play-sharp-fill

വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന് എക്‌സൈസ്: ഒടുവിൽ 4 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

  തിരുവനന്തപുരം: കാട്ടാക്കടയിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെഇഎംയു) നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. രാജീവ് (57), അനൂപ് (35) എന്നിവ‍രിൽ നിന്ന് നാല് കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.   വാഹന പരിശോധന നടത്തി വരവേ കൈ കാണിച്ച് നിർത്താതെ പോയ കാറിനെ പിന്തുടരുകയും സിവിൽ സ്റ്റേഷന് മുൻവശം വച്ച് തടഞ്ഞു നിർത്തി കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.   കെഇഎംയു സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി ബി ഷാജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ […]

ഞാൻ എന്റെ ചെരുപ്പൂരി കാണിച്ചിട്ട് 41 ആണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു, ഇവിടെവച്ച് തല്ല് കൊള്ളുന്നോ അതോ യൂണിറ്റിലെ മറ്റുള്ളവരുടെ മുന്നിൽവച്ച് വേണോയെന്ന് ചോദിച്ചു, ഒറ്റയ്ക്കായിരുന്നത് മുതലെടുത്ത് സമീപിച്ചത് നിർമാതാവ്; മലയാള സിനിമയിലെ വിവാദങ്ങൾക്ക് പിന്നാലെ അനുഭവം തുറന്നുപറഞ്ഞ് നടി ഖുശ്‌ബു

ചെന്നൈ: മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് നടിയും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുശ്‌ബു. ദക്ഷിണേന്ത്യൻ സിനിമയിലെ തുടക്കകാലത്താണ് ഒരു നിർമാതാവിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി. ‘ഞാൻ സിനിമാ മേഖലയിൽ ഒറ്റയ്ക്കായിരുന്നത് മുതലെടുത്ത് ഒരു നിർമാതാവ് എന്നെ സമീപിച്ചിരുന്നു. എനിക്കിവിടെ ഒരു ഗോഡ്‌ഫാദർ ഇല്ലായിരുന്നു. അതിനാൽ തന്നെ ഞാൻ സമ്മർദ്ദത്തിന് വഴങ്ങുമെന്ന് അയാൾ കരുതിയിരിക്കണം. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന […]

“എല്ലാ എം.എല്‍.എമാർക്കും ഒരേ നിയമമാണ് ഉള്ളത് ; ബലാത്സംഗ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് എം.എല്‍.എമാർ രാജിവെച്ചാല്‍ മുകേഷും പദവിയൊഴിയും” : എല്‍ ഡി എഫ് കണ്‍വീനർ ഇ പി ജയരാജൻ

തിരുവനന്തപുരം : ബലാത്സംഗ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് എം.എല്‍.എമാർ രാജിവെച്ചാല്‍ മുകേഷും പദവിയൊഴിയുമെന്ന് എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജൻ. ബലാത്സംഗ കേസില്‍ പ്രതികളായ എം.വിൻസെന്റും എല്‍ദോസ് കുന്നപ്പിള്ളിയും രാജിവെച്ചാല്‍ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഒരു കമ്മിറ്റി നിലവില്‍ വരുന്നതെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി. മുകേഷിന്റെ രാജി ആവശ്യം സി.പി.ഐ ഉള്‍പ്പടെ ഉന്നയിക്കുമ്ബോഴാണ് നിലപാട് വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനർ തന്നെ രംഗത്തെത്തുന്നത്. എല്ലാ എം.എല്‍.എമാർക്കും ഒരേ നിയമമാണ് ഉള്ളത്. ഹേമ കമ്മിറ്റി […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ കങ്കണ; ഞാനിത് എത്രയോ കാലമായി പറയുന്നതാണ് 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ കങ്കണ; ഞാനിത് എത്രയോ കാലമായി പറയുന്നതാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് മലയാള സിനിമയിലുണ്ടായ തുറന്നുപറച്ചിലുകളും വിവാഗങ്ങളുമെല്ലാം രാജ്യംതന്നെ ശ്രദ്ധിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റണൗട്ട്. കഴിഞ്ഞ ആറുവർഷമായി മലയാള സിനിമാ ഇൻഡസ്ട്രി ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് കങ്കണ ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച്‌ പറഞ്ഞത്. പത്തുവർഷം മുമ്ബ് ആമിർ ഖാൻ അവതരിപ്പിച്ച സത്യമേവ ജയതേ എന്ന പരിപാടിയില്‍ കങ്കണ പങ്കെടുത്തിരുന്നു. സിനിമയില്‍ നില്‍ക്കുന്ന ബലാത്സംഗ-ഐറ്റം […]

കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ എട്ടുനോമ്പാചരണവും പെരുന്നാളും സെപ്റ്റംബർ ഒന്നിന് തുടങ്ങും.

കോട്ടയം: യാക്കോബായ സഭാ കോട്ടയം ഭദ്രാസന ആസ്ഥാനമായ സെന്റ് ജോസഫ് കത്തീഡ്രലിൽ വിശുദ്ധ കന്യക മറിയത്തിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നിന് തുടങ്ങും. ഒന്നാം തീയതി കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായുടെ ഓർമ്മപ്പെരുന്നാളും ആചരിക്കും. നാലാം തീയതി യാക്കോബായ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ കുർബ്ബാന. എല്ലാ ദിവസവും രാവിലെ 6.35ന് കുർബ്ബാനയും തുടർന്ന മദ്ധ്യസ്ഥപ്രാർഥനയും നടക്കും. പെരുന്നാൾ ദിവസമായ എട്ടാം തീയതി രാവിലെ 6.35ന് കുർബ്ബാനയ്ക് ശേഷം നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.

ലൈംഗിക പീഡന പരാതിയിൽ മുകേഷിന് താത്കാലിക ആശ്വാസം; കേസിൽ അടുത്ത മാസം മൂന്ന് വരെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചിട്ടുണ്ട്. മുകേഷിനെതിരായ വകുപ്പുകള്‍ – ഐപിസി 376(1) ബലാത്സംഗം ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം ഐപിസി 452 അതിക്രമിച്ച് കടക്കല്‍ ഐപിസി […]

കെഎസ്ആർടിസി പെൻഷൻ ലഭിക്കാത്തതിൽ ഇനി ഒരു ആത്മഹത്യ ഉണ്ടാവരുതെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി

  കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷൻ വൈകുന്നതിൽ സര്‍ക്കാരിന് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. പെന്‍ഷൻ മുടങ്ങിയതിന്‍റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.   കാട്ടാക്കടയിലെ വിരമിച്ച കെ.എസ്.ആർ ടി സി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അതേസമയം,പെൻഷൻ കിട്ടാതെയാണ് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.   നാല് ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓണമാണ് വരുന്നതെന്നും സെപ്റ്റംബറിലെ പെന്‍ഷൻ നല്‍കാൻ വൈകരുതെന്നും കൃത്യമായി കൊടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആഗസ്റ്റ് മാസത്തെ പെന്‍ഷൻ ഉടൻ നല്‍കാനും കോടതി നിര്‍ദേശം നല്‍കി. […]

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരായ കേസ്: സംവിധായകൻ ബാലചന്ദ്ര മേനോൻ്റെ മൊഴി രേഖപ്പെടുത്തും, സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും, പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരിൽനിന്നാണ് മൊഴിയെടുക്കുക

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ കേസിൽ സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോൻ്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്. അതേസമയം, ഷൂട്ടിംഗിനായി വാടകയ്ക്ക് കൊടുത്തതിൻ്റെ വിശദാശങ്ങൾ തേടി സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിന് പോലീസ് കത്ത് നൽകി. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി […]

മുടി വല്ലാതെ കൊഴിയുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ മറക്കാതെ ചെയ്തോളൂ

വളരെ ചെറുപ്പത്തിലേ മുടിക്കൊഴിഞ്ഞുപോകുന്നു. ഇത് ഏതൊരാള്‍ക്കുമുള്ള വലിയ വെല്ലുവിളിയാണ്. കാരണം യുവതി-യുവാക്കള്‍ക്കെല്ലാം ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പെണ്‍ക്കുട്ടികള്‍ക്ക് നീളമുള്ള മുടി വളരെ ചെറുതായി പോകുന്നുവെന്നായിരിക്കും പരാതി. പുരുഷന്‍മാരാണെങ്കില്‍ ഒരു വശത്ത് മുടി വേഗത്തില്‍ കൊഴിയാറുമുണ്ടെന്ന് പരാതിയുണ്ട്. ഇതിന് പ്രധാനമായും എന്താണ് കാരണം. അത് ജീവിതശൈലി തന്നെയാണ്. നമ്മുടെ ഭക്ഷണ ക്രമം അടക്കം ശ്രദ്ധിച്ചില്ലെങ്കില്‍ ഇതെല്ലാം സംഭവിക്കാം. പരിസര മലിനീകരണമെല്ലാം മറ്റൊരു പ്രശ്‌നമായി മുടിയെ ബാധിക്കാം. മുടിയുടെ കോശങ്ങള്‍ നശിക്കുന്നതും, വേരുകള്‍ വേഗത്തില്‍ ദുര്‍ബലമാവുന്നതുമെല്ലാം മുടിക്കൊഴിച്ചിലിനെ ബാധിക്കാം. അതേസമയം എത്ര പേര്‍ക്കറിയാം മുടിക്കൊഴിച്ചില്‍ എന്നത് നമുക്ക് […]

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചതിന് സർക്കാരിനെ ഒന്നാം പ്രതി ആക്കണം, മുകേഷിന് ധാർമികത ഇല്ലേയെന്ന് സിപിഎം വ്യക്തമാക്കണം; എൻ. കെ പ്രേമചന്ദ്രൻ

  കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സംസ്ഥാന സർക്കാരിനെ ഒന്നാം പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് ഗുരുതര ക്രിമിനൽ കുറ്റമാണ്. കുറ്റാരോപിതരായ പ്രമുഖരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പൂർത്തിവെച്ചത്. ക്രിമിനൽ കുറ്റത്തിന് നേതൃത്വം കൊടുത്ത സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സർക്കാർ വേട്ടക്കാ‍ർക്ക് ഒപ്പമാണ്. പവർഗ്രൂപ്പിൻ്റെ പേരും കുറ്റാരോപിതരുടെ പേരും […]