video
play-sharp-fill

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ല ; പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

സ്വന്തം ലേഖകൻ മുംബൈ: മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈകോടതി. കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെയുടെ വിധി. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് പീഡിപ്പിച്ചെന്നായിരുന്നു വിവാഹിതയായ സ്ത്രീയുടെ പരാതി. പിന്നീട് ഇയാള്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നത്രെ. തുടർന്ന് സ്ത്രീ പുണെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരി വിവാഹിതയായ സ്ത്രീയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താൻ വിവാഹിതയായിരിക്കെ മറ്റൊരാളെ […]

നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത് ; ആറാം ദിവസവും നടനെ കണ്ടെത്താനാകാതെ പൊലീസ് ; ലൈംഗിക അതിക്രമക്കേസ് ; മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത്. ആറാം ദിവസവും സിദ്ദിഖിനായുള്ള അന്വേഷണം എവിടെയുമെത്തിയില്ല. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ വാദമായി ഉന്നയിക്കും. മേൽക്കോടതിയിലെ കേസ് നടത്തിപ്പിൽ സുപ്രീം കോടതിയിൽ നിന്നും നേരിട്ടേക്കാവുന്ന വിമർശനങ്ങൾ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി. […]

ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കളുടെ അതിക്രമം; രാത്രിയിൽ കടയുടമയായ യുവതിക്കുനേരെ അക്രമവും അസഭ്യവർഷവും; തൊഴലാളിയെ മർദ്ദിച്ച് കട തകർക്കാനും ശ്രമം; യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ; കൂട്ടുപ്രതിക്കായി അന്വേഷണം തുടരുന്നു

പരവൂർ: കൊല്ലം പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം. കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമിക്കുകയും തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ കോങ്ങാൽ സ്വദേശി സഹീർ പരവൂർ പോലീസിന്‍റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ ചോദിച്ച് എത്തിയത്. എന്നാൽ, രണ്ട് ഷവർമ്മയാണ് ബാക്കിയുള്ളതെന്നും അത് നേരത്തേ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു. എന്നാൽ, ഷവർമ്മ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് കടയിൽ തയ്യാറാക്കി വച്ച ഷവർമ്മ എടുക്കാൻ ശ്രമം. ഇത് തടഞ്ഞ […]

ഭീതിയൊഴിയാതെ സംസ്ഥാനം; ജലാശയവുമായി ബന്ധമില്ലാത്തവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം; കേരളത്തിൽ പ്രഖ്യാപിച്ച ഐസിഎംആർ പഠനം കടലാസിലൊതുങ്ങി; ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ പഠനം നടന്നില്ല; 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൽ അധികൃതരുടെ ഗുരുതര അനാസ്ഥ

തിരുവനന്തപുരം: ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിൽ പ്രഖ്യാപിച്ച ഐസിഎംആർ പഠനം കടലാസിലൊതുങ്ങി. ഐസിഎംആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൻ്റെ കാര്യത്തിലാണ് ഗുരുതരമായ അനാസ്ഥ. അമീബിക്ക് മസ്തിഷ്ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കേരളത്തിൽ ഐസിഎംആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. ഐസിഎംആർ പ്രതിനിധിയും ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരും മറ്റ് ചില സ്ഥാപനങ്ങളിലെ വിദഗ്ദ്ധരും തമ്മിൽ […]

ഫാംഹൗസില്‍ നടന്ന പാർട്ടിയിൽ 15 ഓളം യുവതികൾ അബോധാവസ്ഥയിൽ ; പൊലീസ് നടത്തിയ റെയ്‌ഡില്‍ 64 പേരെ കസ്റ്റഡിയിലെടുത്തു ; മദ്യവും സിഗരറ്റും കണ്ടെടുത്തു

സ്വന്തം ലേഖകൻ മൈസുരു : മൈസുരുവില്‍ റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്‌ഡില്‍ 64 പേരെ കസ്റ്റഡിയിലെടുത്തു. മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാർട്ടിക്കിടെയാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. നിരവധി വാഹനങ്ങളും റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തു. ഞായർ പുലർച്ചെയാണ് പൊലീസ് പാർട്ടി നടക്കുകയായിരുന്ന ഫാംഹൗസില്‍ റെയ്‌ഡ് നടത്തിയത്. പരിശോധനയ്ക്കിടെ 15 ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്ബിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം അനുസരിച്ച്‌ തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രാസലഹരി കണ്ടെടുത്തില്ലെന്ന് […]

അകാലനരയാണോ പ്രശ്നം ? നരച്ച മുടി ഒളിപ്പിക്കാൻ കഷ്ടപ്പെടുന്നുണ്ടോ..? ഇനി കെമിക്കൽ ‘ഡൈ’കളോട് ​ഗുഡ്ബൈ പറയാം; ഉ​ഗ്രൻ റിസൾട്ട് തരുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ പരീക്ഷിച്ചാലോ…

ഈ കാലഘട്ടത്തില്‍ നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് അകാലനര. നരച്ച മുടി മറയ്ക്കാൻ കെമിക്കല്‍ നിറഞ്ഞ ഡെെയാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍, കെമിക്കല്‍ ഡെെ ആദ്യം നല്ല ഫലം നല്‍കുമെങ്കിലും മുടിക്ക് ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ മുടി കറുപ്പിക്കാൻ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. അത്തരത്തില്‍ ഒരു ഹെയർ ഡെെ നോക്കിയാലോ…? ഇതിനായി ആദ്യം രണ്ട് ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിക്കുക. അതിലേക്ക് ഒരു സ്പൂണ്‍ ഉലുവ ഒരു സ്പൂണ്‍ തേയിലപ്പൊടി, ഒരു കറുവയില എന്നിവ […]

കാര്യവിജയം, നിയമവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (30/09/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ശരീരക്ഷതം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ആരോഗ്യം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, […]

കു‌ടിയന്മാരുടെ ശ്ര​ദ്ധക്ക്… രണ്ട് ദിവസത്തേക്ക് ഒരു തുള്ളി പോലും കിട്ടില്ല.. ഇന്ന് 7 മണിക്ക് ബിവറേജിന് പൂട്ട് വീഴും; 2 ദിവസത്തേക്ക് സമ്പൂർണ ഡ്രൈ ‍ഡേ; ബാറുകളും തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാള്‍ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡെയുമാണ്. ഇന്ന് 11 മണിവരെ ബാറുകള്‍ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടഞ്ഞുകിടക്കും.

കോട്ടയം കാനത്ത് സൈക്കിൾ തടഞ്ഞു, കരിങ്കല്ലുകൊണ്ട് തലക്കടിച്ചു ചെത്തുതൊഴിലാളിയെ കൊലപ്പെടുത്തി ; അയൽവാസിയായ യുവാവ് അറസ്റ്റിൽ ; കൊല്ലപ്പെട്ടത് ചാമംപതാൽ സ്വദേശി ബിജു ; കൊല നടത്തിയത് മദ്യലഹരിയിൽ, മുൻവൈരാഗ്യത്തെ തുടർന്നെന്നും കറുകച്ചാൽ പൊലീസ്

സ്വന്തം ലേഖകൻ വാഴൂർ: കോട്ടയം കാനത്ത് ചെത്തു തൊഴിലാളിയെ കല്ലു കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ചാമംപതാൽ സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ വെള്ളാറപ്പള്ളി മാരാംകുന്ന് റോഡിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ബിജുവുമായുള്ള മുൻവൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി അപ്പു കൃത്യം ചെയ്തതെന്നാണ് കറുകച്ചാൽ പൊലീസിന്റെ നിഗമനം. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും സംശയമുണ്ട്. തെങ്ങു ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ പ്രതി തടഞ്ഞ് നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണം തടുക്കാനായി ബിജു ശ്രമിച്ചപ്പോൾ […]

അന്തരിച്ച പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തി മെസേജ്‌ പ്രചരിപ്പിച്ചു ; കോതമംഗലം പോലീസ്‌ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌.ഐ കെ.എസ്‌.ഹരിപ്രസാദിന് സസ്പെൻഷൻ

സ്വന്തം ലേഖകൻ കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്ബ്‌ വെടിവയ്‌പിലെ രക്‌തസാക്ഷി പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തുന്ന മെസേജ്‌ അയച്ച സംഭവത്തില്‍ കോതമംഗലം പോലീസ്‌ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌.ഐ കെ.എസ്‌.ഹരിപ്രസാദിനെ ഡി.ഐ.ജി.തോംസണ്‍ ജോസ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഹരിപ്രസാദ്‌ അംഗമായ 1993 ഫസ്‌റ്റ് ബെറ്റാലിയന്‍ ‘ചങ്ങാതി കൂട്ടം’ എന്ന വാട്ട്‌സ്‌ആപ്‌ ഗ്രൂപ്പില്‍ പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മെസേജ്‌ അയയ്‌ക്കുകയും ആ സന്ദേശം പലരും സ്‌ക്രീന്‍ ഷോട്ട്‌ എടുത്തു ഷെയര്‍ ചെയ്യുക വഴി മറ്റ്‌ പല ഗ്രൂപ്പുകളിലും പ്രചരിക്കുകയും ചെയ്‌തിട്ടുള്ളതായി എറണാകുളം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. […]