play-sharp-fill

കോട്ടയം- പത്തനംതിട്ട ജില്ലകളിലെ പ്രധാന ടൗണുകളില്‍ വൻ നിരോധിതപുകയില ഉല്‍പ്പന്നവേട്ട ; സ്കൂള്‍- കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വിൽപ്പന ; ലഹരി ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 52,052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ

സ്വന്തം ലേഖകൻ മല്ലപ്പള്ളി : വൻ നിരോധിതപുകയില ഉല്‍പ്പന്നവേട്ടയില്‍ യു.പി സ്വദേശി ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായി. മല്ലപ്പള്ളി ടൗണില്‍ ചന്ത റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഗോരഖ്പൂർ മെഹരിപ്പൂർ പോസ്റ്റില്‍ 51 ജംഗല്‍ബനി രാജേഷ് സോങ്കറാണ് (28) വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ആദ്യം പിടിയിലായത്. ഇയാള്‍ മുറിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 52,052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. രാജേഷ് സോങ്കർ മല്ലപ്പള്ളി ടൗണില്‍ പുകയില പാൻമസാല കച്ചവടക്കാരനാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍, ഇവ എത്തിച്ചുകൊടുക്കുന്ന […]

“പെൺകുട്ടിയുടെ മുന്നില്‍വച്ചാണ് പ്രസാദ് അരുണിനെ കുത്തിയത്,അരുണിനെ കുത്താനുള്ള ശ്രമം തടഞ്ഞ തന്നെയും ആക്രമിക്കാൻ ശ്രമിച്ചു” ; ഇരട്ടകട കൊലപാതകത്തില്‍ നിര്‍ണായക ദൃക്സാക്ഷി മൊഴി

കൊല്ലം : ഇരട്ടക്കടയിലെ 19 കാരന്‍റെ കൊലപാതകത്തില്‍ നിര്‍ണായക ദൃക്സാക്ഷി മൊഴി പുറത്ത്. പെണ്‍കുട്ടിയുടെ മുന്നില്‍വച്ചാണ് പ്രസാദ് അരുണിനെ കുത്തിയതെന്ന് സംഭവം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന ദക്സാക്ഷി ആല്‍ഡ്രിൻ വിനോജ് പറഞ്ഞു. ആല്‍ഡ്രിനൊപ്പമാണ് അരുണ്‍ പെണ്‍കുട്ടിയുള്ള വീട്ടില്‍ എത്തിയത്. അരുണിനെ കുത്താനുള്ള ശ്രമം തടഞ്ഞ തന്നെയും ആക്രമിക്കാൻ ശ്രമിച്ചു. കുത്തേറ്റ അരുണിനെ താൻ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ആല്‍ഡ്രിൻ പറ‍ഞ്ഞു.   അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന് അരുണ്‍കുമാറിന്‍റെ കുടുംബം ആരോപിച്ചു. ഇതര മതത്തില്‍പ്പെട്ട യുവാവും മകളും തമ്മില്‍ പ്രണയച്ചതിന്‍റെ ദുരഭിമാനത്തിലാണ് പ്രതി പ്രസാദ് കൊല നടത്തിയതെന്ന് […]

കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതോ ജ്യൂസാക്കി കുടിക്കുന്നതോ; ഏതാണ് ആരോഗ്യത്തിന് ഉത്തമം?

ധാ രാളം പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. നാരുകള്‍, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്. ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും. കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാല്‍ സമ്ബുഷ്ടമാണ് കാരറ്റ്. ഉയർന്ന അളവിലുള്ള വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പലരും കാരറ്റും കാരറ്റ് ജ്യൂസും സ്ഥിരമായി തങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്താറുമുണ്ട്. എന്നാല്‍ കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ കാരറ്റ് ജ്യൂസ് ആയി കഴിക്കുന്നതാണോ ആരോഗ്യത്തിന് ഉത്തമം എന്ന ചോദ്യമാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. ഇവ രണ്ടും ആരോഗ്യത്തിനു നല്ലതാണ്. […]

വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 26 ന് മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ക്യാമ്പസ്സില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു; എല്ലാ പഞ്ചായത്തിലും സെപ്റ്റംബര്‍ 23, 24 തീയ്യതികളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും; ഡി ഡബ്ല്യൂ എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും ജോബ് ഫെയറില്‍ പങ്കെടുക്കുന്ന കമ്പനിയിൽ ജോലിക്കായി അപേക്ഷിച്ചവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം; കൂടുതൽ വിവരങ്ങൾ അറിയാം…

പത്തനംതിട്ട: ജില്ലയിലെ എല്ലാ പഞ്ചായത്തിലും സെപ്റ്റംബര്‍ 23, 24 തീയ്യതികളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 26 ന് മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ക്യാമ്പസ്സില്‍ വെച്ച് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മുപ്പതിനായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ അറുപതിലേറേ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്കായിട്ടാണ് ഈ തൊഴിൽമേള വഴി തൊഴിലവസരം സാധ്യമാക്കിയിട്ടുള്ളത്. എഞ്ചിനീയറിങ്ങ്, നേഴ്സിങ്ങ്, […]

മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് ആരോപണവിധേയരായ പി.ശശിയേയും എഡിജിപിയേയും സംരക്ഷിക്കുന്നത് : കെ.സുധാകരന്‍ എംപി

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അന്‍വറിന്റെ ആരോപണങ്ങള്‍ തനിക്കെതിരെയാണെന്ന വ്യക്തമായ ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതിനാലാണ് മുഖ്യമന്ത്രി ആരോപണവിധേയരെ കൈവിടാത്തതും അവര്‍ നടത്തിയ മാഫിയാപ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്ന ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്തിന് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. അന്വേഷണം കഴിയട്ടെ,എന്നിട്ട് നോക്കാമെന്ന് പറയുന്നത് തന്നെ ആ അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്നതിന് തെളിവാണ്. പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണം കഴിഞ്ഞ അഞ്ചുമാസമായിട്ടും പൂര്‍ത്തിയാക്കിയില്ല. […]

ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുതുന്നതിന്റെ ഗുണാഗണങ്ങൾ അറിയാം

രാവിലെ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്ബ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ ബി, സി, ഇരുമ്ബ്, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. രാവിലെ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. രക്തസമ്മര്‍ദ്ദം പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. […]

സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിക്ക് വീണ്ടുമൊരു വനിതാ മുഖ്യമന്ത്രി ; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി : അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, മുകേഷ് അഹ്ലാവത്ത്, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അതിഷിയുടെ മാതാപിതാക്കളായ ത്രിപ്ത വാഹിയും വിജയ് സിങ്ങും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. രാജ് നിവാസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു സത്യപ്രതിജ്ഞ. സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംഎല്‍എ മുകേഷ് അഹ്ലാവത് ആണ് മന്ത്രിസഭയില്‍ പുതുമുഖം. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മന്ത്രിസ്ഥാനം രാജിവച്ച് ബിഎസ്പി സ്ഥാനാര്‍ഥിയായി […]

എംപോക്‌സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ; യുവതിക്ക് ചിക്കന്‍പോക്‌സ് എന്ന് സ്ഥിരീകരണം ; എംപോക്സ് രോഗ ലക്ഷണങ്ങള്‍ കണ്ടത് വിദേശത്ത് നിന്നും വന്ന യുവതിയ്ക്ക്

സ്വന്തം ലേഖകൻ കണ്ണൂര്‍: എംപോക്‌സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. കണ്ണൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കന്‍പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനില്‍ പ്രവേശിച്ച യുവതിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവരെ കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് […]

റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; ഡാൻസാഫും ടൗൺ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വിൽപ്പന നടത്താൻ കൊണ്ടുവന്ന അരക്കിലോയോളം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. രാവിലെ ഡൽഹിയിൽ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരിൽ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി. കരുവട്ടൂർ സ്വദേശി അബ്ദുൾ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. ഡാൻസാഫും ടൗൺ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി.  

ഹൃദ്രോഗം, പ്രമേഹം എന്നിവ പ്രതിരോധിക്കുന്നതിൽ കേമനാണീ നീല വാഴപ്പഴം

നീലനിറത്തിലുള്ള ഒരു വാഴപ്പഴമുണ്ട്. ജാവയാണ് ജന്മദേശം. ഹവായയിലും കാണപ്പെടുന്നുണ്ട് ഹവാവിയൻ പഴം. വാനില ഐസ്ക്രീമിന്റെ രുചിയുള്ളത് കൊണ്ട് ഐസ്ക്രീം വാഴപ്പഴം എന്നും അറിയപ്പെടുന്നു.പഴുക്കാത്ത വാഴപ്പഴത്തിന് നീലനിറമാണുള്ളത് പഴുക്കുമ്ബോള്‍ മഞ്ഞ നിറവും തൊലി കളയുമ്ബോള്‍ സാധാരണ വാഴപ്പഴത്തിന്റെയം കണക്കാണിരിക്കുന്നത്. നല്ല ആരോഗ്യഗുണമുള്ളതാണ് ഈ പഴം ഫൈബർ, മാംഗനീസ്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, കൂടിയ അളവില്‍ കലോറി, ചെറിയ അളവില്‍ ഇരുമ്ബ്, ഫോസ്ഫറസ്, തയാമിൻ, സെലിനിയം എന്നിവ ഇതില്‍ അടങ്ങുന്നുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങുന്നുണ്ട്. ശരീരകോശങ്ങളുടെ നാശം തടയുന്നതിലും. ഹൃദ്രോഗം, പ്രമേഹം, എന്നിവ […]