play-sharp-fill

സ്വകാര്യ ബസ്സിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  കോഴിക്കോട്: ബസില്‍ യാത്ര ചെയ്യവേ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ  യുവാവിനെ പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി ഫൈസലി (31) നെ യാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.   ഇന്ന് രാവിലെ കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‌വ ബസിലാണ് സംഭവം. വിദ്യാര്‍ത്ഥിനിക്ക് അരികില്‍ ഇരുന്ന ഫൈസല്‍ ബസ് ഉള്ള്യേരി സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട ഉടനെ കയറിപ്പിടിക്കുകയായിരുന്നു.   പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തുകയും പിന്നീട് അത്തോളി പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എസ്.ഐ രാജീവന്റെ നേതൃത്വത്തിലുള്ള സംഘമെത്തി […]

പട്രോളിംഗിനിടെ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി, കാർ പരിശോധിച്ചപ്പോൾ കണ്ടത് 3000 ഇ-സിഗരറ്റുകൾ ; രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് :  കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകളുമായി രണ്ടുപേർ  കാസർഗോഡ് ടൗണ്‍ പൊലീസിൻ്റെ പിടിയിൽ. വ്യാഴാഴ്ച രാവിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ശരീഫ്, മുഹമ്മദ് ബശീര്‍ എന്നിവരാണ് അറസ്റ്റിലായത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ടയര്‍ മാറ്റുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കാറിനകത്ത് പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകള്‍ കണ്ടെത്തിയത്. മലപ്പുറത്ത് നിന്നാണ് ഇ-സിഗരറ്റുകള്‍ കൊണ്ടുവന്നതെന്നാണ് ഇരുവരും പൊലീസിന് മൊഴി നല്‍കി. പ്രത്യേകിച്ചു സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമാക്കിയാണ് ഇ-സിഗരറ്റുകള്‍ വില്‍പന നടത്തുന്നതെന്നാണ് പൊലീസ് […]

സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് കടന്നുപിടിച്ച് ചുംബിച്ചു ; ജയസൂര്യക്കെതിരായ പീഡനക്കേസ് ; ബാലചന്ദ്ര മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും ; കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജയസൂര്യക്കെതിരായ പീഡനക്കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റില്‍വച്ചായിരുന്നു സംഭവമെന്ന് നടി പരാതിയില്‍ പറഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കേസില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ […]

അഴീക്കോട് ഹാർബറിൽ മിന്നൽ പരിശോധന: ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം പിടിച്ചെടുത്തു; 14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 100 കിലോ അയല

  അഴീക്കോട്: അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം പിടിച്ചെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. ബാദുഷ എന്ന പേരിലുള്ള വള്ളമാണ് പിടിച്ചെടുത്തത്. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.   14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 100 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്.   ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ […]

ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭ്യമാക്കുന്ന കേരളം രാജ്യത്തിന് മാതൃക; ഇടനിലക്കാരില്ലാതെ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഒരു രൂപ പോലും ലാഭമില്ലാതെ സംസ്ഥാനത്തെ കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യമാകുമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം രാജ്യത്തിന് മാതൃക. ഇടനിലക്കാരില്ലാതെ മരുന്നുകൾ രോഗികൾക്ക് ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാൻസർ ഉൾപ്പെടെയുള്ള മരുന്നുകൾ സീറോ പേഴ്സന്റെജ് പ്രോഫിറ്റ് വിലയിൽ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്ക് ക്യാൻസർ മരുന്നുകൾ ലഭ്യമാകുന്ന സംസ്ഥാനമായി ഇന്നുമുതൽ കേരളം മാറുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു രൂപ പോലും ലാഭമില്ലാതെ സംസ്ഥാനത്തെ കാരുണ്യ വാർമസികളിൽ മരുന്ന് ലഭ്യമാകും. ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലും ഓരോ […]

സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ചെരുപ്പൂരി അടിക്കണം! തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ല ; ഹേമ കമ്മീഷൻ മോഡൽ അന്വേഷണം തമിഴിലും വേണമെന്ന് നടന്‍ വിശാല്‍

ചെന്നൈ : മലയാള സിനിമയില്‍ മാത്രമല്ല, തമിഴിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ ‘നടികര്‍ സംഘം’ ജനറല്‍ സെക്രട്ടറി വിശാല്‍ രംഗത്ത്. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും. താരസംഘടനയുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും സിനിമാ പ്രവര്‍ത്തകര്‍ ദുരനുഭവങ്ങള്‍ തുറന്നുപറയണമെന്നും വിശാല്‍ പറഞ്ഞു. ‘ചില നടിമാര്‍ക്ക് സുരക്ഷാ പ്രശ്‌നമുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ക്ക് ബൗണ്‍സര്‍മാരെ വയ്ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാര്‍ക്ക് മാത്രമേ തമിഴ് സിനിമയില്‍ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാല്‍ 80 ശതമാനം നടിമാരും ചതിക്കുഴിയില്‍ പെടുന്നുണ്ട്. […]

ലൈം​ഗിക പീഡന ആരോപണം; യുവനടി നൽകിയ പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് കോടതിയെ സമീപിച്ചു, കേസുമായി ബന്ധപ്പെട്ട് മസ്ക്കറ്റ് ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ചത് സിദ്ദിഖിനെതിരായ സുപ്രധാന തെളിവുകള്‍

തിരുവനന്തപുരം: യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് കോടതിയെ സമീപിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പടുത്തി. യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പോലീസ് ശേഖരിച്ചത്. പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നതിന്‍റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര്‍ പോലീസിന് ലഭിച്ചു. 2016 ജനുവരി 28 ന് സിദിഖ് […]

മെയ് വഴക്കത്തോടെ അടവുകൾ പയറ്റി രാഹുൽ ; കായിക ദിനത്തിൽ യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വീഡിയോ വൈറൽ

ദേശീയ കായിക ദിനത്തില്‍ ആയോധനകലയായ ജിയു-ജിത്സു പരിശീലിക്കുന്ന വീഡിയോ പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളില്‍ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ ശ്രമിച്ചുവെന്ന് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ കുറിച്ചു. അസാമാന്യ മെയ്‌വഴക്കത്തോടെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന രാഹുലിനെയാണ് വീഡിയോയില്‍ കാണാവുന്നത്. ഏത് സ്പോർട്സും ശാരീരികമായും മാനസികമായും നമ്മളെ ശക്തരാക്കുന്നുവെന്നും ദേശീയ കായിക ദിന ആശംസകള്‍ നേർന്നുകൊണ്ട് രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക യൂടൂബ് […]

‘വല്ല കള്ളക്കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും, ഞങ്ങൾക്ക് ജയേട്ടനാണ് വലുത്, നിന്റെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം, അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും’; നടൻ ജയസൂര്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് ഭീഷണി സന്ദേശം വന്നെന്ന വെളിപ്പെടുത്തലുമായി നടി

തനിക്ക് ഭീഷണി സന്ദേശം വന്നെന്ന വെളിപ്പെടുത്തലുമായി നടൻ ജയസൂര്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി. ഫെയ്സ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം പുറത്തുവിട്ടത്. നിഥിൻ സൂര്യ എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ജയസൂര്യയുടെ ഫോട്ടോയാണ് ഈ അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരിക്കുന്ന്. ‘ഡീ കോപ്പേ വല്ല കള്ളക്കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടനാണ് വലുത്’, ‘നിന്റെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം, അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും’- എന്നൊക്കെയാണ് ഈ അക്കൗണ്ടിൽ നിന്ന് നടിക്ക് വന്ന സന്ദേശങ്ങൾ. നടിയുടെ […]

ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സിപിഐ സംസ്ഥാന നേതൃത്വം.: എക്‌സിക്യുട്ടീവ് യോഗത്തിൽ ദുരിപക്ഷംഅംഗങ്ങളും രാജി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സിപിഐ സംസ്ഥാന നേതൃത്വം. മുകേഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിപിഐ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. മുകേഷിന്‍റെ രാജി ധാര്‍മികമായി അനിവാര്യമാണെന്ന നിലപാടാണ് യോഗത്തില്‍ ഭൂരിഭാഗം പേരും സ്വീകരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും ഇതുസംബന്ധിച്ച നിലപാട് അറിയിക്കും. അതേസമയം മുകേഷ് തത്ക്കാലം രാജി വയ്‌ക്കേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടി അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ തത്ക്കാലം […]