയായിരുന്നു 26കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്. ഹണിട്രാപ്പ് കെണിയൊരുക്കിയത് 15കാരനാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.   സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരനെ പരിചയപ്പെട്ടതാണ് തട്ടിപ്പിന് തുടക്കം. […]

കൊച്ചി പള്ളുരുത്തിയിൽ കാണാതായ 20 കാരനെ പെട്രോൾ പമ്പിൽ വെച്ച് കണ്ടെന്ന് ജീവനക്കാരി; ആദം ജോ ആൻ്റണിയെ കാണാതായിട്ട് ഇന്നേക്ക് 54 ദിവസം; പോലീസ് അന്വേഷണത്തിൽ യാതൊരു വിവരവും ലഭിച്ചില്ലെന്ന് കുടുംബം

പള്ളുരുത്തി: പള്ളുരുത്തി സ്വദേശി ആയ 20കാരനെ കാണാതായ കേസിൽ 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. 20കാരൻ ആദം ജോ ആൻറണിയെ കുറിച്ചാണ് പോലീസ് അന്വേഷണത്തിലും യാതൊരു വിവരവും ലഭിക്കാത്തത്. അതേസമയം കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിൽ 20 വയസ്സുകാരനെ തുറവൂരിന് സമീപത്തെ പെട്രോൾ പമ്പിൽ കണ്ടിരുന്നതായി ജീവനക്കാരി പിതാവിനോട് വെളിപ്പെടുത്തി. എന്നാൽ ഈ വിവരത്തെ കുറിച്ച് പോലും തുടരന്വേഷണം നടത്താൻ പൊലീസിന് സാധിച്ചിട്ടില്ല. 20 വയസ്സ് മാത്രമുള്ള ഒരാൾ സൈക്കിളോടുകൂടി കാണാതായിട്ട് ആ സൈക്കിൾ പോലും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല എന്നതും അന്വേഷണസംഘത്തിന്റെ […]

വേട്ടൈയ്യനിലെഫഹദിന്‍റെ അഭിനയം ആകാംഷയോടെ നോക്കുന്ന രജനികാന്ത്

ര ജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയ്യനിലെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറക്കി. ചിത്രത്തില്‍ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലും രജനികാന്തും അമിതാഭ് ബച്ചനും ഉള്‍പ്പെടുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോയും നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിട്ടുണ്ട്. ഫഹദിന്‍റെ അഭിനയം കാണാൻ എത്തുന്ന രജനികാന്തിന്‍റെ ആകാംക്ഷയും വീഡിയോയില്‍ കാണാം. മോണിറ്ററില്‍ ഫഹദ് തന്‍റെ അഭിനയം കണ്ടുകൊണ്ടിരിക്കുമ്ബോള്‍ തൊട്ടുപിന്നിലായി അതിശയത്തോടെ രജനികാന്തും നില്‍ക്കുന്നുണ്ട്. ഒരു ഫണ്‍ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ […]

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്, 10 ദിവസത്തിനകം അന്വേഷണം ആരംഭിക്കും

  കൊച്ചി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.   നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും. ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം.   യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും […]

കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാം

ച ര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ.മുഖത്ത് ചുളിവുകള്‍, നേർത്ത വരകള്‍, ചർമ്മം തൂങ്ങല്‍ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. സിട്രസ് പഴങ്ങള്‍ ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിലെ വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 2. മുട്ട മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ […]

റിലീസ് ചെയ്തിട്ട് ഒരുവര്‍ഷത്തിനു ശേഷം ചിത്രം ഒടിടിയില്‍ കേന്ദ്രകഥാപാത്രങ്ങളായി ഉര്‍വശിയും ഇന്ദ്രൻസും

ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷത്തില്‍ എത്തിയ ‘ജലധാര പമ്ബ്സെറ്റ് സിൻസ് 1962’ എന്ന ചിത്രം ഒടിടിയില്‍. ജിയോ സിനിമയില്‍ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജിയോ സിനിമയില്‍ ഡിജിറ്റല്‍ എക്സ്ക്ലുസിവ് പ്രീമിയര്‍ ആയെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. തിയേറ്ററില്‍ വലിയ സ്വീകാര്യത ലഭിക്കാതെ പോയ ചിത്രത്തിന് ഒടിടിയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. ഉര്‍വശി-ഇന്ദ്രന്‍സ് കോമ്ബോയില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചിത്രം കൂടിയാണ് ‘ജലധാര പമ്ബ്സെറ്റ്’. സെപ്റ്റംബര്‍ 15 തിരുവോണ നാളിലാണ് പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ഒടിടിയിലെത്തിയത്. ഗൗരവമേറിയ ഒരു വിഷയം സരസമായും ലളിതമായും ഹാസ്യത്തിന്റെ മേമ്ബൊടി ചാലിച്ച്‌ പറയുന്നതാണ് ചിത്രത്തിന്റെ […]

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്നു പെൺകുട്ടികളെ കണ്ടെത്തി; പോക്സോ കേസ് അതിജീവിത ഉൾപ്പെടെ 17 വയസ്സുള്ള രണ്ട് കുട്ടികളെയും 14 കാരിയെയുമാണ് രണ്ടുദിവസങ്ങൾക്ക് മുമ്പ് കാണാതായത്

പാലക്കാട് : പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെൺകുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്. അവശേഷിച്ച രണ്ട് പേർക്കായി പൊലീസ് രാത്രി വൈകിയും അന്വേഷണം തുടർന്നിരുന്നു. തുടർന്ന് മണ്ണാർക്കാട് വെച്ച് സുഹൃത്തിനൊപ്പമാണ് 17കാരിയായ രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. 14കാരി പെൺകുട്ടി പാലക്കാട് നിന്നും മണ്ണാർക്കാട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ബസിറങ്ങിയതിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ […]

‘മകൾക്ക് നീതി വേണം’, കൊച്ചിയിൽ അമിത ജോലിഭാരത്തെ തുടർന്ന് ഹോസ്റ്റലിൽ കുഴഞ്ഞുവീണു മരിച്ച 26 ക്കാരിയുടെ മരണത്തിൽ കമ്പനിക്കെതിരെ പരാതിയുമായി കുടുംബം; ഷെഡ്യൂൾ ചെയ്ത ജോലിക്ക് പുറമേ മാനേജർമാർ അധിക ജോലിയും നൽകുകയും വാരാന്ത്യത്തിലുള്ള അവധി പോലും നൽകിയില്ലെന്നും പരാതി

കൊച്ചി: അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, ഇവിടെ നിന്നും മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനം നേരിട്ടതാണ് മകളുടെ മരണ കാരണമെന്ന് ആരോപിക്കുന്ന അന്നയുടെ അമ്മ അനിത അഗസ്റ്റിൻ EY കമ്പനിയുടെ ഇന്ത്യൻ […]