play-sharp-fill

കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല: യുവതിക്ക് 90000 രൂപയും, 9 ശതമാനം പലിശയും നൽകാൻ ഉപഭോക്ത കോടതി

  തൃശൂർ: കുറി കഴിഞ്ഞിട്ടും നിക്ഷേപ സംഖ്യ തിരികെ നൽകാത്തതിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി നിധീന കെ എസ് സമർപ്പിച്ച ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർക്കെതിരെ വിധി വന്നത്.     നിധീന 150000 രൂപയുടെ കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിന്‍റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ സംഖ്യ തിരികെ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.   എതിർകക്ഷി […]

നവംബര്‍ 9-ന് ഈ ദിവസം മുതല്‍ ഒരാഴ്ച സൂര്യൻ ഉദിയ്ക്കില്ല; ഈ ഒരാഴ്ച ഭൂമി മുഴുവൻ ഇരുട്ടിലായിരിക്കും; ഈ വര്‍ഷം മാനവരാശിയെ ഞെട്ടിക്കുന്ന അഞ്ച് സംഭവങ്ങളാണ് നടക്കാനിരിക്കുന്നത് ; പ്രവചനങ്ങൾ പുറത്ത്

ഡൽഹി;ഈ വർഷം ഒരാഴ്ചയോളം ഭൂമി അന്ധകാരത്തില്‍ ആണ്ട് കിടക്കുമെന്ന പ്രവചനവുമായി സ്വയം ടൈം ട്രാവലറെന്ന് വിശേഷിപ്പിക്കുന്ന ഇനോ അലറിക്. ഈ വർഷം നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ ഇനോ നടത്തിയ പ്രവചനത്തിലാണ് ഇക്കാര്യം ഉള്ളത്. ഈ വർഷം അന്യഗ്രഹ ജീവിയുടെ അവശിഷ്ടം കണ്ടെത്തുമെന്നും ഇനോ പ്രവചിക്കുന്നുണ്ട്. 2671 ല്‍ നിന്നും മടങ്ങിയെത്തിയ ആളാണ് താനെന്നാണ് ഇനോ പറയുന്നത്. ഈ വർഷം മാനവരാശിയെ ഞെട്ടിക്കുന്ന അഞ്ച് സംഭവങ്ങളാണ് നടക്കാനിരിക്കുന്നത് എന്നാണ് ഇനോ പ്രവചിക്കുന്നത്. തിയതി സഹിതം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ അക്കമിട്ട് അദ്ദേഹം ഇതേക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്. സെപ്തംബർ […]

അമ്പലത്തിലെ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും; ഞെട്ടിക്കുന്ന ലാബ് റിപ്പോർട്ട് പുറത്ത്; മൃഗക്കൊഴുപ്പ് കണ്ടെത്തിയത് തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍; പന്നിയുടെ കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

തിരുപ്പതി: അമ്പലത്തിലെ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിലാണ് മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുള്ളത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിലാണ് തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പന്നിയുടെ കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞ് വീണ യാത്രക്കാരൻ മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരിച്ചത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിപ രോഗ ബാധ; സംസ്ഥാനത്ത് പഠനത്തിനായി വീണ്ടും കേന്ദ്രസംഘമെത്തും; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം

കോഴിക്കോട്: സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങൾ സംഘം സന്ദർശിക്കും. രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. അതേസമയം നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക […]

വിവാദങ്ങൾക്കിടയിലും തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി എഡിജിപി എം ആർ അജിത് കുമാർ; മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി; ചെന്നൈയിൽ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ എഡിജിപി റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി എഡിജിപി എം ആർ അജിത് കുമാർ. മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി. ചെന്നൈയിൽ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ എഡിജിപി അജിത് കുമാർ റിപ്പോർട്ട് നൽകും. ഡിജിപിക്കും റിപ്പോർട്ട് സമർപ്പിക്കും. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശൂർ സിറ്റി പോലീസ് […]

അത്ഭുത ദ്വീപ് ചിത്രത്തിലെ അഭിനേതാവും കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തിയുമായ കമറുദീൻ അന്തരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോർഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു ഉയരം. കബറടക്കം നടത്തി. ടോൾമെൻ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി കമറുദീനെ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: ലൈല. മക്കൾ: റയ്ഹാനത്ത്, റജീന.

വിനോദ സഞ്ചാരികൾക്കുനേരെ ഹൈഡൽ ടൂറിസം കരാർ ജീവനക്കാരുടെ ക്രൂരമർദ്ദനം; ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിൽ വിരോധം; സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘത്തെ ജീവനക്കാർ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു; വയോധികയെ താഴേക്ക് തള്ളിയിട്ട് ചവിട്ടി പരിക്കേൽപ്പിച്ചു; ഒരു കുഞ്ഞിന് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു; തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാർ പോലീസ് എത്തി മോചിപ്പിച്ചു; പരിക്കേറ്റവർ ചികിത്സയിൽ

ഇടുക്കി: മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം. കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദ്ദിച്ചത്. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കയ്യാങ്കളി. വ്യാഴാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘം കൊല്ലത്തു നിന്ന് മൂന്നാറിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ബോട്ടിങിനായി ഇവർ എക്കോ പോയന്റിലെത്തി. ഇവിടെ പ്രവേശിക്കാൻ ഒരാൾക്ക് പത്ത് രൂപ വീതം നൽകി ഇനത്തിൽ പാസ് എടുക്കണമന്ന് ഹൈഡൽ ടൂറിസത്തിലെ കരാർ ജീവനക്കാർ ആവശ്യപ്പെട്ടു. ബോട്ടിൽ കയറാത്തവർ മാത്രം പാസ്സെടുത്താൽ […]

നിങ്ങൾ ഒരു പുതിയ കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? എങ്കിൽ ഏറ്റവും മികച്ച അവസരം ഇതാണ് ; 1.25 ലക്ഷം വരെ ലാഭിക്കാം ; ഫ്രോങ്ക്സ്, മാഗ്‌നൈറ്റ്, ബൊലേറോ, നെക്‌സോണ്‍ തുടങ്ങിയവയ്ക്ക് ബമ്പർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം

സ്വന്തം ലേഖകൻ നിങ്ങൾ ഒരു പുതിയ കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? എങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് ഏറ്റവും മികച്ച അവസരമാണ്. ഈ ഉത്സവ സീസണിൽ, നിരവധി കാർ നിർമ്മാണ കമ്പനികൾ അവരുടെ കോംപാക്റ്റ് എസ്‌യുവികൾക്ക് ബമ്പർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പട്ടികയിൽ മാരുതി, ടാറ്റ, മഹീന്ദ്ര, നിസാൻ എന്നിവയുടെ കാറുകൾ ഉൾപ്പെടുന്നു. നിസാൻ മാഗ്‌നൈറ്റ്, നെക്‌സോൺ, ബൊലേറോ നിയോ, മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നിവയ്ക്ക് ബമ്പർ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നു. അതിൻ്റെ വിശദാംശങ്ങൾ നമുക്ക് വിശദമായി അറിയാം. ടാറ്റ നെക്സോൺ 1.15 ലക്ഷം രൂപ വരെ […]

യുവാവിനെ തലയ്ക്കടിച്ചും കുത്തിപരിക്കേൽപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം; പകരം വീട്ടാനെത്തിയവർ പ്രതിയെ വീട്ടിലെത്തി കസേര കൊണ്ട് തലയ്ക്കടിച്ച് പരിക്ക് ഏല്പിച്ചു; രണ്ടുകേസുകളിലായി മൂന്നുപേർ അറസ്റ്റിൽ; അക്രമം നടത്തിയ 3 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ചേർത്തല: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. തെക്ക് തിരുവിഴയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡ് കൊല്ലച്ചിറ പ്രഭാകരൻ മകൻ കുണ്ടുണ്ണി എന്ന മോഹനൻ (58) , ചേർത്തല തെക്ക് 14ാം വാർഡിൽ കണ്ടനാട്ട് വെളി ഗോപി മകൻ അനീഷ് (36) , ചേർത്തല തെക്ക് 15 -ാം വാർഡ് മറ്റത്തിൽ രവീന്ദ്രൻ മകൻ കൊച്ചു കുട്ടാപ്പി എന്ന സുജിത്ത് ( 38) എന്നിവരാണ് അറസ്റ്റിലായത്. […]