play-sharp-fill

മാളവിക മോഹനൻ ബോളിവുഡിലേക്ക്

മാളവിക മോഹനൻ നായികയായ ബോളിവുഡ് ചിത്രമാണ് യുദ്ധ്ര. സിദ്ധാന്ത് ചതുര്‍വേദിയാണ് നായകൻ. മാളവിക മോഹനന്റെ യുദ്ധയ്‍ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്യുദ്ധ ആകെ ഇന്ത്യയില്‍ 4.50 കോടി രൂപയാണ് നേടിയിരിക്കുന്നത്. മാളവിക മോഹൻ ചിത്രീകരണത്തിനിടെ ശരിക്കും തന്നെ തല്ലിയെന്ന് സിദ്ധാന്ത് ചതുര്‍വേദി തമാശയോടെ പറഞ്ഞത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സിദ്ധാന്തിന് ശരിക്കും തല്ല് കിട്ടിയെന്ന് പറഞ്ഞിരുന്നു മാളവിക മോഹനനും. ആദ്യ ഷെഡ്യൂളിലാണ് ഞങ്ങള്‍ ആ രംഗം ചിത്രീകരിച്ചത്. രംഗത്ത് സിദ്ധാന്ത് ചതുര്‍വേദിയുടെ കഥാപാത്രത്തോട് താൻ ദേഷ്യപ്പെടുകയാണ്. സംവിധായകൻ രവി ഉദയവാര്‍ ആ രംഗം ചിത്രീകരിച്ച്‌ ആവേശഭരിതനായി. അടുത്ത […]

ചൈനക്കാര്‍ക്ക് വ്യാജൻ മാത്രമേ ഉണ്ടാക്കാനറിയാവൂ; സ്വന്തം നാട്ടുകാരെയും പറ്റിച്ചു : ലോക നാണക്കേടിന്റെ വീഡിയോ കണ്ട് അന്തം വിട്ട് ചൈനക്കാർ

ബയ്ജിംഗ്: ചൈനയിലെ മൃഗശാലയില്‍ പാണ്ടകള്‍ എന്ന വ്യാജേന പ്രദർശിപ്പിച്ചിരുന്നത് ചായം പൂശിയ നായ്ക്കളെ. പാണ്ടകള്‍ കുരയക്കുകയും വാലാട്ടുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്. ചൈനയിലെ ഷാൻവേ മൃഗശാലാ അധികൃതരാണ് വരുമാനമുണ്ടാക്കാൻ വ്യാജ പാണ്ടകളെ രംഗത്തിറക്കിയത്. ഒറിജിനലിനെ തോല്‍പ്പിക്കുന്ന തരത്തില്‍ നായ്ക്കളെ ചായം പൂശിയാണ് കൂട്ടിലടച്ചിരുന്നത്. ഇവ ഒറിജിനല്‍ പാണ്ടകളാണെന്ന് വിശ്വസിച്ച്‌ ദിവസവും നിരവധി കാഴ്ചക്കാരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരുന്നത്. കൂട്ടിനുള്ളിലെ പാറയില്‍ ക്ഷീണം കാരണം കിടക്കുന്ന പാണ്ട കിതയ്ക്കുന്നതും മറ്റൊന്ന് കുരയ്ക്കുകയും ചെയ്തതോടെയാണ് സന്ദർശകരില്‍ ആരോ ഇത് പകർത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തതോടെ നിമിഷങ്ങള്‍ക്കകം […]

20 വര്‍ഷങ്ങള്‍ക്കുശേഷം റീ റിലീസ് ചെയ്തആഗോള ബോക്സോഫീസില്‍ 100 കോടി ക്ലബില്‍, ചരിത്രമായി വീര്‍ സാറ

പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങള്‍ റീ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായം നേടുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു റീ റിലീസ് ചിത്രം ആഗോള ബോക്സോഫീസില്‍ 100 കോടി കളക്ഷൻ സ്വന്തമാക്കിയത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?അങ്ങനെയൊന്ന് നടന്നിരിക്കുകയാണ്. റൊമാന്റിക് ക്ലാസിക് ചിത്രം വീർ സാറയാണ് ഇങ്ങനെയൊരു നേട്ടം കൈവരിച്ച്‌ ചരിത്രമായത്. ഈ മാസം 13-ാം തീയതിയാണ് ചിത്രം റീ റിലീസ് ചെയ്തത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിലായിരുന്നു റീ റിലീസ്. ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയില്‍നിന്ന് 61 കോടിയും വിദേശത്തുനിന്ന് 37 കോടിയും ചിത്രം സ്വന്തമാക്കി. വർഷങ്ങള്‍ക്കുശേഷം സിനിമ […]

ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ 5000 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ട്രാഫിക് പൊലീസ് :ദിവസവും 25ഓളം പരാതികൾ: നിശ്ചയിച്ച നിരക്കില്‍ യാത്ര ചെയ്യാൻ വിസമ്മതിച്ചതിന് 2586 കേസുകളും അമിതനിരക്ക് ആവശ്യപ്പെട്ടതിന് 2582 കേസുകളുമുണ്ട്.

ബംഗളൂരു: സർക്കാർ നിശ്ചയിച്ച നിരക്കില്‍ യാത്ര നടത്താൻ വിസമ്മതിച്ചതിനും അമിതനിരക്ക് ആവശ്യപ്പെട്ടതിനുമെതിരെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് രജിസ്റ്റർചെയ്തത് 5000 കേസുകള്‍. ദിവസവും 25ഓളം പരാതികളാണ് ഫോണ്‍ വഴി ലഭിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ വർഷം ജൂലൈ 31 വരെ നിശ്ചയിച്ച നിരക്കില്‍ യാത്ര ചെയ്യാൻ വിസമ്മതിച്ചതിന് 2586 കേസുകളും അമിതനിരക്ക് ആവശ്യപ്പെട്ടതിന് 2582 കേസുകളുമായി ആകെ 5168 കേസുകളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ ആകെ പരാതികളേക്കാള്‍ കൂടുതലാണ്. പൊലീസ് പ്രത്യേക പരിശോധനകള്‍ നടത്തുന്നതും ജനങ്ങള്‍ പരാതികള്‍ റിപ്പോർട്ട് ചെയ്യുന്നത് […]

കച്ചവടം ചെയ്യാൻ എത്തിയ 46 വ്യാപാരികള്‍ക്കും ഒരേ ജനനത്തീയതിയിലുള്ള ആധാര്‍കാര്‍ഡ് : കച്ചവടക്കാർ സംശയ നിഴലിൽ:അന്വേഷണം ആരംഭിച്ച്‌ പോലീസ്

ഷിംല ; അനധികൃത മസ്ജിദ് നിർമ്മാണത്തിന് പിന്നാലെ ഹിമാചലിലെ ചില കച്ചവടക്കാരും സംശയത്തിന്റെ നിഴലില്‍ . ഷിംലയിലെ തിരക്കേറിയ മാർക്കറ്റില്‍ വ്യാപാരം നടത്തുന്ന 46 പുറത്തുനിന്നുള്ള വ്യാപാരികളില്‍ നിന്നാണ് ഒരേ ജനനത്തീയതിയുള്ള ആധാർ കാർഡുകള്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച്‌ പ്രദേശത്തെ വ്യാപാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഷിംലയിലെ ഗുമ്മാ ബസാർ മേഖലയിലാണ് ഇത്തരം വ്യാപാരികള്‍ ഉള്ളത് . പുറത്തുനിന്ന് വരുന്ന 86 പേർ തങ്ങളുടെ മാർക്കറ്റിനുള്ളില്‍ കച്ചവടം നടത്തുന്നുണ്ടെന്ന് ട്രേഡ് ബോർഡ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു . ഇതില്‍ 46 പേരുടെ ആധാർ കാർഡില്‍ […]

ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ മുകേഷ് അംബാനിയുടെ പുതിയ തന്ത്രം

കോക്കകോള, പെപ്സി.., ശീതള പാനീയ വിപണിയിലെ ആഗോള ഭീമന്‍മാര്‍. ഇവരോട് ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത് സാക്ഷാല്‍ മുകേഷ് അംബാനി.2022ല്‍ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത കാംപ എന്ന ശീതള പാനീയ ബ്രാന്‍റിലൂടെയാണ് മുകേഷ് അംബാനി അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. രുചി കൊണ്ടും, പ്രശസ്തി കൊണ്ടും വിപണിയിലെ അഗ്രഗണ്യന്‍മാരെ പൂട്ടാന്‍ വില കുത്തനെക്കുറച്ചാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. കാംപയുടെ വില 50 ശതമാനം കുറച്ച്‌ ഈ ഉല്‍സവ സീസണില്‍ വിപണിയില്‍ തംരംഗമാകാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. എതിരാളികളേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍, വിവിധ […]

ഗാന നിരൂപകൻ ഡോ.സജിത്ത് ഏവൂരേത്ത് കോട്ടയത്ത്  

കോട്ടയം: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് നിർവൃതി സംഗീത സാംസ്ക്കാരിക കേന്ദ്രം നടത്തുന്ന ‘ഓണനിർവൃതി’ കോട്ടയത്ത് പബ്ളിക് ലൈബ്രറിയിലുള്ള വിൻവേൾഡ് ഹാളിൽ വച്ച് 22-ആം തീയതി ഞായറാഴ്ച 1.30 മുതൽ നടക്കും. ഗാനാസ്വാദന രംഗത്ത് പുത്തൻ തരംഗമുണർത്തുന്ന ഡോ.സജിത്ത് ഏവൂരേത്തിൻ്റെ ‘ഓണപ്പാട്ടു വഴിയോരം’ എന്ന ഗാനാസ്വാദനപരിപാടി 3.30 മുതൽ നടക്കും. പരിപാടിയിലേക്ക് എല്ലാവർക്കും പ്രവേശനമുണ്ട്. തുടർന്ന് ഡസ്ക് കൊട്ടിപ്പാടി തരംഗമായ മോഹനൻ കുമരകം ടീമിൻ്റെ ഗാനാവതരണം ഉണ്ടായിരിക്കും. ഓണ യോഗം മുതിർന്ന അഭിഭാഷകൻ അഡ്വ.രാജീവ് പി.നായർ ഉദ്ഘാടനം ചെയ്യും. ശശികുമാർ പാമ്പാടി അദ്ധ്യക്ഷനാകും. യോഗത്തിൽ […]

സർപ്രൈസ് കണക്കുകളുമായി വിജയ് ചിത്രം ദ ഗോട്ട് ഹിന്ദി പതിപ്പ് മൾട്ടിപ്ലക്സ് റിലീസുകൾ ഇല്ലാതെയായിരുന്നു ഈ വിജയം സ്വന്തമാക്കിയത്

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തമിഴ് താരമാണ് വിജയ്. ദ ഗോട്ട് ആഗോളതലത്തില്‍ 425 കോടി രൂപയിലധികം നേടിയിട്ടുണ്ട്.എന്നാല്‍ ഹിന്ദി പതിപ്പിന് ഉത്തരേന്ത്യൻ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ദ ഗോട്ട് ഹിന്ദിക്ക് 20.51 കോടി രൂപ മാത്രമാണ് നേടാനായത്. പിവിആര്‍, ഐനോക്സ്, സിനിപൊളിസ് മള്‍ട്ടിപ്ലക്സുകളില്‍ ദ ഗോട്ട് റിലീസ് ചെയ്‍തിരുന്നില്ലെന്നതും കണക്കിലെടുക്കണം. ദേശീയ മള്‍ട്ടിപ്ലക്സ് ശൃംഖലയില്‍ വിജയ് ചിത്രത്തിന്റെ ഹിന്ദിയെത്താത്ത് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ടിന്റെ ഹിന്ദിക്ക് വൻ കളക്ഷൻ നേടാൻ സാധിക്കാതിരുന്നത് അതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നഷ്‍ടമായി കണക്കാക്കാവുന്നതല്ല ഹിന്ദിയുടെ കളക്ഷൻ എന്നും […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (21/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (21/09/2024) 1st Prize-Rs :80,00,000/- KL 644906 (WAYANADU)   Cons Prize-Rs :8,000/- KA 644906 KB 644906 KC 644906 KD 644906 KE 644906 KF 644906 KG 644906 KH 644906 KJ 644906 KK 644906 KM 644906 2nd Prize-Rs :5,00,000/- KM 349817 (ALAPPUZHA)   3rd Prize-Rs :1,00,000/- KA 196780 KB 222718 KC 787406 KD 536745 KE 974741 […]

അട്ടിപ്പിടിക കൊഞ്ചുമട പ്രദേശവാസികളുടെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു: തിങ്കളാഴ്ച മുതൽ സ്വകാര്യ ബസ്സുകൾ സർവീസ് പുനരാരംഭിക്കും

കുമരകം : കോണത്താറ്റ് പാലം പൊളിക്കാനാരംഭിച്ചതുമുതൽ കുമരകത്ത് യാത്രാക്ലശം രൂക്ഷമാണെങ്കിലും കൂടുതൽ സഹിക്കേണ്ടിവന്നിരുന്നത് കുമരകത്തിൻ്റെ തെക്കൻ പ്രദേശങ്ങളിലുള്ളവരാണ്. ഇവരുടെ പ്രധാന ആവശ്യം ചന്തക്കവലയിലെ ബസ് ബേയിൽ അവസാനിപ്പിക്കുന്ന സർവീസ് അട്ടിപ്പിടിക, കൊഞ്ചുമട പ്രദേശങ്ങൾ വരെ വേണമെന്നതായിരുന്നു. ഈ ആവശ്യം തിങ്കളാഴ്ച മുതൽ നടപ്പിലാക്കുമെന്നാണ് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെയർപേഴ്സൺ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചത് . അട്ടിപ്പിടിക, കൊഞ്ചുമട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന ആവശ്യം പല കാരണങ്ങളാൽ നടപ്പിലാക്കാൻ കഴിയാതിരിക്കുകയായിരുന്നു. താല്ക്കാലിക ബണ്ട് റോഡിലൂടെ ബസ്സുകൾ കടത്തിവിടാൻ കൈക്കൊണ്ട തീരുമാനം […]