
കോട്ടയം : ടി ബി റോഡിൽ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം, സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചെന്ന് കരുതി ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ പോലീസെത്തി ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
അപകടത്തെത്തുടര്‍ന്ന് റോഡില്‍ ബസ് നിര്‍ത്തിയിട്ടതോടെ നഗരമധ്യത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കര മൈതാനം ഭാഗത്ത് തിരിയുകയായിരുന്ന കോട്ടയം കല്ലറ ഇടയാഴം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.







