കേരളത്തിന് അടിയന്തരമായി ധനസഹായം നൽകാനുള്ള സമയമായിട്ടില്ല ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Spread the love

വയനാട്ടിൽ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

സംസ്ഥാനത്തെ ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം മാത്രം സഹായം ആവശ്യപ്പെടട്ടെ എന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട്, അങ്ങനെ പ്രഖ്യാപിക്കാൻ അതിനുള്ള നിയമമുണ്ടോ എന്നും. ആദ്യം നിയമം പോയി പഠിക്കൂ എന്നും സുരേഷ് ഗോപി ദേഷ്യത്തോടെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾ കൈരളി ആണോ എന്ന ചോദ്യം കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് ചോദിച്ച ശേഷമായിരുന്നു മന്ത്രിയുടെ മറുപടി.

എന്റെ ഇടപെടല്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.