play-sharp-fill

കൈ കാണിച്ചിട്ടും നിർത്താതെ സ്കൂട്ടർ യാത്രികർ, പിന്നാലെ കുതിച്ച് എക്സൈസ് സംഘം ; പരിശോധനയിൽ പിടികൂടിയത് 1.64 കോടിയുടെ കുഴൽപ്പണം

തിരുവനന്തപുരം : നെയ്യാറ്റിൻകര എക്സൈസ് 1.64 കോടിയുടെ കുഴല്‍പ്പണം പിടികൂടി. ആകെ ഒരു കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് പിടിച്ചെടുത്തത്. കാഞ്ഞിരംകുളത്തിന് സമീപം വച്ച്‌ കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെടുത്തത്. മഹാരാഷ്ട്ര സ്വദേശികളായ യോഗേഷ് ഭാനുദാസ് ഗദ്ധാജെ, പ്രിവിൻ അർജുൻ സാവന്ത് എന്നിവരായിരുന്നു സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. തിരുവല്ലം ടോള്‍ പ്ലാസയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം ഐബി യൂണിറ്റിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുരാജ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിൻകര എക്സൈസ് സർക്കിള്‍ […]

കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം: 30 കോടി രൂപ കൂടി അനുവദിച്ചു.

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാനായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5777 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറി. മാസങ്ങളായി ശമ്പളവും പെൻഷനും മുടങ്ങിയിരുന്നു. ജോലി ചെയ്യുന്ന ജീവനക്കാരും പെൻഷൻ വാങ്ങുന്നവരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ഇതോടെ മുടങ്ങി കിടക്കുന്ന പെന്ഷനും ശമ്പളവും വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ ? നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം(02/08/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന അറിയേണ്ടേ ? നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം(02/08/2024) 1st Prize-Rs :70,00,000/- NN 377253 (KOZHIKODE)   Cons Prize-Rs :8,000/- NO 377253 NP 377253 NR 377253 NS 377253 NT 377253 NU 377253 NV 377253 NW 377253 NX 377253 NY 377253 NZ 377253   2nd Prize-Rs :10,00,000/- NO 325900 (PATTAMBI)   3rd Prize-Rs :1,00,000/- NN 932124 NO 853984 NP 820283 NR […]

“വീട് നഷ്ടമായി, കൊച്ചു മകൾ ഫിദാ ഫാത്തിമയുടെ വിവാഹം നടക്കാതെ പോയി’’–ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയോട് സങ്കടം പറഞ്ഞു സുബൈദയും ഉമ്മ നബീസയും..

ചുരൽമല : ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടകൈ സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളുമെത്തിയപ്പോൾ സുബൈദയും ഉമ്മ നബീസയും സങ്കടക്കടലിനു നടുവിലായിരുന്നു. എല്ലാം നഷ്ടമായതിന്റെ വേദനകളാണ് ഇരുവരും രാഹുലിനോട് പങ്കുവച്ചത്. ‘‘വീട് നഷ്ടമായി, കൊച്ചു മകൾ ഫിദാ ഫാത്തിമയുടെ വിവാഹം നടക്കാതെ പോയി’’–രാഹുലിനോട് ഇരുവരും പറഞ്ഞു. സങ്കടപ്പെടേണ്ടന്നും ഫിദയുടെ വിവാഹം നടത്തി നൽകുമെന്നും വീടു നിർമിക്കാമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആ ഉറപ്പ് ഏറ്റെടുത്തു. ‘‘വീട് തിരിച്ചു കിട്ടും. വീട് നഷ്ടപ്പെട്ടവർക്കെല്ലാം […]

കോട്ടയം ടി ബി റോഡിൽ സ്‌കൂട്ടറില്‍ ബസ് ഇടിച്ച്‌ അപകടം, സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചെന്ന് കരുതി ബസ് നടുറോഡിലിട്ട് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു ; അപകടത്തിൽ പരിക്കേറ്റയാളെ പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം : ടി ബി റോഡിൽ ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം, സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചെന്ന് കരുതി ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ പോലീസെത്തി ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ബസ് നിര്‍ത്തിയിട്ടതോടെ നഗരമധ്യത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. തിരുനക്കര മൈതാനം ഭാഗത്ത് തിരിയുകയായിരുന്ന കോട്ടയം കല്ലറ ഇടയാഴം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

കെട്ടിടനികുതി ഇളവ്: ഉത്തരവിറങ്ങി: അധികം വാങ്ങിയ തുക മടക്കി നൽകും :പെർമിറ്റ് കൈമാ റ്റം ചെയ്തവർക്ക് ഇളവ് ലഭിക്കി ല്ല. 

  തിരുവനന്തപുരം :കഴിഞ്ഞ വർഷം ഏപ്രിൽ 10ന് വർധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ 60% വരെ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കി. ഇളവിന് 2023 ഏപ്രിൽ 10 മുതൽ പ്രാ ബല്യമുണ്ട്. ഈടാക്കിയ അധിക തുക ബാങ്ക് മുഖേന തിരിച്ചു കൊടുക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി നൽകി. 2025 മാർച്ച് 31നകം പണം തിരികെ നൽകിയാൽ മതി. ഏകദേശം 4 ലക്ഷം പേരാണ് കഴിഞ്ഞ സാമ്പ ത്തിക വർഷം മാത്രം പെർമിറ്റിന് അപേക്ഷിച്ചത്. പെർമിറ്റ് കൈമാ റ്റം ചെയ്തവർക്ക് ഇളവ് ലഭിക്കി ല്ല. […]

മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ താങ്ങായി നിന്നവരാണ് പ്രവാസികള്‍. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 140 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ […]

കോട്ടയം മണർകാട് പള്ളിയിലെ പെരുന്നാൾ: ഒരുക്കങ്ങൾ ആരംഭിച്ചു: പന്തലിന് കാൽ നാട്ടി

  മണർകാട് :ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാ ട് വിശുദ്ധ മർത്തമറിയം യാക്കോ : ബായ സുറിയാനി കത്തീഡ്രലി ലെ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടക്കും. സെപ്റ്റംബർ ഏഴിനാണു ചരിത്രപ്രസിദ്ധമായ നട തുറക്കൽ ഒന്നാം തീയതി മുതൽ നട അടയ്ക്കുന്ന 14 വരെ എല്ലാ ദിവസവും സഭയിലെ വിവിധ മെത്രാപ്പൊലീത്തമാർ കുർബാന അർപ്പിക്കും. “പെരുന്നാളിനായി പള്ളിയിലും. പരിസരങ്ങളിലുമായി പണിതു യർത്തുന്ന പന്തലിൻ്റെ കാൽനാട്ടുകർമം നടത്തി. പ്രോഗ്രാം കോഓർഡിനേറ്റർ കെ. കുര്യാക്കോസ് കിഴക്കേ ടത്ത് കോറെപ്പിസ്കോപ്പയുടെ യും ഇടവകയിലെ […]

ഉള്ളുലഞ്ഞ് കേരളം: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 317 ആയി ; തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍

സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിലവിൽ 317 പേര്‍ മരിച്ചു. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആശുപത്രികളിലെ ലിസ്റ്റുകളിലും മറ്റും തങ്ങളുടെ പ്രീയപ്പെട്ടവരുടെ പേരുണ്ടോ എന്ന് തിരയുന്ന വയനാട്ടിലെ മനുഷ്യര്‍ കേരളത്തിന്റെയാകെ നോവാകുകയാണ്. തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി […]

കോട്ടയം സി.എംഎസ് കോളേജിൽ വിദ്യാർതഥി സംഘർഷം:രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റു: ആക്രമിച്ചത് കെ.എസ് .യു പ്രവർത്തകരെന്ന് എസ്.എഫ്.ഐ.

കോട്ടയം: സി.എംഎസ് കോളേജിൽ വിദ്യാർതഥി സംഘർഷം. എസ്എഫ്ഐ – കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റു എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അബിൻ, അഫ്സൽ എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കോളേജിനു മുന്നിൽ സംഘർഷമുണ്ടായത്. കെ.എസ്.യു പ്രവർത്തകർ തങ്ങളെ ആക്രമിച്ചെന്നാണ് എസ് എഫ് ഐ പ്രവർത്തകരുടെ പരാതി. വാക്ക് തർക്കത്തിന്റെ തുടർച്ചയായി എത്തിയ കെ.എസ്.യു പ്രവർത്തകർ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിക്കുന്നു. പരിക്കേറ്റവരെ നേതാക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് കോട്ടയം […]