video
play-sharp-fill

യാത്രക്കാരെ ആക്രമിച്ച് 2 കോടിയുടെ സ്വർണ്ണം കവർന്ന 5 പേർ അറസ്റ്റിൽ: മുഖ്യപ്രതി 22 കവർച്ചാ കേസുകളിലെ പ്രതി, സമാനമായ മോഷണം തമിഴ്നാട്ടിലും കർണാടകയിലും

  തൃശ്ശൂർ: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കല്ലുടുക്കിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടിയുടെ രൂപയുടെ സ്വർണ്ണം കവർന്ന കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ്, ഷിജോ വർഗീസ്, തൃശ്ശൂർ സ്വദേശികളായ സിദ്ദിഖ്, നിശാന്ത്, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.   മോഷണം ആസൂത്രകനായ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാന കേസുകളിൽ പ്രതിയാണ്. 22 കവർച്ചാക്കേസുകളാണ് റോഷൻ വർഗീസിനെതിരെയുളളത്. കേസിൽ മറ്റ് നാലു പേർ ഒളിവിലാണ്.

സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കളെ 8 മണിക്കൂര്‍ ചോദ്യം ചെയ്തു, യുവാക്കളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ചതോടെ സുഹൃത്തുക്കളെ വിട്ടയച്ചു

  കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഹി, പോള്‍ എന്നിവരെയാണ് തൈക്കൂടത്തെയും മറൈൻ ഡ്രൈവിലെയും ഫ്ലാറ്റുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.   സിദ്ദിഖിൻ്റെ കേസ് അന്വേഷിക്കുന്ന എസ്‌ഐടിയാണ് സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയില്‍ ഇവരുടെ വീടുകളിലെത്തിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.   തുടർന്ന് കോസ്റ്റല്‍ എസ്‌.പിയുടെ ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ മൊഴിയെടുക്കാനാണ് കൊണ്ടുവന്നതെന്നും നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചെന്നും എസ്‌ഐടി […]

‘ഒരു കട്ടില്‍ ഒരു മുറി’ തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷക പ്രതീക്ഷയുണര്‍ത്തി ഷാനവാസ് കെ ബാവക്കുട്ടി

മലയാള സിനിമാ ലോകത്ത് മികച്ച രണ്ട് ചിത്രങ്ങള്‍ ഒരുക്കിക്കൊണ്ട് തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. ആദ്യത്തെ സംവിധാന സംരംഭമായ കിസ്മത്ത് എന്ന സിനിമയിലൂടെ 2017 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരത്തിന് അർഹനായ ആളാണ് ഷാനവാസ്. ശേഷം തൊട്ടപ്പൻ എന്ന ചിത്രമൊരുക്കിയപ്പോള്‍ രണ്ട് സംസ്ഥാന പുരസ്കാരങ്ങളാണ് ആ ചിത്രത്തിന് ലഭിച്ചത്. ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന മസാല ചേരുവകളൊന്നും ചേര്‍ക്കാത്ത സിനിമകളാണ് ഷാനവാസിന്‍റേത്. പുതിയ സിനിമയായ ‘ഒരു കട്ടില്‍ ഒരു മുറി’യായി അദ്ദേഹം എത്തുമ്ബോള്‍ അതിനാല്‍ തന്നെ സിനിമാപ്രേമികള്‍ ഏറെ […]

പത്തനംതിട്ടയിൽ കൊലക്കേസ് പ്രതിയെ പരോൾ തീരുന്നതിന്റെ അവസാന ദിവസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  ഏഴംകുളം: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുതുമല സ്വദേശി മനോജ് (39) ആണ് മരിച്ചത്.   മനോജിന്റെ പരോള്‍ കാലാവധി ഇന്ന് (ഞായറാഴ്ച) അവസാനിക്കാൻ ഇരിക്കയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.   2016 ല്‍ അടൂർ സ്വദേശിയായ പീതാംബരൻ എന്ന വ്യക്തിയെ കൊലപ്പെടുത്തിയ  കേസിലെ രണ്ടാം പ്രതിയാണ് മനോജ്.

കുറ്റ്യാടി പുഴയില്‍ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ; അപകടം കുളിക്കാനിറങ്ങിയപ്പോൾ

കോഴിക്കോട് : കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്വാന്‍(14) , സിനാന്‍(13) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. മുങ്ങി താഴ്ന്ന ഇരുവരെയും രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മൃതദേഹങ്ങള്‍ പേരാമ്ബ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടി അടുക്കത്ത് വെച്ചാണ് ഇവർ പുഴയില്‍ ഇറങ്ങിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ബാല വിഷയത്തില്‍ യൂട്യൂബര്‍ക്കെതിരെ നിയമനടപടിയുമായി അഭിരാമി സുരേഷ്; എന്റെ ചേച്ചിയുടെ മുൻ പങ്കാളിയുമായി എനിക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിക്കുന്നു; താൻ നേരിടുന്നത് വലിയ സൈബര്‍ ആക്രമണം

കൊച്ചി: കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ എല്ലാം വലിയ ചർച്ച ആയിരിന്നു ബാല വിഷയം. ഇതുമായി ബന്ധപ്പെട്ട് ഗായിക അമൃത സുരേഷ് സൈബര്‍ ആക്രമണം നേരിടുവെന്ന് ഒരു വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. മകള്‍ അവന്തിക ബാലയ്ക്ക് എതിരെ വീഡിയോയില്‍ പ്രതികരിച്ച പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് സൈബര്‍ ആക്രമണത്തിന് കാരണം. ഗായിക അമൃത സുരേഷിന്റെ സഹോദരിയും ആക്രമണം നേരിടുകയും ചെയ്തു. ഇപ്പോഴിതാ ആരോപണം ഉന്നയിച്ച യൂട്യൂബര്‍ക്ക് എതിരെ താൻ നിയമപടി സ്വീകരിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അമൃത സുരേഷിന്റെ അനിയത്തി അഭിരാമി സുരേഷ്. വളരെ മോശമായ ഉള്ളടക്കം ഒരു യൂട്യൂബര്‍ […]

മലയാളി ഡ്രൈവർ ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

  ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ആണ് മരിച്ചത്.   താമസ സ്ഥലത്ത് വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.   ഖത്തറിലെ ഉംസലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഖത്തര്‍ കെഎംസിസി തവനൂര്‍ മണ്ഡലം പ്രവർത്തകനാണ്.

പൊട്ടിയ പടത്തിന് ഭര്‍തൃപിതാവ് പ്രതിഫലമൊന്നും നല്‍കിയില്ലല്ലോ എന്ന് ചോദ്യം; അസ്വസ്ഥയായി വേദിവിട്ട് നടി രാകുല്‍ പ്രീത് സിംഗ്

അ ബുദാബിയിലെ IIFA അവാർഡ് നിശയ്‌ക്കെത്തിയ രാകുല്‍ പ്രീത് സിംഗ് വാർത്താസമ്മേളനത്തിടെ വാക്കൗട്ട് നടത്തി. ഭർതൃപിതാവും നിർമാതാവുമായ വഷു ഭഗ്നാനിയെക്കുറിച്ചുള്ള ചോദ്യം ഉയർന്നതാണ് നടിയെ അസ്വസ്ഥയാക്കിയത്. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് വഷു ഭഗ്നാനി. ഇദ്ദേഹത്തിന്റെ മകൻ ജാക്കി ഭഗ്നാനിയെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്. അവാർഡ് നിശയുടെ ഭാഗമായുള്ള റെഡ്കാർപറ്റില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് പരാതിയെക്കുറിച്ചുള്ള ചോദ്യം നടിക്ക് നേരെയുണ്ടായത്. പെട്ടെന്ന് അസ്വസ്ഥതയായ ഇവർ സോറി പറഞ്ഞ് വേദിവിടുകയായിരുന്നു.ഇതിന്റെ വീഡിയോയാണ് വൈറലായത്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് […]

‘അച്ഛനെ അമ്മയും ചേട്ടന്മാരും ചേര്‍ന്ന് കുഴിച്ചുമൂടുന്നത് കണ്ടു’ ; 39 കാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി നാട്ടുകാർ: പോലീസ് അന്വേഷണം ആരംഭിച്ചു

ആഗ്ര: മുപ്പത് വര്‍ഷം മുമ്പ് തന്റെ പിതാവിനെ മാതാവും സഹോദരങ്ങളും കൊന്ന് കുഴിച്ചുമൂടിയെന്ന 39 കാരന്റെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം. ആഗ്രയിലെ ഹത്രാസില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ യുവാവിന്റെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം നടത്തുകയും യുവാവ് പറഞ്ഞ സ്ഥലത്ത് വീടിന്റെ ഒരു വശത്തായി കുഴിച്ചുനോക്കുകയും അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ബുദ്ധാസിംഗ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നും പോലീസ് കണ്ടെത്തി. ബുദ്ധയുടെ ഏറ്റവും ഇളയമകന്‍ പഞ്ചാബി സിംഗാണ് വെളിപ്പെടുത്തലുമായി പോലീസിനെ സമീപിച്ചത്. സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡിഎന്‍എ ടെസ്റ്റിന്റെയും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ എടുക്കുമെന്ന് പോലീസ് […]

ചില ഭീഷണികള്‍ നേരിടാറുണ്ട്; ബേസില്‍ ജോസഫ്; ടൊവിനോയുടെ കയ്യില്‍ തന്റെ കരിയര്‍ ഇല്ലാതാക്കുന്ന വീഡിയോകള്‍ ഉണ്ട്

എറണാകുളം: ഭാര്യ എലിസബത്തിനെ പോലെ തന്റെ പിന്നാലെ ക്യാമറയുമായി നടക്കുകയാണ് ടൊവിനോ തോമസ് എന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. രണ്ട് പേരുടെയും കയ്യില്‍ തന്റെ കരിയർ നശിപ്പിക്കാൻ കഴിയുന്ന വീഡിയോകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ഭീഷണികള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും ബേസില്‍ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് മുൻപില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. താൻ ടൊവിനോയെ ട്രോളാറില്ല. തന്നെ കളിയാക്കി തേജോവധം ചെയ്യുന്നത് ടൊവിനോയാണ്. തന്നെ കളിയാക്കാനായി വീഡിയോകള്‍ പകർത്താൻ ഭാര്യ എലിസബത്തും ടൊവിനോയും സദാസമയവും ക്യാമറ തുറന്നുവെച്ച്‌ നടപ്പാണ്. പൂച്ചയുടെ വീഡിയോ ഫുള്‍ […]