തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെറ്റ്; ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് കരാർ കമ്പനി
ബംഗലൂരു:തിരുപ്പതി ലഡ്ഡുവിലെ മൃഗകൊഴുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ആരോപണ വിധേയരായ ദിണ്ടിഗലിലെ എ.ആർ.ഡയറി രംഗത്ത്. ക്ഷേത്രത്തിന് നൽകിയ നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെററാണ്.സർക്കാർ അംഗീകൃത ലാബുകളിലെ പരിശോധനയ്ക്ക് ശേഷമാണു നെയ്യ് കൈമാറിയത്.ഏത് അന്വേഷണം നേരിടാനും തയാറെന്നും കമ്പനി വ്യക്തമാക്കി. ജൂണിലും ജൂലൈയിലും ആണ് TTDക്ക് കമ്പനി നെയ്യ് നൽകിയത്.അതിനു ശേഷം കമ്പനിയെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിരുന്നു. ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ കാലത്ത്,തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗകൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിൽ കേന്ദ്രം അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ,കുറ്റക്കാരെ ശിക്ഷിക്കണമെന്നും കേന്ദ്ര […]