play-sharp-fill

“അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണം”; മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്ന് പ്രതീക്ഷ ; നടൻ വിശാൽ

ചെന്നൈ: അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്ന് നടൻ വിശാൽ. ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് മടിക്കുമെന്നും നടൻ വിശാൽ പറ‍ഞ്ഞു. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും താരം പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് വിശാലിൻ്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവർ മുതിർന്ന താരങ്ങളാണ്. പ്രസ്താവനയേക്കാൾ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും. താരസംഘടനയുടെ നേതൃത്വത്തിൽ ഇതിനായി […]

ഭക്ഷണത്തിൽ സ്ട്രോബറി ഉൾപ്പെടുത്തിയാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം..

സ്ട്രോബെറിയിൽ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ദൈനംദിന ഭക്ഷണത്തില്‍ സ്ട്രോബെറി ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിൻറെയും തലച്ചോറിൻറെയും ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഉയർന്ന നാരുകളുള്ള പഴങ്ങള്‍ കഴിക്കുന്നത് പതിവായി മലവിസർജ്ജനം നടത്താനും ഇടയ്ക്കിടെയുള്ള മലബന്ധം ലഘൂകരിക്കാനും സഹായിക്കും. സ്ട്രോബെറി ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. അതിനർത്ഥം “നല്ല” കുടല്‍ ബാക്ടീരിയകള്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സ്‌ട്രോബെറിയില്‍ കാണപ്പെടുന്ന ആന്തോസയാനിൻ പോലെയുള്ള ആൻ്റിഓക്‌സിഡൻ്റുകള്‍ ആരോഗ്യമുള്ള ഗട്ട് മൈക്രോബയോമിന് കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഈ പഴങ്ങള്‍ ഹൃദയ, മസ്തിഷ്ക ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോർട്ടുകളില്‍ നിന്ന് […]

കോട്ടയം നഗരസഭയിൽ യുഡിഎഫ് – ബിജെപി കൂട്ടുകെട്ടിന്റെ കള്ളക്കളി പൊളിഞ്ഞു : അഡ്വ.കെ അനിൽകുമാർ

കോട്ടയം : കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ തണലിൽ നടന്ന കോടികളുടെ തട്ടിപ്പും അഴിമതിയും ദുർഭരണവും അവസാ നിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്കു മുന്നിൽ രണ്ടാഴ്ച മുമ്പ് അക്രമ സമരം നടത്തിയ ബിജെപി അവിശ്വാസ പ്രമേയത്തെ എതിർത്തതിലൂടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനിൽകുമാർ പ്രസ്താവനയിൽ പറഞ്ഞു. ബിജെപി നടത്തിയ സമരത്തിൽ എൽഡിഎഫിന് യുഡിഎഫു മായി ബന്ധമുണ്ടെന്നായി ആരോപണം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ അതിന്റെ യഥാർത്ഥ്യം ജനങ്ങൾക്ക് വ്യക്തമാകട്ടെയെന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. ബിജെപി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും […]

ശക്തമായ മഴ; കോട്ടയത്ത് ഇന്നും നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ .

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വ്യാഴം, വെള്ളി (ഓഗസ്റ്റ് 29,30) ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അമ്മ ഭാരവാഹികള്‍ രാജിവച്ച്‌ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറി.. !! ഞങ്ങളല്ല തെറ്റുകാര്‍., പക്ഷേ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്; സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല സര്‍.!തുറന്നടിച്ച്‌ നടി പാര്‍വതി

  കൊച്ചി: സർക്കാർ ആവശ്യപ്പെട്ടാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ. കരുണിന്റെ പ്രസ്താവനയോടു പ്രതികരിച്ച്‌ നടി പാർവതി തിരുവോത്ത്. ബീന പോളിനെ തഴഞ്ഞ് ഷാജി എൻ. കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ”ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സർ. ഒരുപക്ഷേ, ഈ സ്ഥാനത്തേക്കു വരാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീന പോള്‍ ഫോർ ചലച്ചിത്ര […]

‘റോഡിൽ നിർത്തിയിട്ട കാറുകളിൽ കൂട്ട മോഷണം, കാറിൻ്റെ ചില്ല് അടിച്ചു തകർത്ത്, ലാപ്ടോപ്പുകളും ബാഗുമടക്കം കവർന്നു ; സൈലൻസർ ഉള്ള കട്ടർ ഉപയോഗിച്ചാണ് മോഷണം;സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

ബെംഗളുരു: ബെംഗളുരുവിൽ നിർത്തിയിട്ട കാറുകളിൽ കൂട്ടമോഷണം. നാല് കാറുകളിൽ വച്ചിരുന്ന ലാപ്‍ടോപ്പുകളും ബാഗുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ചില്ല് തകർത്താണ് മോഷ്ടാക്കൾ അടിച്ചെടുത്തത്. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് സംഭവം. മൂന്ന് ലാപ്ടോപ്പുകൾ ഉൾപ്പടെ വില പിടിപ്പുള്ള വസ്തുക്കൾ ആണ് കാറുകളിൽ നിന്നും നഷ്ടമായത്. ഓഗസ്റ്റ് 22-നാണ് മോഷണം നടന്നത്. എന്നാൽ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ പുറത്ത് വന്നത്. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടന്നിരിക്കുന്നത്. ആഡംബരക്കാറുകളെ ലക്ഷ്യമിട്ട് ഒരു […]

നടി രേഖ നായരുടെ കാറിടിച്ച് അപകടം ; റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ മരിച്ചു ; ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്

നടിയുടെ വാഹനം കയറി റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ മരിച്ചു. ആഗസ്റ്റ് 27ന് രാത്രി എട്ട് മണിേയാടെ ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിലെ പച്ചയ്യപ്പാസ് സ്ട്രീറ്റ്-വിഎം ബാലകൃഷ്ണന്‍ സ്ട്രീറ്റ് ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് നടി വാഹനത്തില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കേസെടുത്ത ഗിണ്ടി […]

‘റോള്‍ വാഗ്ദാനം ചെയ്ത് ഹൈദരാബാദില്‍ വച്ച് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇയാള്‍ ആറര ലക്ഷം രൂപ കവര്‍ന്നെന്നും കൊല്ലം സ്വദേശി യുവതി ;ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി

ബ്രോ ഡാഡി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി. ജൂനിയര്‍ ആര്‍ടിസ്റ്റാണ് ഇയാള്‍ക്കെതിരെ പരാതി സമര്‍പ്പിച്ചത്. റോള്‍ വാഗ്ദാനം ചെയ്ത് തന്നെ ഹൈദരാബാദില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ജൂനിയര്‍ ആര്‍ടിസ്റ്റ് പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇയാള്‍ ആറര ലക്ഷം രൂപ കവര്‍ന്നെന്നും പരാതിയുണ്ട്. കൊല്ലം ഓച്ചിറ സ്വദേശിയാണ് മന്‍സൂര്‍. അതേസമയം കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ […]

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം: ‘കോഴി’കളുമായി മുകേഷിന്‍റെ ഓഫീസിലേക്ക്

  കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയിൽ യുവമോർച്ചയുടെ പ്രതിഷേധം. കോഴിയുമായാണ് യുവമോർച്ച പ്രതിഷേധം നടത്തുന്നത്.   കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ ചിന്നക്കട റോഡ് ഉപരോധിക്കുകയായിരുന്നു. പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി.   കഴി‍ഞ്ഞ ദിവസവും മുകേഷിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തിൽ പലയിടത്തും യൂത്ത് കോൺ​ഗ്രസും ബിജെപിയും പ്രതിഷേധിക്കുന്നുണ്ട്.   ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് […]

എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും സംഘടനയില്‍ സജീവമാകാന്‍ കഴിയണമെന്നില്ല ; മഞ്ജു വാര്യര്‍ ഡബ്ലിയു സി സിയെ തള്ളിപ്പറഞ്ഞിട്ടില്ല : സജിതാ മഠത്തില്‍

മഞ്ജു വാര്യര്‍ WCCയെ തള്ളിപ്പറഞ്ഞിട്ടില്ലന്ന് സജിതാ മഠത്തില്‍. കൈ പിടിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒന്നിച്ചു നിന്നിട്ടുണ്ട്. എല്ലായ്‌പ്പോഴും ഒരു സംഘടനയില്‍ സജീവമായി നില്‍ക്കാന്‍ ഒരാള്‍ക്ക് കഴിയണമെന്നില്ല. അവര്‍ അവിടെ ഇല്ലാ എന്ന് അതിനര്‍ത്ഥമില്ല. മഞ്ജു സംഘടനയുടെ ഭാഗമാണ്. തിരക്കുകള്‍ കൊണ്ടായിരിക്കാം സജീവമാകാന്‍ കഴിയാതെ പോയത്. WCCഎന്ന സംഘടന നല്‍കിയ സന്തോഷം മറ്റൊരു സംഘടനയും നല്‍കിയിട്ടില്ലന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സജിതാ മഠത്തില്‍ പറഞ്ഞു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സംഘമാണ് WCC എന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു […]