play-sharp-fill

മൊബൈല്‍ നന്നാക്കാൻ ഷോപ്പിലെത്തിയ 17കാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; പോക്സോ കേസിൽ മൊബൈൽ ഷോപ്പ് ഉടമ പിടിയിൽ

പുനലൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൊബൈല്‍ഷോപ് ഉടമയെ പുനലൂർ പൊലീസ് അറസ്റ്റുചെയ്തു. പുനലൂർ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മൊബൈല്‍ഷോപ് നടത്തുന്ന പുനലൂർ ശിവൻകോവിലിന് സമീപം ചരുവിള പുത്തൻ വീട്ടില്‍ മുഹമ്മദ് റാഫിയാണ് പിടിയിലായത്. കടയില്‍ മൊബൈല്‍ നന്നാക്കാൻ വന്ന 17കാരിയെ പ്രണയം നടിച്ച്‌ കഴിഞ്ഞ മാസം സ്വന്തം കാറില്‍ക്കൊണ്ടുപോയി കൊട്ടാരക്കരയിലുള്ള ലോഡ്ജില്‍വെച്ച്‌ പീഡിപ്പിച്ചതായാണ് കേസ്. തുടർന്ന് പുനലൂർ പൊലീസ് പോക്സോ ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. റൂറല്‍ എസ്.പി സാബു മാത്യുവിന്റെ നിർദേശാനുസരണം പുനലൂർ ഡിവൈ.എസ്.പി ബിജു വി. നായർ, ഇൻസ്പെക്ടർ […]

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66ല്‍ ഗതാഗതം പുനഃരാരംഭിച്ചു; അപ്പോൾ അർജുൻ..? തിരച്ചിൽ അവസാനിപ്പിച്ചു..? അമാവാസി നാളില്‍ വേലിയിറക്കം ഉണ്ടാവും, നദിയില്‍ വെള്ളം കുറയുന്നതിനാല്‍ അന്നത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിച്ച് തിരച്ചിൽ നടത്താമെന്ന് കന്നട കളക്ടർ

ഷിരൂർ: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66ല്‍ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിനു ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവദിച്ചത്. മലയാളിയായ അർജുനും മറ്റനവധി ആളുകളും അപകടത്തില്‍പ്പെട്ട പാതയാണ് ഇത്. അപകടത്തിനുശേഷം ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതം നിരോധിച്ചത്. മണ്ണിടിഞ്ഞ പ്രദേശത്തിനു നാലു കിലോമീറ്റർ ദൂരത്ത് ദേശീയപാതയില്‍ ഇരുവശത്തും ബാരിക്കേഡുകള്‍ വച്ചാണ് ഗതാഗതം തടഞ്ഞിരുന്നത്.ഇപ്പോഴത്തെ നിബന്ധന പ്രകാരം 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി. ഇതിനായി സൂചനാ ബോർഡുകളും സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കും. കുന്നില്‍നിന്നു […]

കോട്ടയത്ത് സ്വകാര്യ ബസ് ഉടമ ഒരു ദിവസത്തെ വരുമാനം വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി നൽകുന്നു:മുഴിപ്പാറ ട്രാവൽസിന്റെ 7 ബസുകളുടെ ഇന്നത്തെ കളക്‌ഷൻ തുക വയനാട് ദുരിത ബാധിതർക്കു നല്കും.

  സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്ത് സ്വകാര്യ ബസ് ഉടമ ഒരു ദിവസത്തെ വരുമാനം വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി നൽകുന്നു മുഴിപ്പാറ ട്രാവൽസിന്റെ 7 ബസുകളുടെ ഇന്നത്തെ കലക്‌ഷൻ തുക വയനാട് ദുരിത ബാധിതർക്കു നൽകാൻ തീരുമാനിച്ചു. കോട്ടയം-ചങ്ങനാശേരി, കോട്ടയം-ഞാലിയാകുഴി, കോട്ടയം-കുമരകം എന്നീ റൂട്ടുകളിൽ മുഴിപ്പാറ, സെന്റ് ജോൺസ് എന്നീ പേരുകളിൽ 7 ബസുകളാണ് സർവീസ് നടത്തുന്നത്.ഈ ബസുകളുടെ ഇന്നത്തെ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നല്കും. ബസുടമ കൊച്ചുമോൻ മൂഴി പ്പാറയുടെ ആശയം ജീവനക്കാർ അംഗീകരിക്കുകയായിരുന്നു. 14 ജീവനക്കാരുടെ ശമ്പളവും അവർ സംഭാവന നൽകും. […]

മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീൻ അറസ്റ്റിൽ ; ബസിൽ യാത്ര ചെയ്യവെ ആലപ്പുഴയിൽ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്

ആലപ്പുഴ : മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ആലപ്പുഴയില്‍ നിന്ന് ബസില്‍ സഞ്ചരിക്കവേയാണ് മൊയ്തീനെ പിടികൂടിയത്. പശ്ചിമഘട്ടം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന കബനീദളം വിഭാഗത്തിന്‍റെ നേതാവാണ് മൊയ്തീൻ. യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2019 ല്‍ ലക്കിടിയില്‍ റിസോർട്ടിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്‍റെ സഹോദരനാണ് മൊയ്തീൻ.   ജൂലൈ 17നാണ് സി പി മൊയ്തീൻ, മനോജ്, സോമൻ അടക്കം നാല് മാവോയിസ്റ്റുകള്‍ കാടിറങ്ങിയതായി പൊലീസിന് […]

ഖാദർ കമ്മിറ്റിയുടെ ഒരു ഭാഗത്തിന് ക്യാബിനറ്റ് അംഗീകാരം, എല്ലാ ശുപാർശയും നടപ്പാക്കില്ല, സ്കൂൾ സമയമാറ്റം നിലവിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സ്കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകള്‍ക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. എല്ലാ ശുപാർശയും നടപ്പാക്കില്ല. സ്കൂള്‍ സമയമാറ്റം നിലവില്‍ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച്‌ സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടില്‍ പറയുന്നു. നിലവില്‍ സർക്കാർ സ്കൂളുകള്‍ ഒൻപതര മുതല്‍ […]

“പുത്തുമലയിലേതിനേക്കാള്‍ ഭീകരമാണ് ഇവിടുത്തെ കാര്യങ്ങള്‍,വല്ലാത്തൊരു അവസ്ഥയാണ് ഇത് ; നൂറ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം നൽകും : ബോബി ചെമ്മണ്ണൂർ

കൽപ്പറ്റ : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീട് നഷ്‌ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം നല്‍കുമെന്ന് ബോബി ചെമ്മണൂർ. ഉരുള്‍പൊട്ടല്‍ തകർത്ത മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. വളരെ വേദനാജനകമായ ഒരു സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ബോ ചെ മാധ്യമങ്ങളോട് പറഞ്ഞു. ‘വളരെ വേദനാജനകമായിട്ടുള്ള അവസ്ഥയാണ് ഇവിടെ. ഇപ്പോള്‍ എല്ലാ സാധനങ്ങളും ആവശ്യത്തിന് ഇവിടെ എത്തിയിട്ടുണ്ട്. എങ്കിലും കുടുംബാംഗങ്ങള്‍ നഷ്‌ടപെട്ടവരുടെ വേദനയും കരച്ചിലും ഒക്കെയാണ് നാം കാണേണ്ടി വരുന്നത്. ഇനി നമുക്ക് ചെയ്യാനുള്ളത് അവരുടെ കുടുംബം നഷ്‌ടപ്പെട്ടു, ഇനിയിപ്പോ […]

വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ് ഷാനി മഫ്‌തിയിൽ എത്തുമ്പോൾ തിയറ്ററിലുള്ള രോഗിയുടെ ബന്ധുവാണെന്നാണ് ഡോ.ദീപ്തിമോൾ ജോസ് ആദ്യം കരുതിയത്: പോലീസ് ആണെന്നു പറഞ്ഞപ്പോൾ അമ്പരന്നു: വെടിവയ്പ‌് കേസിൽ പങ്കില്ലെന്നു സമർഥിക്കാൻ ഒട്ടേറെ കള്ളങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിച്ചു: ഒടുവിൽ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂർ നീണ്ടചോദ്യം ചെയ്യലിനൊടുവിൽ .

സ്വന്തം ലേഖകൻ തിരുവനന്തപുരം :വെടിവയ്പ‌് കേസിൽ പങ്കില്ലെന്നു സമർഥി ക്കാൻ ഒട്ടേറെ കള്ളങ്ങൾ നിര ത്തി രക്ഷപ്പെടാൻ ശ്രമിച്ച ഡോ. ദീപ്തി മോൾ ജോസ് ഒടുവിൽ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ. ആശുപത്രി ഐസി യുവിൽ ഡ്യൂട്ടിക്കു നിന്ന ദീപ്തിയെ കാണാനായി വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ് ഷാനി മഫ്‌തിയിൽ എത്തുമ്പോൾ തിയറ്ററിലുള്ള രോഗിയുടെ ബന്ധുവാണെന്നാണ് ദീപ്തി ആദ്യം കരുതിയത്. ഒരു വിവരം അറിയാനുണ്ടെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിൽ ദീപ്‌തിയെ : വിളിച്ചപ്പോഴും പൊലീസ് : ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവിൽ […]

വീടിന്‍റെ നിർമ്മാണത്തില്‍ ഗുരുതര പിഴവ് ; ഹരിശ്രീ അശോകന് നഷ്ട പരിഹാരമായി ലക്ഷങ്ങൾ നൽകണം

കൊച്ചി : നടൻ ഹരിശ്രീ അശോകന്‍റെ “പഞ്ചാബിഹൗസ് ” എന്ന വീടിന്‍റെ നിർമ്മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവിന് 17, 83, 641 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. വീടിന്‍റെ പണി പൂർത്തിയായി അധികനാള്‍ കഴിയും മുൻപ് തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തില്‍ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. പി കെ ടൈല്‍സ് സെന്‍റർ, കേരള എ ജി എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുമാണ് ടൈല്‍സ് വാങ്ങിയത്. എൻ എസ് മാർബിള്‍ […]

ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി.

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാലാം നാളിലെ തിരച്ചിലില്‍ അതിജീവനത്തിന്റെ ശുഭവാര്‍ത്ത. ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്ന് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിലാണ് നാലുപേരെ കണ്ടെത്തിയത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ കാലിന്റെ പരുക്ക് ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു. ഇവരെ എയര്‍ ലിഫ്റ്റിംഗ് ചെയ്ത് രക്ഷപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. ഒരു കുടുംബത്തിലെ നാലുപേരെയാണ് രക്ഷിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ കുടുംബത്തെയാണ് രക്ഷിച്ചത്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയില്‍ ജോണ്‍, ജോമോള്‍, എബ്രഹാം, […]

ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടിവിയിൽ കാണാം, ടീ ഷർട്ട് കണ്ടാലറിയാം, തെരക്ക് പിടിച്ച് തയ്യൽക്കാരനെക്കൊണ്ട് തയ്പിച്ചതാണെന്ന്; ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാൻ ഇവർക്ക് പേടിയാണ്: രക്ഷാപ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്

വയനാട്: രക്ഷാപ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ. അവിടെയുള്ളവർ തെരക്ക് പിടിച്ച് ടീ ഷർട്ടുകൾ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും റിസ്കുള്ള മേഖലയിലൊന്നും പോയിട്ടില്ലെന്നും മോഹൻദാസ് ആരോപിച്ചു. ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാൻ ഇവർക്ക് പേടിയാണെന്നും മോഹൻദാസ് ആക്ഷേപിച്ചു. ‘ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടിവിയിൽ കാണാമല്ലോ. ഇവരുടെ ആ ടീ ഷർട്ട് കണ്ടാലറിയാം, തെരക്ക് പിടിച്ച് തയ്യൽക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്കുള്ള മേഖലയിലൊന്നും പോയിട്ടില്ല’ -ആർ.എസ്.എസ് സൈദ്ധാന്തികൻ പറഞ്ഞു. സേവാഭാരതിയെ ദുരന്ത […]