play-sharp-fill

പത്തനംതിട്ട ഇഞ്ചിപാറയിൽ കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തിൽ രണ്ട് മരണം. കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.  

പയ്യന്നൂരിലെ മുതിര്‍ന്ന സിപിഐഎം നേതാവ് കെ വി രാഘവന്‍ അന്തരിച്ചു

കണ്ണൂർ : പയ്യന്നൂരിലെ മുതിര്‍ന്ന സിപിഐഎം നേതാവ് കെ വി രാഘവന്‍( കോടൂര്‍ രാഘവന്‍- 80) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. നീണ്ടകാലം സിപിഐഎമ്മിന്‍റെ അവിഭക്ത കോറോം ലോക്കല്‍ സെക്രട്ടറിയും പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറായും പഞ്ചായത്ത് ആയിരുന്നപ്പോള്‍ പഞ്ചായത്തംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച സംഘാടകനും സഹകാരിയുമായിരുന്നു. കോറോം സഹകരണ ബാങ്ക് പ്രസിഡണ്ട്, പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഡയറക്ടര്‍, കൈരളി ഹോട്ടല്‍ ഭരണസമിതി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂരിലെയും കോറോത്തെയും പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന ജനകീയ മുഖമായ കെവിആറിന് […]

ചെക്കിൽ വ്യാജ ഒപ്പിട്ട് ആരുമറിയാതെ 28 ലക്ഷം തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതിയെ എയർപോർട്ടിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴ രാമവർമ്മ ക്ലബിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 28 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ചെക്കിൽ വ്യാജ ഒപ്പിട്ട് 28 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസിലാണ് നടപടി. രാമവർമ്മ ക്ലബ് മുൻ അക്കൗണ്ടന്റ് വടക്കനാര്യാട് കുട്ടനാടൻ പറമ്പിൽ കെ.എസ് ജീവൻകുമാർ പിടിയിലായി. ഒരു വർഷത്തോളമായി ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്. രാമവർമ്മ ക്ലബിൽ 2007 മുതൽ 2015 വരെ അക്കൗണ്ട്സ് അസിസ്റ്റന്റായും, തുടർന്ന് 2022 […]

ഗ്യാങ്സ്റ്ററെ മിന്നു കെട്ടിയ ലേഡി ഡോണ്‍; ഭര്‍ത്താവിന്റെ അച്ഛനെ കൊന്നതിന് പകരം വീട്ടിയത് സിനിമാ സ്റ്റൈലില്‍; എയര്‍ ഇന്ത്യ ക്രൂ മെമ്പറെ കൊലപ്പെടുത്തിയ കാജല്‍ അറസ്റ്റില്‍; കപിലിന്റെ ഭാര്യയും അഴിക്കുള്ളില്‍

ഡല്‍ഹി: എയര്‍ ഇന്ത്യ ക്രൂ മെമ്പറായിരുന്ന സൂരജ് മന്‍ എന്ന യുവാവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ‘ലേഡി ഡോണ്‍’ പിടിയിലാകുമ്ബോള്‍ പൂറത്തു വരുന്നത് നിര്‍ണ്ണായക വിവരങ്ങള്‍. ഗുണ്ടാനേതാവായ കാജല്‍ കത്രിയെന്ന ലേഡി ഡോണ്‍ ആണ് ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുന്നതിനിടെ ഹരിയാനയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പര്‍വേഷ് മന്‍, കപില്‍ മന്‍ എന്നിവര്‍ നയിക്കുന്ന രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സൂരജിന്റെ കൊലയില്‍ കലാശിച്ചത്. ഇരുവരും മണ്ഡോലി ജയിലിലാണിപ്പോള്‍. കപില്‍ മന്നിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പര്‍വേഷ് ജയില്‍ […]

സാമൂഹ്യ മാധ്യമ സ്വാധീനം മനുഷ്യനെ എത്രത്തോളം അന്ധനാകുന്നു എന്നതിനുള്ള തെളിവാണ് നവമാധ്യമങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്ന ഈ ദൃശ്യങ്ങൾ കിണര്‍വക്കില്‍ കുഞ്ഞിനെ കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ, കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത് ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച്‌ റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ എന്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയും വൈറലാകാന്‍ ശ്രമിക്കുന്നു. ബൈക്ക് സ്റ്റണ്ട് നടത്തിയും, പൊതുസ്ഥലങ്ങളില്‍ നൃത്തം ചെയ്തും, അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ സാഹസികത കാണിച്ചുമൊക്കെയാണ് ഇക്കൂട്ടരുടെ റീല്‍സ് ഷൂട്ട്. ജീവന്‍ പണയപ്പെടുത്തിയുളള ഇത്തരം പ്രവണതകള്‍ പലപ്പോഴും ഗുരുതര സാഹചര്യത്തിലേക്കോ മരണത്തിലേക്കോ വരെ നയിച്ചെന്നുവരും. പല തവണ […]

വിഷ്ണു മോഹന്‍ ബ്രില്യന്‍സ് വീണ്ടും:- ലൈംഗിക ചുവയോടെയുള്ള വാക്കുകളോ കാമമോ, ചുംബനങ്ങളോ അളവില്‍ കവിഞ്ഞുള്ള ആലിംഗനമോ പോലും ഇല്ലാതെ പ്രണയകഥ; ഓള്‍റൗണ്ട് മികവില്‍ ‘കഥ ഇന്നു വരെ’.

പ്ര ണയം ഏതൊക്കെ തരത്തിലുള്ളതാകാം എന്ന് പലരും പലയിടത്തും പല സിനിമകളും പറഞ്ഞു വച്ചിട്ടുണ്ട് എങ്കിലും ഈ തരത്തിലുള്ള ഒരു പ്രണയ കഥ ആദ്യമായിട്ടാണ് മലയാള സിനിമയില്‍ വരുന്നത്.ലൈംഗികചുവയോടെയുള്ള വാക്കുകളോ, കാമമോ, ചുംബനങ്ങളോ, എന്തിന് ഒരു അളവില്‍ കവിഞ്ഞുള്ള ആലിംഗനമോ പോലും ഇല്ലാതെ എത്ര നന്നായി പ്രണയിക്കാന്‍ ആകുമെന്ന് കാണിച്ചു തരുന്ന ഒരു നല്ല കുടുംബചിത്രമാണ് ‘കഥ ഇന്നുവരെ’. നമ്മള്‍ സ്‌നേഹിക്കുന്ന വ്യക്തിയുടെ മതമോ, രാഷ്ട്രീയമോ, കുടുംബമോ, വ്യക്തിയുടെ ഇന്നുവരെയുള്ള ജീവിത പശ്ചാത്തലമോ പ്രേമിക്കാന്‍ ഒരു തടസ്സമല്ല എന്ന് പറഞ്ഞു വയ്ക്കുന്ന സിനിമയുടെ ക്ലൈമാക്‌സ് […]

ആരോപണങ്ങൾ അടിസ്ഥാന രഹിതം, എഡിജിപി എം.ആര്‍ അജിത് കുമാറിനെയും പി ശശിയേയും വീണ്ടും സംരക്ഷിച്ച്‌ മുഖ്യമന്ത്രി ;  അൻവറിനെതിരെ രൂക്ഷ വിമർശനം

ആരോപണങ്ങളുടെ പേരില്‍ എം.ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി ശശിയുടെത് മാതൃകാപരമായ പ്രവർത്തനമാണ്. ശശി ഒരു തെറ്റും ചെയ്തിട്ടില്ല. ആരോപണത്തിൻ്റെ പേരിൽ ആരേയും മാറ്റി നിർത്താൻ കഴിയില്ലന്ന് അദ്ദേഹം പറഞ്ഞു. പി വി അൻവർ എം എൽഎയുടെ നടപടികളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അൻവറിൻ്റേത് ഇടതു പശ്ചാത്തലം അല്ല. ശബ്ദരേഖ പുറത്ത് വിട്ട നടപടി ശരിയായില്ല. പാർട്ടി വൃത്തങ്ങളിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കേണ്ടത്. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി […]

ചലച്ചിത്ര ഗാന രചയിതാവായ മനു മഞ്ജിത്ത് തനിക്കുണ്ടായ അപകട വിവരം പങ്ക് വച്ച്‌ കുറിച്ചത്

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ മന്ദാരമേ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര ഗാനരചയിതാവാണ് മനു മഞ്ജിത്ത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ മനു രചിച്ച ഗാനങ്ങളൊക്കെയും ഹിറ്റായിരുന്നു.പിന്നീടങ്ങോട്ടി നിരവധി ചിത്രങ്ങളില്‍ ഗാനരചന നടത്തി.മിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇപ്പോളിതാ തനിക്ക് ഉണ്ടായ ഒരപകടത്തെക്കുറിച്ച്‌ മനു പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. സൈമ അവാര്‍ഡില്‍ പങ്കെടുക്കാനുള്ള തയ്യാറെടുക്കുന്നതിനിടെ മനുവിന് തിളച്ച വെള്ളം ദേഹത്ത് വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. രണ്ട് തുടകളിലേയും തൊലി പൂര്‍ണമായി പോയ നിലയിലായിരുന്നു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീല്‍ചെയറില്‍ […]

മൊബൈല്‍ ടവറിന് സ്ഥലം ഉടമയുടെ അനുമതി വേണ്ട : 2025 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിൽ വരും: ഉടമ സമ്മതിച്ചില്ലെങ്കിൽ പൊതുതാൽപര്യം ചൂണ്ടിക്കാട്ടി ഏറ്റെടുക്കാം:തദ്ദേശസ്ഥാപനങ്ങള്‍ അപേക്ഷ സ്വീകരിച്ച്‌ 67 ദിവസത്തിനുള്ളില്‍ പ്രാഥമിക അനുമതികള്‍ നല്‍കണം: ഇല്ലെങ്കില്‍ അനുമതി അനുവദിച്ചതായി കണക്കാക്കും.

സ്വന്തം ലേഖകൻ ഡല്‍ഹി: സ്ഥലമുടമയുടെ അനുമതി ലഭിച്ചില്ലെങ്കിലും 2025 ജനുവരി ഒന്നുമുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാം. സേവന ദാതാക്കളില്‍ നിന്ന് ടവറുകള്‍ക്ക് ഈടാക്കിയിരുന്ന വസ്‌തു നികുതിയും ഒഴിവാക്കി .രാജ്യത്ത് 5 ജി അടക്കം ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ‘മൊബൈല്‍ ടവർ’ നിർവചനം ടെലികോം മന്ത്രാലയം പരിഷ്‌കരിച്ചത്. ടവർ സ്ഥാപിക്കാൻ സ്ഥലം ഉടമയുമായി ധാരണ ഉണ്ടായില്ലെങ്കില്‍ പൊതുതാത്‌പര്യം ചൂണ്ടിക്കാട്ടി ടെലികോം കമ്പനിക്ക് പോർട്ടല്‍ വഴി കളക്ടർക്കോ ഉദ്യോഗസ്ഥനോ അപേക്ഷിക്കാം. ടവറിന്റെ നിർവചനം പരിഷ്‌കരിച്ചതോടെയാണ് വസ്‌തു നികുതി ഒഴിവായത്. ടെലികോം കമ്പനികളുടെ ദീർഘകാല ആവശ്യമാണിത്. പുതിയ […]

സ്വർണ്ണവില വീണ്ടും സർവകാല റെക്കോർഡിൽ ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. 55,680 രൂപയാണ് ഒരു പവൻ പവൻ സ്വർണത്തിന്റെ വില, ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലെത്തി. മെയിൽ രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. പവന് 55,120 രൂപയായിരുന്നു അന്ന്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. പടിപടി ഉയർന്ന സ്വർണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. അമേരിക്ക പലിശ നിരക്ക് കുത്തനെ കുറച്ചതോടെ കുതിച്ചുയരുകയാണ് സ്വർണവില. മേയ് 20ന് ശേഷം വീണ്ടും സർവകാല റെക്കോഡിലെത്തി. യു […]