play-sharp-fill

ഫുഡ് ഡെലിവറി വൈകി ; ഉപഭോക്താവിന്റെ അതിരൂക്ഷമായ ശകാരത്തിൽ മനംനൊന്ത് 19-കാരൻ ജീവനൊടുക്കി ; മോശമായി പെരുമാറിയെന്ന് പറയുന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

സ്വന്തം ലേഖകൻ ചെന്നൈ: ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19-കാരൻ ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. ബി.കോം വിദ്യാർഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഇവർ മോശമായി പെരുമാറിയെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സെപ്റ്റംബർ 11-നായിരുന്നു സംഭവം. കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാതെ വന്നതോടെയാണ് പവിത്രൻ വൈകിയത്. കാലതാമസമുണ്ടായതോടെ ഉപഭോക്താവ് അതിരൂക്ഷമായി പ്രതികരിക്കുകയും വിദ്യാർഥിക്കെതിരെ പരാതി സമർപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പ്രകോപിതനായ വിദ്യാർഥി രണ്ട് ദിവസത്തിന് ശേഷം ഉപഭോക്താവിന്റെ വീടിന് നേരെ […]

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുവരാണോ നിങ്ങൾ ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ ; അഞ്ചുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് അഞ്ചു ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ 24 മുതൽ 28 വരെ കളമശ്ശേരിയിലെ കീഡ് കാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിൽനിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം […]

നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങവേ ട്രെയിനിന് അടിയിലേക്ക് വീണ് 32കാരന് ദാരുണാന്ത്യം ; അപകടമുണ്ടായത് ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി കയറാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖകൻ പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്. ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍ ശ്രമിക്കവേ തെന്നിവീണു. […]

മുണ്ടക്കയം പറത്താനത്ത് പുലിയിറങ്ങിയെന്ന് അഭ്യൂഹം; ഈരാറ്റുപേട്ട സ്വദേശിയുടെ ശബ്ദസന്ദേശം പ്രചരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ; നായയെ കടിച്ചുകൊണ്ട് ഒരു ജീവി രാത്രിയില്‍ പായുന്നത് കണ്ടതായി ആദിവാസി ഊരുമൂപ്പൻ; മറ്റാരും പുലിയെ കണ്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, സംഭവത്തില്‍ വ്യക്തതയില്ലെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വനം വകുപ്പ്

മുണ്ടക്കയം: പുലിയെ കണ്ടെന്ന വാർത്ത നാടാകെ പ്രചരിച്ചതോടെ മുണ്ടക്കയം പറത്താനം നിവാസികള്‍ ഭീതിയോടെയാണ് ഓരോ ദിനവും കഴിച്ചുക്കൂട്ടുന്നത്. പറത്താനം വെട്ടുകല്ലാംകുഴിയില്‍ റോഡ് മുറിച്ചുകടക്കുന്ന പുലിയെ കണ്ടെന്നും വലിയ പുലിയാണെന്നും വളർത്തു മൃ​ഗങ്ങളെ സൂക്ഷിക്കണമെന്നുമാണ് ഈരാറ്റുപേട്ട സ്വദേശി സുഹൃത്തിനെ ഫോണിൽ വിളിച്ച് പറഞ്ഞത്. ഇതിന്റെ ശബ്ദ സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, മറ്റാരും പുലിയെ കണ്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ നാലോടെ മുണ്ടക്കയം പറത്താനം റോഡിലൂടെ ജീപ്പില്‍ യാത്രചെയ്യവെയാണ് ജീപ്പിന് മുൻപിലൂടെ പുലി റോഡുമുറിച്ച്‌ കടന്നുപോയതെന്നാണ് യുവാവിന്റെ വിശദീകരണം. ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് […]

പട്ടിത്താനം സ്വദേശിയായ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ചു ; കേസിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി അമ്പനാകുളങ്ങര ഭാഗത്ത് തെക്കേവെളി വീട്ടിൽ അജ്മൽ (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിമൂന്നാം തീയതി വെളുപ്പിനെ പട്ടിത്താനം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീടിന്റെ വാതിൽ തകര്‍ത്ത് അകത്തുകയറി വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇവരുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന […]

വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഒന്നും നല്‍കിയില്ല ; സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍ വെട്ടിച്ചുരുക്കി ; പറഞ്ഞ് പറ്റിച്ചെന്ന പരാതിയില്‍ ടൂര്‍ ഏജന്‍സിക്കെതിരെ നടപടി ; 75000 രൂപ നഷ്ടപരിഹാരം നല്‍കണം

സ്വന്തം ലേഖകൻ കൊച്ചി: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിയില്‍ ടൂര്‍ ഏജന്‍സിക്കെതിരെ നടപടി. ഡല്‍ഹിയിലേക്കുള്ള ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതിയില്‍ ട്രാവല്‍ വിഷന്‍ ഹോളിഡേയ്സ് എന്ന സ്ഥാപനത്തിനോട് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും 3000 രൂപ കോടതി ചെലവായി നല്‍കാനും എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു. ഡല്‍ഹി, ആഗ്ര, കുളു, മണാലി, അമൃതസര്‍, വാഗാ അതിര്‍ത്തി തുടങ്ങിയ കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രാവല്‍ വിഷന്‍ ഹോളിഡേയ്സ് ബുക്കിങ്‌ സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഒന്നും നല്‍കിയില്ലെന്നും […]

ഉത്രാട ദിനത്തിൽ വിവാഹം ; വിവാഹശേഷം വീട്ടിലെത്തിയ വധു കിടപ്പുമുറിയില്‍ അഴിച്ചുവച്ച 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി ; വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണം വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ മലയിൻകീഴ് : വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്. ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയതെന്നാണ് റിപ്പോർട്ട്. ഉത്രാട ദിനത്തിലായിരുന്നു വിവാഹം. വിവാഹശേഷം വീട്ടിലെത്തിയ വധു, താൻ ധരിച്ചിരുന്ന ആഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവച്ചു. അല്പം കഴിഞ്ഞ് വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിരുന്ന് സല്‍ക്കാരത്തിനായി പോയി. തിരിച്ചുവന്നപ്പോഴാണ് […]

ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ യുട്യൂബ് ചാനലില്‍ വന്നതിന്റെ തനി പകർപ്പ്; വിവാദത്തിനൊടുവിൽ അന്വേഷണം വന്നെത്തിയത് വാട്സാപ്പ് ഗ്രൂപ്പില്‍; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ വാട്സാപ്പ് ഗ്രൂപ്പില്‍ കുരുക്കി പാഠ്യപദ്ധതി വിവരങ്ങള്‍ ശേഖരിച്ചു; ദുരുഹമായ ​ഗ്രൂപ്പിന്റെ അഡ്മിൻ അജ്ഞാതൻ; വാട്സാപ്പ് കെണി പൊളിഞ്ഞത് ഗ്രൂപ്പുകള്‍ ശുദ്ധീകരിക്കാൻ നടത്തിയ ശ്രമത്തിൽ; ഒടുവിൽ വിഷയങ്ങള്‍ പഠിക്കാൻ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതാണെന്ന് അഡ്മിന്റെ വിശദീകരണം

കോട്ടയം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപകരെ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ കുരുക്കി പാഠ്യപദ്ധതി വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപകരുടെ കൂട്ടായ്മകള്‍ പഠനവിഷയങ്ങള്‍ പങ്കിടാൻ ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കാറുണ്ട്. ആ രീതിയിലുള്ളതെന്ന് തെറ്റിദ്ധരിച്ച്‌ അധ്യാപകർ കൂട്ടമായി ഇതില്‍ ചേരുകയായിരുന്നു. പൊതുവിദ്യാഭ്യാസ പഠനചർച്ചകള്‍ രഹസ്യമല്ലെങ്കിലും അധ്യാപകലോകത്തിന് പുറത്തുള്ളവർ ഇത്തരം ഗ്രൂപ്പുണ്ടാക്കിയതാണ് ദുരുഹമായത്. ഒരു യുട്യൂബ് ചാനലില്‍ വന്നതിന്റെ പകർപ്പായിരുന്നു ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ എന്ന വിവാദത്തെതുടർന്ന് ഗ്രൂപ്പുകള്‍ ശുദ്ധീകരിക്കാൻ നടത്തിയ ശ്രമത്തിലാണ് വാട്സാപ്പ് കെണി പൊളിഞ്ഞത്. അഡ്മിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ പൊതുവിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത ഒരു സ്വകാര്യ അക്കൗണ്ട് ആണ് ഇതെന്ന് കണ്ടെത്തി. […]

ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന; 3,881 പരിശോധനകളിൽ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു; 476 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി; തുടര്‍ പരിശോധനകള്‍ക്കായി 752 സര്‍വൈലന്‍സ് സാമ്പിളുകളും 135 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 3,881 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 231 സ്‌ക്വാഡുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 476 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടര്‍ പരിശോധനകള്‍ക്കായി 752 സര്‍വൈലന്‍സ് സാമ്പിളുകളും 135 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായും മന്ത്രി […]

മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

കണ്ണൂർ : പുന്നേൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ പുന്നോല്‍ കുറിച്ചിയില്‍ ‘ഹിറ’യില്‍ പി.എം. അബ്ദുന്നാസര്‍ -മൈമൂന (ഉമ്മുല്ല) ദമ്ബതികളുടെ മകള്‍ ഇസ്സ (16) ആണ് മരിച്ചത്. കണ്ണൂര്‍ പഴയങ്ങാടി വാദി ഹുദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വിളയാങ്കോട് ഇബ്‌നുഹൈത്തം അക്കാദമി വിദ്യാര്‍ഥിനിയാണ്. ഇന്ന് പുലര്‍ച്ചെ പുന്നോല്‍ ഹോട്ടല്‍ കോരന്‍സിന് സമീപമാണ് ഇസ്സയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: ഇഫ്തിഖാര്‍, ഇഫ്രത്ത് ജഹാന്‍, ഇര്‍ഫാന (ദുബായ്). അതേസമയം 2013ല്‍ ജനവാസ മേഖലയായ പുന്നോല്‍ പെട്ടപ്പാലത്ത് തലശ്ശേരി […]