play-sharp-fill
വിവസ്ത്രനാക്കി, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി ;  സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്

വിവസ്ത്രനാക്കി, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി ; സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ബംഗാളി നടിയുടെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ പുതിയ ആരോപണം. സിനിമയില്‍ അവസരം ചോദിച്ചെത്തിയപ്പോള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത്. ബംഗളൂരുവില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്ബോള്‍ അഭിനയ മോഹവുമായിട്ടാണ് സംവിധായകനെ സമീപിച്ചതെന്നും ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്റെ ആരോപണം.

അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്ബര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കി. 2012ല്‍ ആണ് ബംഗളൂരുവില്‍ വെച്ച്‌ പീഡനം നടന്നതെന്നും യുവാവ് പറയുന്നു. നമ്ബര്‍ നല്‍കിയ ശേഷം മറ്റാര്‍ക്കും നമ്ബര്‍ നല്‍കരുതെന്നും ഫോണില്‍ വിളിക്കണ്ട മെസേജ് അയച്ചാല്‍ മതിയെന്നും സംവിധായകന്‍ പ്രത്യേകം പറഞ്ഞിരുന്നു. മുറിയില്‍ ചെന്നപ്പോള്‍ തന്നെ അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും യുവാവ് പറയുന്നു. കുറച്ച്‌ നേരം സംസാരിച്ച ശേഷം സംവിധായകന്റെ ശൈലി മാറുകയായിരുന്നുവെന്നും ആദ്യമായിട്ടായിരുന്നു മദ്യപിച്ചതെന്നും യുവാവ് പറയുന്നു.

തന്നെ നഗ്നനായി കാണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡ്രസ് മാറിയ ശേഷം കണ്‍മഷി എഴുതിച്ചു. പിന്നീട് ഭംഗിയുള്ള കണ്ണുകളാണെന്ന് പറഞ്ഞിരുന്നു. നഗ്ന ചിത്രം ഫോണില്‍ എടുത്ത ശേഷം ഇത് അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ടിനെ കാണിക്കുമെന്നും പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത്തരത്തില്‍ ചെയ്തതെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് അദ്ദേഹം ചെയ്ത കാര്യങ്ങളെന്നും പുറത്ത് പറയാന്‍ പറ്റാത്തതാണെന്നും യുവാവ് പറയുന്നു.