play-sharp-fill

കോട്ടയം ആലുംമൂട് -അറുപുഴക്കിടയിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം

സ്വന്തം ലേഖകൻ കോട്ടയം – കുമരകം പാതയിൽ താഴത്തങ്ങാടിയിൽ ആലുംമൂട് -അറുപുഴക്കിടയിൽ കോട്ടയം ഭാഗത്തു നിന്നും വന്ന വെച്ചൂർ സ്വദേശികളുടെ കാറും, കുമരകം ഭാഗത്തു നിന്നും വന്ന കുമ്മനം സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ഇരുചക്രവാഹനം കൂട്ടിയിടിച്ച് അപകടം. അപകടം ഉണ്ടായത് ആലുംമൂട് -അറുപുഴക്കിടയിൽ പാതയോരത്ത് നിന്നും ആറ്റിലേക്ക് മരം മറിഞ്ഞു വീണ ഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് കോണുകളും, വീപ്പയും സ്ഥാപിച്ചിരിക്കുന്നതിന് സമീപത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ഒന്നരമാസമായി വീണുകിടക്കുന്ന ഈ മരം മുറിച്ചു മാറ്റാനോ, പ്രസ്തുത ട്രാഫിക് കോണുകളും, വീപ്പയും സ്ഥാപിച്ചിരിക്കുന്നത് മാറ്റുവാൻ സാധിക്കാത്തതാണ് കൂടുതൽ […]

തകർത്തെറിഞ്ഞ് വാന്‍ഡെര്‍സായി ; രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കന്‍ സ്പിന്നിന് മുന്നില്‍ തകർന്നടിഞ്ഞ് ഇന്ത്യ ; 32 റൺസിന്റെ തോൽവി

സ്വന്തം ലേഖകൻ കൊളംബോ: രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കന്‍ സ്പിന്നിന് മുന്നില്‍ തകർന്നടിഞ്ഞ് ഇന്ത്യ. 32 റൺസിനായിരുന്നു തോല്‍വി. ലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 6 വിക്കറ്റെടുത്ത ജെഫ്രി വാന്‍ഡെര്‍സാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ഇതോടെ മൂന്ന് മത്സരമുള്ള പരമ്പരയിൽ ശ്രീലങ്ക 1-0 ന് മുന്നിലെത്തി. ഓപ്പണർമാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം മികച്ച തുടക്കമിട്ട ശേഷമായിരുന്നു ഇന്ത്യയുടെ തകർച്ച. രോഹിത്തും ഗില്ലും ചേര്‍ന്ന് 13.2 ഓവറില്‍ 97 റണ്‍സടിച്ചതോടെ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചു. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി. ഐഎഎസ്സിന്റെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈല്‍ നമ്പരും ഈ മെയില്‍ വിലാസവും പുറത്തിറക്കി. [email protected] എന്ന് ഇ-മെയില്‍ വിലാസത്തിലും +91-833009 1573 എന്ന മൊബൈല്‍ നമ്പരിലും പരാതികള്‍ അറിയിക്കാം.

വേദനയില്ലാത്ത മുഴകള്‍ ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റേത് ആകാം ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; സ്വയം പരിശോധന ചെയ്യേണ്ടത് ഇങ്ങനെ

സ്വന്തം ലേഖകൻ സ്തനത്തിലെ കോശങ്ങള്‍ പെരുകുകയും നിയന്ത്രണാതീതമായി വികസിക്കുകയും ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന അർബുദമാണ് സ്തനാർബുദം.സമയബന്ധിതമായ സ്‌ക്രീനിംഗ് രോഗം നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്‌ക്കും സഹായിക്കും. 35 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ബ്രെസ്റ്റ് ക്യാൻസർ കൂടുതലായി കാണുന്നത്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍ എന്നീ കാര്യങ്ങള്‍ കൗമാര പ്രായത്തില്‍ തന്നെ ശീലിച്ചാല്‍ സ്തനാർബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാനാകും. സ്തനാർബുദം നേരത്തെ കണ്ട് പിടിക്കാനുള്ള ആദ്യപടിയാണ് സ്വയം പരിശോധന എന്നത്. എന്നാല്‍ ഇത് ഒരിക്കലും […]

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചെന്ന് സംശയം; ഒരാൾ ചികിത്സയിൽ ; യുവാവ് കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച യുവാവിനാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നതായി സംശയിക്കുന്നത്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശിയാണ് മരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളും നെല്ലിമൂട് സ്വദേശിയാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.

നിങ്ങളുടെ സ്വഭാവം ഇങ്ങനെത്തന്നെയാണോ…ഇതൊന്നു വായിച്ചു നോക്കൂ…; ജനിച്ച മാസം പറയും നിങ്ങളുടെ സ്വഭാവം

സ്വന്തം ലേഖകൻ ജനിച്ച ദിവസം പോലെത്തന്നെ ജനിച്ച മാസവും വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കും. ജനിച്ച മാസപ്രകാരം ഓരോരുത്തരുടെയും സ്വഭാവം വ്യത്യസ്ത‌മായിരിക്കും. സ്ത്രീ ആയാലും പുരുഷൻ ആയാലും പൊതു സ്വഭാവത്തില്‍ മാറ്റമുണ്ടാവില്ല. ഇനി നിങ്ങളുടെ സ്വഭാവം ഇങ്ങനെത്തന്നെയാണോ എന്ന് ഒന്ന് പരിശോധിച്ചു നോക്കൂ.. ജനുവരി ജനുവരിയില്‍ ജനിച്ചവർ തന്നിഷ്ടക്കാരായിരിക്കും. നേതൃത്വസ്വഭാവമുള്ള ഇവരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഈ മാസക്കാർ പൊതുവേ സ്നേഹമുള്ളവരായിരിക്കും. തൊഴിലില്‍ ആത്മാർഥതയുള്ളവരും നിരന്തര പരിശ്രമികളുമായിരിക്കും. വികാരങ്ങള്‍ കുറഞ്ഞ അളവിലേ പ്രകടിപ്പിക്കൂ. ഫെബ്രുവരി ഈ മാസത്തില്‍ ജനിച്ചവർ ഉറച്ച തീരുമാനങ്ങളുള്ളവരാണ്. ഇവർ […]

വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം നട്ടാശേരി സ്വദേശി മരിച്ചു ; പരിക്കേറ്റ മൂന്നുപേർ ആശുപത്രിയില്‍

സ്വന്തം ലേഖകൻ കാനഡ: പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ അല്‍ബനി മേഖലയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് ചികിത്സയിലിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം നട്ടാശേരി വടക്ക് തേക്കുകൂര്‍ കൊട്ടാരത്തില്‍( പടിഞ്ഞാറെ കെട്ടില്‍) രാജീവ് കിഷോര്‍ മെഹ്തയുടെയും (രാജു) ചിത്രയുടെയും (കെ.എസ്.ഇ.ബി) മകന്‍ ജൂഗല്‍ (അപ്പു) ആണു മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ട്രാന്‍സ് കാനഡ ഹൈവേയില്‍ ഉണ്ടായ അപകടത്തില്‍ പിറവം കവനാപ്പറമ്ബില്‍ ഷാജി ജോണിന്റെ മകള്‍ ഡോണ ഷാജി (23) മരിച്ചിരുന്നു. നാലുപേരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് മൂന്നു പേരെയും […]

ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറും മകനുമടക്കം നാല് പേർ കരമനയാറ്റിൽ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റ് മുക്കില്‍ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു. കുളത്തൂർ സ്വദേശി അനില്‍ കുമാർ (50), മകൻ അമല്‍ (13) ബന്ധുക്കളായ അദ്വൈത് (22), ആനന്ദ്(25) എന്നിവരാണ് കരമനയാറില്‍ മുങ്ങി മരിച്ചത്. പറമ്പിൽ വളമിടാൻ എത്തിയപ്പോഴായിരുന്നു അപകടം. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽകുമാർ.

അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം ; 30 കോടിയുടെ തട്ടിപ്പ് ; നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായി 18 പേരുടെ പരാതി ; വ്യവസായി പത്മശ്രീ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ. 30 കോടി തട്ടിച്ച കേസിലാണ് അറസ്റ്റ്. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ സുന്ദർ […]

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ അപകടം ; പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ ചേർത്തല : ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്പാടി- 16) ആണ് മരിച്ചത്. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. വൈകിട്ട് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂട്ടുകാരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടനെ ആദർശിനെ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ. സഹോദരങ്ങൾ: ആദിത്യൻ, ആർദ്ര. അർത്തുങ്കൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.