play-sharp-fill

  പനച്ചിക്കാട്ട് കണ്ട വാനരൻമാർ കോട്ടയത്തും എത്തി: കൂടുതൽ ശല്യം ഉണ്ടാക്കിയാലേ ഇടപെടാനാകൂവെന്ന് വനപാലകർ.

  കോട്ടയം :പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട വാനരൻമാർ കോട്ടയം നഗരത്തിലും എത്തി.വെള്ളിയാഴ്ച രാവിലെ ചെല്ലി യൊഴുക്കം ഭാഗത്ത് വിലസിയ കുരങ്ങൻമാർ കുറച്ചു സമയത്തിനു ശേഷം എവിടേക്കോ പോയി. എന്നാൽ ഇവയെ പെട്ടെന്ന് പിടികൂടാൻ കഴിയില്ലെന്നാണ് വനപാലകരുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ പനച്ചിക്കാട് പഞ്ചായത്തിലെത്തിയ കുരങ്ങൻമാർ വീടുകളിൽനിന്നു ഭക്ഷണം മോഷ്ടിച്ച് 2 ദിവസത്തെ സുഖവാസത്തിന് ശേഷം അപ്രത്യക്ഷരായെന്നു നാട്ടുകാർ പറഞ്ഞു. സമാനമായ രീതിയിലാണ് നഗരത്തിലും വാനരൻമാർ പ്രത്യക്ഷപ്പെട്ടത്. പനച്ചിക്കാട്ടു കണ്ട വാനരന്മാർ തന്നെയാണോ ഇതെന്ന് സ്ഥിരീകരണമില്ല. . ഇവ കൂടുതൽ ശല്യം ഉണ്ടാക്കിയാൽ […]

ടി.ആർ.കൃഷ്ണൻ നായർ അനുസ്മരണം ഇന്ന് കോട്ടയം  പരിപ്പ് എൻഎസ്എസ് ഹാളിൽ

  പരിപ്പ്: അനവധി ശിഷ്യസമ്പത്തുള്ള പരിപ്പ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ ടി.ആർ. കൃഷ്ണൻ നായർ സാറിന്റെ ഓർമ്മകൾ പങ്കുവെക്കുവാൻ പരിപ്പ് എൻഎസ്എസ് ഹാളിൽ ഒരു അനുസ്മരണയോഗം ഇന്നു (ഞായർ ) ചേരും. 1972 എസ്എസ്എൽസി ബാച്ച് മുതലുള്ള 15 ഓളം ബാച്ചുകളും ഒരുമ, മൈത്രി റെസിഡൻസ് അസോസിയേഷനുകളും അയ്മനം വെസ്റ്റ് പൗരസമിതിയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. ഇന്ന് 04-08-2024 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്ക് നടക്കുന്ന ഈ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് കോർഡിനേഷൻ കമ്മറ്റി അറിയിച്ചു

ദുരന്തത്തിലും ക്രൂരതയുടെ മുഖം; മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിൽ മോഷണം വ്യാപകം, അപകടത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടവരുടെ വീട് കുത്തിതുറന്ന് പണവും സ്വർണവും കവർന്നു, രക്ഷാപ്രവർത്തകരുടെ ആയുധങ്ങളും മോഷണം പോയി

മേപ്പാടി: വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലയിൽ വീടുകളിൽ കവ‍ർച്ച നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് സംഭവം. ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിലെ ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അത്തരം വീടുകളിലാണ് കവർച്ച നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. അപകടം സംഭവിച്ചതറിഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പലരും വീടുകൾ അടച്ചുപൂട്ടാതെയാണ് ഓടിയതെന്ന് പ്രദേശവാസി പറ‌ഞ്ഞു. ഗൾഫ് നാടുകളിൽ അധ്വാനിച്ച് നേടിയ സമ്പാദ്യം കൊണ്ട് ഏലവും കാപ്പിയും അടക്കം കൃഷി ചെയ്യുന്ന സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്ന പലരും ഈ മേഖലയിൽ ഉണ്ടായിരുന്നു. […]

കോട്ടയത്ത് സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം: പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്റും പഠനോപകരണങ്ങളും നല്‍കും.

കോട്ടയം: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ SC/ST എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, അതിരമ്പുഴ, കോട്ടയത്ത് നടത്തുന്ന സൗജന്യ പി എസ് സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം,കോട്ടയം . ഇടുക്കി,തൃശുര്‍.ആലപ്പുഴ എന്നീ ജില്ലകളിലെ ബിരുദ യോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്റും പഠനോപകരണങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484 2312944, 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. താല്‍പ്പര്യമുള്ളവര്‍ ആഗസ്ത് […]

അവർ ഉറങ്ങിക്കിടക്കുമ്പോഴാണ് എല്ലാം സംഭവിക്കുന്നത് വീടെല്ലാം മൊത്തത്തിൽ അടിച്ചു വാരി പോയി.. ഞാൻ പന്തല്ലൂർ നിൽക്കുമ്പോഴാണ് വിവരം അറിയുന്നത്, ഫോൺ റിംഗ് ചെയ്യുന്നുണ്ട്. പക്ഷേ എടുത്തിരുന്നില്ല. ഇപ്പോൾ ഞാനും മോളും ബാക്കിയായി..

വയ്യാതായ അച്ഛനെ കാണാന്‍ പന്തല്ലൂരിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു എസ്റ്റേറ്റ് തൊഴിലാളിയായ സന്തായി. ആ രാത്രിയാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടല്‍ മഹാദുരന്തം വിതയ്ക്കുന്നത്. ഒഴുകിയെത്തിയ മലവെള്ളത്തില്‍ സന്തായിയുടെ ഭർത്താവും മകനും അടുത്ത കുടുംബക്കാരുമൊക്കെ എങ്ങോട്ടോ ഒഴുകിപ്പോയി. നഴ്സായി വർക്ക് ചെയ്യുന്ന മകള്‍ ജോലി സ്ഥലത്തായിരുന്നതിനാലും രക്ഷപ്പെട്ടു. “അച്ഛന് വയ്യെന്ന് അറിഞ്ഞിട്ടാണ് ഞാന്‍ പോകുന്നത്. മഴയായിരുന്നെങ്കിലും ലീവ് എടുക്കാന്‍ ആകില്ലെന്നും പറഞ്ഞ് മകളും പോയി. ഭർത്താവും മകനും അനിയത്തിയുടെ മകനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒമ്പത് മണിവരെ ഫോണില്‍ വളരെ സന്തോഷത്തോടെ മൂന്നാളോടും സംസാരിച്ച് ഇരുന്നതാണ്. മഴ […]

അർജുനായുള്ള തെരച്ചിലിൽ വീണ്ടും അനിശ്ചിതത്വം; മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ, കാലാവസ്ഥ പ്രതികൂലമായതിനാൽ തെരച്ചിൽ നടത്താനാകില്ല, വിദഗ്ധ സഹായം ഇല്ലാതെ മാൽപെയെ പുഴയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം

ഷിരൂർ: അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കുന്നതിൽ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നുമാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന ഇന്ന് വീണ്ടും തുടരണോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കാനിരിക്കെയാണ് കാലാവസ്ഥ വെല്ലുവിളിയായി മാറുന്നത്. മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ ഇന്ന് പുഴയില്‍ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പോലീസ് അനുമതി നല്‍കിയില്ല. […]

ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് വിവരങ്ങൾ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും ; വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും. ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് എല്ലാ വിവരങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരന്തം സംഭവിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വയനാട് സന്ദര്‍ശിക്കുന്നത്. മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ വിവരം അറിഞ്ഞയുടൻ തന്നെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദുരന്ത സ്ഥലത്ത് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങൾക്ക് ഏകോപനം നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും […]

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ആറ്റിങ്ങൽ എംഎൽഎയുടെ മകൻ മരിച്ചു

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വിനീത് (34) മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം .ഇന്ന് രാവിലെ രാവിലെ 5 .30 നാണ് അപകടമുണ്ടായത്. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വിനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദുരന്തബാധിതർക്ക് കൈതാങ്ങായി “സപ്പോർട്ട് വയനാട്” പദ്ധതിയുമായി പ്രവാസികൾ; നാട്ടിൽ പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകളിൽ താൽകാലിക താമസത്തിന് അവസരം, വീട് വിട്ടുനൽകാൻ സന്നദ്ധരായ പ്രവാസികൾക്ക് വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം

വയനാട്: വയനാട്ടിൽ വീട് നഷ്ടമായവർക്ക് താത്കാലിക താമസമൊരുക്കാൻ പ്രവാസികൾ. വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് പ്രവാസികളുടെ സഹായം. സപ്പോർട്ട് വയനാട് പദ്ധതിയിലൂടെ നാട്ടിൽ പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകളിൽ താൽകാലിക താമസത്തിന് അവസരമൊരുക്കും. സ്വന്തം വീട് വിട്ടുനൽകാൻ സന്നദ്ധരായ പ്രവാസികൾക്ക് supportwayanad.com എന്ന വെബ്സൈറ്റിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. കേരളത്തിലെയും അയൽ സംസ്ഥാനത്തെയും വീടുകൾ, ഹോട്ടൽ മുറികൾ, റിസോർട്ടുകൾ എന്നിവയും ഇതിൽ രജിസ്റ്റർ ചെയ്യാം. എത്രപേർക്ക് താമസിക്കാം, എത്രകാലത്തേക്ക് താമസം നൽകാം തുടങ്ങിയ വിശദാംശങ്ങളടക്കമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ സംസ്ഥാന […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പോസ്റ്റ്; റിയാലിറ്റി ഷോ താരം അഖില്‍ മാരാര്‍ക്കെതിരെ കേസ്

സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ’ എന്ന കുറിപ്പും പുതിയതായി പോസ്റ്റും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചരണത്തിനു ബിജെപി […]