play-sharp-fill

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകളുമായി ബി.എസ്.എൻ.എല്‍ ; നേട്ടമായത് 4 ജി സേവന നിരക്ക് മറ്റ് കമ്പനികള്‍ വര്‍ധിപ്പിച്ചത് ; പുതുതായി ബി.എസ്.എന്‍.എല്‍. കണക്ഷനുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു ; കോട്ടയം ജില്ലയിൽ ജൂലൈയില്‍ 1,830 പേര്‍ ബി.എസ്.എന്‍.എല്ലിലേക്കു പോര്‍ട്ടുചെയ്യുകയും 4,700 പേര്‍ പുതിയ കണക്ഷന്‍ എടുക്കുകയും ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: 4 ജി സേവന നിരക്ക് മറ്റു കമ്പനികള്‍ വർധിപ്പിച്ചതോടെ കൂട്ടത്തോടെ ബി.എസ്.എൻ.എലിലേക്കു മാറി ഉപഭോക്താക്കള്‍. കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണു ബി.എസ്.എന്‍.എല്‍. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമിക്കുന്ന നിരവധി പ്ലാനുകളാണ് ബി.എസ്.എന്‍.എലിന്റേതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയത്. അത്തരത്തില്‍ മറ്റൊരു പ്ലാന്‍ കൂടി പുറത്തു വന്നു. 91 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ജിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നത്. സിം കാര്‍ഡുകള്‍ കൂടുതല്‍ കാലത്തേക്കു സജീവമാക്കി നിര്‍ത്താന്‍ ഈ […]

അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിൽ നടന്‍ ഇടവേള ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്; ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരം 376 വകുപ്പ് പ്രകാരമാണ് കേസ്

കൊച്ചി: അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തു. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന […]

ഉയർന്ന ശമ്പളത്തിൽ ജോലി ; മലയാളികള്‍ക്ക് വൻതൊഴിലവസരവുമായി ജർമ്മനി, കാനഡ, യുകെ രാജ്യങ്ങൾ ; ഒന്നരലക്ഷത്തോളം അവസരങ്ങൾ ; കൂടുതലറിയാം

സ്വന്തം ലേഖകൻ ജർമ്മനി, കാനഡ, യുകെ എന്നീ രാജ്യങ്ങളിലേക്ക് മലയാളികള്‍ക്ക് തൊഴിലവസരം . ഇതില്‍ത്തന്നെ യുകെ, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ കടുപ്പിച്ചതോടെ വിദേശത്തുള്ളവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ജർമ്മനി. ഏറ്റവും കൂടുതല്‍ അവസരമുള്ളത് ആരോഗ്യമേഖലയിലാണ് . 2025-ഓടെ നഴ്സിങ് മേഖലയില്‍ മാത്രം നിരവധി ഒന്നരലക്ഷത്തോളം പേർക്ക് അവസരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. ഉയർന്ന ശമ്ബളത്തില്‍ മലയാളികള്‍ അടക്കം ജർമ്മനിയില്‍ നഴ്സിങ് മേഖലയില്‍ ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്. സർക്കാർ മുഖേന ജർമ്മനിയില്‍ നഴ്സിങ് മേഖലയില്‍ ജോലി ചെയ്യാൻ മലയാളികള്‍ക്ക് അവസരം […]

നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പോലീസ് കേസ്; അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി; കേസ് എടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

കൊച്ചി: കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തിരിക്കുന്നത്. മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കെൻറോൺമെന്‍റ് പോലീസ് കേസെടുത്തിട്ടുണ്ട്. […]

കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, സന്തോഷം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (29/08/2024) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, […]

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്; സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത് മൂന്ന് ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ

തൃശ്ശൂർ: മാര്‍ഗതടസമുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു. തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. രാമനിലയത്തിൽ […]

കോട്ടയം നഗരസഭാ അധ്യക്ഷയ്‌ക്കും വൈസ്‌ ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം ഇന്ന്‌; ബിജെപി അംഗങ്ങൾ വിട്ടുനിൽക്കും; ക്വാറം തികയാതെ അവിശ്വാസം തള്ളാൻ സാധ്യത

കോട്ടയം: നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും വൈസ്‌ ചെയര്‍മാൻ ബി ഗോപകുമാറിനും എതിരായ അവിശ്വാസ പ്രമേയം ഇന്ന്‌. നഗരസഭയിലെ മുൻ ജീവനക്കാരൻ നടത്തിയ പെന്‍ഷന്‍ ഫണ്ട്‌ തിരിമറിയുടെ പശ്‌ചാത്തലത്തില്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യനും വൈസ്‌ ചെയര്‍മാന്‍ ബിഗോപകുമാറിനുമെതിരേ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയമാണ്‌ ഇന്ന്‌ അവതരിപ്പിക്കുന്നത്‌. രാവിലെ ഒൻപതിനു അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കും. വിട്ടുനില്‍ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും തീരുമാനിച്ചതോടെ അവിശ്വാസം പാസാകില്ല. ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ച്‌ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ക്കു പാര്‍ട്ടി വിപ്പ്‌ നല്‍കിയിട്ടുണ്ട്. 52 അംഗ കൗണ്‍സിലില്‍ ക്വാറം തികയണമെങ്കില്‍ 26 പേര്‍ വേണം. എന്നാല്‍, […]

വിവസ്ത്രനാക്കി, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി ; സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്

സ്വന്തം ലേഖകൻ കോഴിക്കോട്: ബംഗാളി നടിയുടെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ പുതിയ ആരോപണം. സിനിമയില്‍ അവസരം ചോദിച്ചെത്തിയപ്പോള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത്. ബംഗളൂരുവില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്ബോള്‍ അഭിനയ മോഹവുമായിട്ടാണ് സംവിധായകനെ സമീപിച്ചതെന്നും ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്റെ ആരോപണം. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്ബര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ […]

കുഴിമന്തി കഴിക്കാനും നാടുകാണാനുമായി വീടുവിട്ടിറങ്ങിയ കുട്ടിക്കൂട്ടത്തെ കോട്ടയം റെയിൽവേ പോലീസ് പൊക്കി ; 14 കാരായ മൂന്നു കുട്ടികളെ കണ്ടെത്തിയത് തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: കുഴിമന്തികഴിക്കാന്‍ വീടുവിട്ടിറങ്ങിയ ശേഷം കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി നല്‍കി റെയില്‍വേ പോലീസ്‌. ചൊവ്വാഴ്‌ചയാണു സംഭവം.14 വയസ്‌ പ്രായമുള്ള മൂന്നു കുട്ടികളാണ്‌ കുഴിമന്തി കഴിക്കാനായി വീട്ടില്‍ നിന്നുമിറങ്ങി മുങ്ങിയത്‌. കൊല്ലം ജില്ലയിലെ അഞ്ചലില്‍ നിന്നാണ്‌ ഇവര്‍ കുഴിമന്തി കഴിക്കാനെന്ന പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്‌.. ബന്ധുക്കളുടെ പരാതിയില്‍ അഞ്ചല്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഇതിനിടെ, നടപടിക്രമത്തിന്റെ ഭാഗമായി റെയില്‍വേ പോലീസിലും കുട്ടികളുടെ ചിത്രം സഹിതം വിവരം എത്തി. റെയില്‍വേ എസ്‌.പി ബി.കൃഷ്‌ണകുമാറിന്റെ നിര്‍ദേശാനുസരണം റെയില്‍വേ പോലീസ്‌ സംഘം പരിശോധനയും ശക്‌തമാക്കി. […]

11 വർഷത്തെ ഒളിജീവിതം അവസാനിച്ചു ; നാട്ടുകാരെ പറ്റിച്ച് കടന്ന് കളഞ്ഞത് 90ലക്ഷത്തോളം രൂപയുമായി ; മരണപ്പെട്ട വ്യക്തി ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയത് കുരുക്കായി ; ‘മരിച്ച’ മുൻ പബ്ലിക് പ്രോസിക്യൂട്ടറിനെ പൊക്കി പൊലീസ് ; തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ നിയമവിദഗ്ദ്ധനായിരുന്നു കക്ഷി

സ്വന്തം ലേഖകൻ കൊച്ചി: നാട്ടുകാരെ 90ലക്ഷത്തോളം രൂപ പറ്റിച്ച് 11 വർഷം മുമ്പ് തൊടുപുഴയിൽ നിന്ന് മുങ്ങിയ മുൻ പബ്ലിക് പ്രോസിക്യൂട്ടറെ കോഴിക്കോട്ടെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. തൊടുപുഴ മുട്ടം മരിയൻ മയിലാടിയിൽ എം.എം. ജെയിംസ് ( 65) ആണ് കസ്റ്റഡിയിലായത്.​ഇയാളെ മരിച്ചതായി കണക്കാക്കി സാമ്പത്തിക ബാദ്ധ്യത എഴുതിത്തള്ളാൻ കുടുംബം കോടതിയെ സമീപിച്ചിരുന്നു. വയനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയത് കണ്ടെത്തിയാണ് പൊലീസ് കുടുക്കിയത്. തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ പ്രോസിക്യൂട്ടറായിരുന്നു.രണ്ട് തവണ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. വഞ്ചനക്കേസും നിലവിലുണ്ട്. ഇതോടെ […]