play-sharp-fill

“പ്രായം കൂടുന്തോറും ഒരാളുടെ ഷര്‍ട്ടിന്‍റെ ഡ‍ിസൈന്‍ കൂടുന്നു, മറ്റൊരാളുടെ പുച്ഛവും”: തനിക്ക് ചെറുപ്പകാലം തൊട്ട് അറിയുന്നവരാണ് ഇവരെന്നും, ആ നടന്മാരെക്കുറിച്ച് പൃഥ്വി

കൊച്ചി: പൃഥ്വിരാജ് ബേസില്‍ ജോസഫ് എന്നിവരെ പ്രധാന വേഷത്തില്‍ അവതരിപ്പിച്ച് ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ് ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രം. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ മിന്നും പ്രകടനം നടത്തിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവും പൃഥ്വിരാജാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ വിജയാഘോഷം കൊച്ചിയില്‍ വച്ച് നടന്നു. ചടങ്ങില്‍ രണ്ട് നടന്മാരെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ ജഗദീഷിനെയും, നടന്‍ ബൈജു സന്തോഷിനെയും കുറിച്ചാണ് പൃഥ്വി പറഞ്ഞത്. ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തില്‍ ജഗദീഷ് പൃഥ്വിയുടെ അച്ഛനായിട്ടും, ബൈജു ഭാര്യപിതാവായിട്ടുമാണ് അഭിനയിച്ചത്. തനിക്ക് […]

മുകേഷിനെ വീണ്ടും സംരക്ഷിച്ച് സിപിഎം:ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി കെ ശ്രീമതി.

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി കെ ശ്രീമതി. ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി പ്രതികരിച്ചു. ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെ കാര്യങ്ങള്‍ […]

‘ബ്രോ ഡാഡി’ ചിത്രത്തിൽ അവസരം വാ​ഗ്ദാനം ചെയ്ത് മയക്കുമരുന്ന് നൽകി ബോധംകൊടുത്തി ലെെംഗികമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തു; അസിസ്റ്റന്റ് ഡയക്ടറായ മൻസൂർ റഷീദിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകി, കൊല്ലം ഓച്ചിറ സ്വദേശി മൻസൂറിനെതിരെ ഹെെദരാബാദ് പോലീസിലും കേസ്

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ സിനിമ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റിനെ ലെെംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ചിത്രത്തിലെ അസിസ്റ്റന്റ് ഡയക്ടറായ മൻസൂർ റഷീദിനെതിരെയാണ് ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകിയത്. ‘ബ്രോ ഡാഡി’യിൽ റോൾ വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി ആരോപിക്കുന്നു. 2021ൽ ഹെെദരാബാദിലായിരുന്നു സംഭവം. മയക്കുമരുന്ന് നൽകി ബോധംകൊടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുകയാണ്. കൊല്ലം ഓച്ചിറ സ്വദേശിയായ മൻസൂറിനെതിരെ നേരത്തെ […]

കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് :പ്രതി അഖിൽ വർഗീസിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കോട്ടയം : കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് പ്രതി അഖിൽ വർഗീസിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞ 7 ന് തട്ടിപ്പ് പുറത്ത് വന്ന് 22 ദിവസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജില്ലാ പൊലീസ് മൈധാവിയുടെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഉദ്യോഗസ്ഥരുടെയും നമ്പർ വച്ചാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വർഷം കൊണ്ട് കോട്ടയം നഗരസഭയുടെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് അഖിൽ, […]

മുകേഷിൻ്റെ രാജിക്കുമുൻപേ അറസ്റ്റുണ്ടാകുമെന്ന് സൂചന; രാഷ്ട്രീയ, കലാജീവിതങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പ് വീഴുമോ? കൈവിട്ട മട്ടില്‍ സിപിഎം

  തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെ മുകേഷ് എംഎല്‍എയുടെ രാഷ്ട്രീയ, സിനിമാ ജീവിതത്തിന് ഫുള്‍സ്റ്റോപ്പ് വീഴുകയാണോ?. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഇതിനകം തന്നെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. മുകേഷ് സ്ഥാനം രാജിവയ്ക്കണമെന്ന് കെ അജിത ആവശ്യപ്പെട്ടു. സിപിഐ നേതാവ് ആനിരാജയും മുകേഷിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷചിന്തകർ ഒപ്പിട്ട് പ്രസ്താവനയിറക്കിയിറക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടൊ സിപിഎമ്മും മുകേഷിന് എതിരായ നിലപാട് ശക്തമാക്കുകയായിരുന്നു. ആരോപണങ്ങങ്ങള്‍ ഉയർന്ന ആദ്യഘട്ടത്തില്‍ രാജിവയ്‌ക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്. […]

എംഎൽഎ സ്ഥാനത്ത് നിന്നും മുകേഷ് രാജി വച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ രാജി ആവശ്യപ്പെടാൻ തയ്യാറാകണം, കോൺഗ്രസ് എംഎൽഎമാർ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്നത് ബാലിശമാണ്, ലൈം​ഗിക പീഡന കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ

ന്യൂഡൽഹി: ലൈം​ഗിക പീഡന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ മുകേഷ്, എംഎൽഎ സ്ഥാനത്ത് നിന്നും സ്വമേധയാ രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് രാജിക്ക് തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കോൺഗ്രസ് എംഎൽഎമാർ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്നത് ബാലിശമാണ്. അതെല്ലാം വ്യക്തിഗതവാദങ്ങളാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ലൈം​ഗിക പീഡന കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. അധികാരത്തിൽ ഇരിക്കുന്ന ഒരാൾ ഇത്തരം കുറ്റം ചെയ്തെന്ന് വരികയും സർക്കാർ […]

ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ വെളിച്ചത്തു വരുമ്പോൾ’സാമന്ത റൂത്ത് പ്രഭു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ വിമൻ ഇൻ സിനിമാ കളക്ടീവിന് (ഡബ്ല്യുസിസി) പിന്തുണയുമായി സാമന്ത റൂത്ത് പ്രഭു.തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴില്‍ അന്തരീക്ഷത്തിനായി പോരാടുന്നതില്‍ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു. ‘വർഷങ്ങളായി, കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്ബോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു’ – സാമന്ത പറഞ്ഞു. ‘സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം […]

കുമരകം തച്ചാറ പരേതനായ താെമ്മി ഐപ്പിന്റെ ഭാര്യ ഗ്രേസി ഐപ്പ് (98) നിര്യാതയായി.

കുമരകം: (വാർഡ് – 10) തച്ചാറ പരേതനായ താെമ്മി ഐപ്പിന്റെ ഭാര്യ ഗ്രേസി ഐപ്പ് (98) നിര്യാതയായി. പരേത അയ്മനം പാണംപറമ്പിൽ കുടുംബാഗമാണ്. മക്കൾ: പരേതനയ ബാബു ഐപ്പ്, ഐപ്പ് വർഗീസ് മരുമക്കൾ: പരേതയായ ഐനീസ് (പള്ളം) മാേളി വർഗീസ് (പുതുപ്പള്ളി ) സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞു -3-ന് ഭവനത്തിൽ ശുശ്രുഷയ്ക്ക് ശേഷം 4 – ന് കുമരകം സെന്റ് ജാേൺസ് ഓർത്തഡാേക്സ് പുത്തൻ പള്ളയിൽ.

നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ, പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തി‌ലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവിൽ എംഎൽഎ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. നിലവിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ജില്ലയിൽ നടക്കുന്നുണ്ട്. മുകേഷിന്റെ […]

നടിയുടെ പരാതിയിൽ മുകേഷിന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് കേസ്: മുകേഷ് രാജി വയ്ക്കേണ്ടി വരും

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഇതോടെ അറസ്റ്റുണ്ടായാൽ മുകേഷിൻ്റെ രാജി സുനിശ്ചിതമായി ആരോപണം ഉയർന്നതിനെ തുടർന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നു മാറിനിൽക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാർട്ടി നേതൃത്വം നൽകിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുകേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ രാജി ആവശ്യം പ്രസക്‌തമല്ലെന്നായിരുന്നു സിപിഎം നിലപാട്. സിനിമാ മേഖലയെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ആരോപണങ്ങൾ ശക്തമായതോടെ പാർട്ടി നിലപാട് മാറ്റി. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ […]