play-sharp-fill

മണർകാട് പള്ളിയ്ക്കു സമീപം കണിയാംകുന്ന് റോഡ് ഇടിഞ്ഞു താണു ; റോഡിലുണ്ടായിരുന്ന ലോറി നീക്കം ചെയ്തപ്പോള്‍ കണ്ടത് വർഷങ്ങള്‍ പഴക്കമുള്ള കിണർ ; ഒഴിവായത് വൻ ദുരന്തം ;വീഡിയോ ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് പള്ളിയ്ക്കു സമീപം കണിയാംകുന്ന് റോഡ് ഇടിഞ്ഞു താണു. സംഭവ സ്ഥലത്തുണ്ടായിരുന്ന ലോറി നീക്കം ചെയ്തപ്പോള്‍ കണ്ടത് വർഷങ്ങൾ പഴക്കമുള്ള കിണർ. ഇന്ന് വൈകുന്നേരമാണ് സംഭവം. ഈ റോഡിലൂടെ ടിപ്പർ ലോറി കടന്ന് പോകുന്നതിനിടെ ലോറിയുടെ പിൻ ഭാഗത്തെ ചക്രം കുഴിയിലേയ്ക്ക് ഇടിഞ്ഞു താഴുകയായിരുന്നു. കുഴിയില്‍ പുതഞ്ഞ ടിപ്പർ ലോറി ജെസിബി ഉപയോഗിച്ച്‌ മാറ്റി. തുടർന്നാണ് റോഡിലെ വലിയ കുഴി ശ്രദ്ധയില്‍പ്പെട്ടത്.   ഇവിടെ നടത്തിയ പരിശോധനയിൽ വർഷങ്ങള്‍ക്ക് മുൻപുള്ള കിണറാണ് ഇതെന്ന് കണ്ടെത്തി. റോഡ് ടാറിങ് സമയത്ത് കിണർ […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിന് 18 വര്‍ഷം കഠിന തടവും, പിഴയും; പ്രതിയെ ശിക്ഷിച്ചതിന് പിന്നിൽ സിഐ റ്റി.ഡി സുനിൽകുമാറിന്റെ പഴുതടച്ചുള്ള അന്വേഷണവും കുറ്റപത്രവും

സ്വന്തം ലേഖകൻ കോതമംഗലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസില്‍ യുവാവിന് 18 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തില്‍ നിബിൻ സജി (25) ന് ആണ് മൂവാറ്റുപുഴ അഡീഷണല്‍ സെഷൻസ് കോടതി (പോക്സോ) ജഡ്ജി മഹേഷ് തടവും പിഴയും വിധിച്ചത്. 2019 ല്‍ ആണ് സംഭവം നടന്നത്. കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പെണ്‍കുട്ടിയുടെ ആഭരണങ്ങളും തട്ടിയെടുത്ത് വില്‍പ്പന നടത്തി. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തിരുന്നു. ഇൻസ്പെക്ടർ ടി.ഡി […]

കേരളത്തിന് അടിയന്തരമായി ധനസഹായം നൽകാനുള്ള സമയമായിട്ടില്ല ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

വയനാട്ടിൽ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്തെ ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം മാത്രം സഹായം ആവശ്യപ്പെടട്ടെ എന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട്, അങ്ങനെ പ്രഖ്യാപിക്കാൻ അതിനുള്ള നിയമമുണ്ടോ എന്നും. ആദ്യം നിയമം പോയി പഠിക്കൂ എന്നും സുരേഷ് ഗോപി ദേഷ്യത്തോടെ പറഞ്ഞു. നിങ്ങൾ കൈരളി ആണോ എന്ന ചോദ്യം കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് ചോദിച്ച ശേഷമായിരുന്നു മന്ത്രിയുടെ […]

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02/08/2024) അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. മലപ്പുറം മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ഓഗസ്റ്റ് 2, വെള്ളി) അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (02.08.2024, വെള്ളി) അവധിയായിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. കണ്ണൂർ […]

220 അധ്യയന ദിനം ; ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.220 അധ്യയന ദിനം തികക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ 2025 മാര്‍ച്ച് വരെയുള്ള 30 ശനിയാഴ്ചകളില്‍ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്.ഇതിനെതിരെ അധ്യാപക സംഘടനകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 220 അധ്യയനദിനം നടപ്പാക്കണമെന്നത് ഹൈക്കോടതി വിധിയാണെന്നും മാറ്റം സാധ്യമല്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. അതേസമയം, 220 അധ്യയനദിനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കോടതി ഇടപെട്ടില്ല. ശനിയാഴ്ചകളിലെ ക്ലാസുകള്‍ മാത്രമാണ് റദ്ദാക്കിയത്. മറ്റുവിധത്തില്‍ അധ്യയനദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാറിന് […]

ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ എത്താനുള്ള സാമാന്യബോധം പ്രധാനമന്ത്രി കാണിക്കണമായിരുന്നു, അത് ഉണ്ടായില്ലെന്നത് നിര്‍ഭാഗ്യകരമാണ്, നിരാലംബരായ ജനതക്ക് സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടത്, വിഭാഗീയതയും വിദ്വേഷവും മറന്ന് ഒരുമിച്ച് നിന്ന് സഹോദരങ്ങളെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

തിരുവനന്തപുരം: ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ എത്താനുള്ള സാമാന്യബോധം രാജ്യത്തിന്റെ പ്രധാനമന്ത്രി കാണിക്കണമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അത് ഉണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടത്. അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍. മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പരിശോധിച്ചാല്‍ […]

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം: ആവശ്യമുള്ളവർ ഓഗസ്റ്റ് 5ന് മുമ്പുതന്നെ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട്

ഗാന്ധിനഗർ: കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 55-ാമത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ആവശ്യമുള്ളവർ 2024 ഓഗസ്റ്റ് 5ന് മുമ്പ് തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആശ്രയയുടെ മറ്റു പ്രധാന പ്രവർത്തനങ്ങൾ:- ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച […]

ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് മുകളിലൂടെ പോകുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിക്കാൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരെ സാഹസികമായി പിടികൂടി പാലാ പൊലീസ്

സ്വന്തം ലേഖകൻ പാലാ : ബിഎസ്എൻഎൽ കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് മലേപ്പറമ്പിൽ വീട്ടിൽ ജിജോ എം.കെ (42), ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് പാലക്കുന്നേൽ വീട്ടിൽ അഫ്സൽ ഖാൻ പി.എ (48), ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് ശ്യാംനിവാസ് വീട്ടിൽ ശ്യാംകുമാര്‍ (43) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ പോലീസ് ഇന്നലെ (31.07.2024) നൈറ്റ്‌ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ വെളുപ്പിനെ മൂന്നു മണിയോടുകൂടി ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് മുകളിലൂടെ പോകുന്ന 23,000 […]

തിരുവോണം ബമ്പർ:ആദ്യ ദിനം തന്നെ ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം ; വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകൾ ; ഒന്നാം സമ്മാനം 25 കോടി, വില 500 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകൾ. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു.കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു. 25 കോടി രൂപയാണ് ഇക്കുറിയും തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ […]

ഐഎസ്ആര്‍ഒ തയ്യാറാക്കിയ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുടെ പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് രുദ്രപ്രയാ​ഗ്, തൊട്ടുപിന്നിൽ മണ്ണിടിച്ചില്‍ സാധ്യതാ മുന്നറിയിപ്പുമായി തൃശൂര്‍ മൂന്നാം സ്ഥാനത്ത്, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളും തൊട്ടുപിന്നിൽ, ഇടുക്കി 18-ാം സ്ഥാനത്ത്; ഭീതിയോടെ ജനങ്ങൾ, ആശങ്കയൊഴിയാത്ത ദിനങ്ങൾ, കേരളം ഇനിയും ഒരു ദുരന്തം ഏറ്റുവാങ്ങുമോ…?

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ദേശീയതലത്തില്‍ 2023ല്‍ തയ്യാറാക്കിയ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുടെ പട്ടികയില്‍ ഉരുള്‍പൊട്ടലില്‍ നൂറുകണക്കിനാളുകളുടെ ജീവന്‍ പൊലിഞ്ഞ വയനാട് 13-ാം സ്ഥാനത്ത്. ആകെ ജനസംഖ്യ, വീടുകളുടെ എണ്ണം തുടങ്ങി സുപ്രധാന സാമ്പത്തിക, സാമൂഹിക ഘടകങ്ങള്‍ പരിഗണിച്ചാണു പട്ടിക തയാറാക്കിയിരിക്കുന്നത്. ഉത്തരാഞ്ചലിലെ രുദ്രപ്രയാഗ് ഒന്നാംസ്ഥാനത്ത്. 17 സംസ്ഥാനങ്ങളിലെ 147 ജില്ലകളുടെ പട്ടികയാണ് ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ തയാറാക്കിയ ഇന്ത്യയുടെ മണ്ണിടിച്ചില്‍ അറ്റ്‌ലസില്‍ ഉള്ളത്. തൃശൂര്‍ മൂന്നാം സ്ഥാനത്തും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ യഥാക്രമം 5, 7, 10 സ്ഥാനങ്ങളിലുമുണ്ട്. ഇടുക്കി 18-ാം […]