Spread the love

 

കോട്ടയം :പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട വാനരൻമാർ കോട്ടയം നഗരത്തിലും എത്തി.വെള്ളിയാഴ്ച രാവിലെ ചെല്ലി

video
play-sharp-fill

യൊഴുക്കം ഭാഗത്ത് വിലസിയ കുരങ്ങൻമാർ കുറച്ചു സമയത്തിനു ശേഷം എവിടേക്കോ പോയി. എന്നാൽ ഇവയെ പെട്ടെന്ന് പിടികൂടാൻ കഴിയില്ലെന്നാണ് വനപാലകരുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ പനച്ചിക്കാട്

പഞ്ചായത്തിലെത്തിയ കുരങ്ങൻമാർ വീടുകളിൽനിന്നു ഭക്ഷണം മോഷ്ടിച്ച് 2 ദിവസത്തെ സുഖവാസത്തിന് ശേഷം അപ്രത്യക്ഷരായെന്നു നാട്ടുകാർ പറഞ്ഞു. സമാനമായ രീതിയിലാണ് നഗരത്തിലും വാനരൻമാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യക്ഷപ്പെട്ടത്. പനച്ചിക്കാട്ടു കണ്ട വാനരന്മാർ തന്നെയാണോ ഇതെന്ന് സ്ഥിരീകരണമില്ല. . ഇവ കൂടുതൽ ശല്യം ഉണ്ടാക്കിയാൽ മാത്രമേ ഉന്നത അധികൃതരുടെ നിർ ദേശപ്രകാരം കെണിവച്ചു പിടികൂടി കാട്ടിൽ വിടാൻ

കഴിയുവെന്നാണ് അവർ അറിയിച്ചത്. വാന.രശല്യം വരാതിരിക്കാൻ നിർദേശ ങ്ങളും നൽകി.

ശ്രദ്ധിക്കണ്ടേ കാര്യങ്ങൾ

* ഭക്ഷണം നൽകരുത്

* സൗഹൃദത്തിന് ശ്രമിക്കരുത്

* പ്രകോപിപ്പിക്കരുത്, ഉപദ്രവിക്കരുത്

. കുട്ടികൾ അടുത്ത് പോകാതെ പ്രത്യേകം ശ്രദ്ധി ക്കണം.

ഭക്ഷണം ലഭിക്കാതെ വന്നാൽ സ്ഥലം വിടും. ശല്യം കൂടി വരുകയാണങ്കിൽ വനം വകുപ്പുമായി ബന്ധപ്പെടണം ഫോൺ: 8547601169