play-sharp-fill

തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ സി​ഗരറ്റ് കുറ്റി ; പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ മല്ലപ്പള്ളി: തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചതായി പരാതി. ബുധനാഴ്ചയാണ് സംഭവം. മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചെന്നാണ് ജീവൻ പി മാത്യൂ എന്നയാൾ മലപ്പള്ളി ​ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയെന്നും തുടർ നടപടികൾക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വാങ്ങിയ സാധനങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. മേൽനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ അഭ്യർത്ഥിച്ചു.

പ്രായം കൂടുന്തോറും ഷര്‍ട്ടിന്‍റെ ഡിസൈന്‍ കൂടിവരുന്ന ജഗദീഷേട്ടൻ, പുച്ഛം കൂടി വരുന്ന ബൈജു ചേട്ടൻ…; വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ

സ്വന്തം ലേഖകൻ കൊച്ചി: പൃഥ്വിരാജ് ബേസില്‍ ജോസഫ് എന്നിവരെ പ്രധാന വേഷത്തില്‍ അവതരിപ്പിച്ച് ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ് ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രം. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ മിന്നും പ്രകടനം നടത്തിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവും പൃഥ്വിരാജാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ വിജയാഘോഷം കൊച്ചിയില്‍ വച്ച് നടന്നു. ചടങ്ങില്‍ രണ്ട് നടന്മാരെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ ജഗദീഷിനെയും, നടന്‍ ബൈജു സന്തോഷിനെയും കുറിച്ചാണ് പൃഥ്വി പറഞ്ഞത്. ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തില്‍ ജഗദീഷ് പൃഥ്വിയുടെ അച്ഛനായിട്ടും, ബൈജു ഭാര്യപിതാവായിട്ടുമാണ് […]

മുകേഷിനെ വെട്ടിലാക്കി മുന്‍ ഭാര്യ സരിതയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ; അഭിമുഖം നടത്തുന്നത് സിപിഎമ്മിലെ മന്ത്രിയാണെന്നതും ചര്‍ച്ച ; സിപിഎമ്മിലും മുകേഷിനെതിരെ പടയൊരുക്കം ശക്തം ; സരിത മൊഴി കൊടുത്താലും മുകേഷിനെതിരെ കേസെടുക്കേണ്ട സ്ഥിതി ; ഊരാക്കുടുക്കില്‍ നിന്ന് തലയൂരാനാകാതെ മുകേഷ്

സ്വന്തം ലേഖകൻ കൊല്ലം: മുകേഷിനെ വെട്ടിലാക്കി മുന്‍ ഭാര്യ സരിതയുടെ പഴയ അഭിമുഖം. അതും സിപിഎം സര്‍ക്കാരിലെ മന്ത്രി നടത്തിയ അഭിമുഖം. മന്ത്രി വീണാ ജോര്‍ജ് നേരത്തേ ചാനലിനുവേണ്ടി മുകേഷിന്റെ മുന്‍ഭാര്യ സരിതയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതില്‍ മുകേഷ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട്. മുകേഷിന്റെ അച്ഛന്‍ ഒ.മാധവന്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് പരാതിപ്പെടാതിരുന്നതെന്നും സരിത പറയുന്നുണ്ട്. ഇതും മുകേഷിനെതിരേയുള്ള ആയുധമായി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അഭിമുഖം നടത്തുന്നത് സിപിഎമ്മിലെ മന്ത്രിയാണെന്നതും ചര്‍ച്ചയാകുന്നുണ്ട്. സിപിഎമ്മിലും മുകേഷിനെതിരെ പടയൊരുക്കം ശക്തമാണ്. സരിത മൊഴി കൊടുത്താലും മുകേഷിനെതിരെ കേസെടുക്കേണ്ട […]

ഇന്ന് കാരവനിൽ വസ്ത്രം മാറല്‍ മാത്രമല്ല നടക്കുന്നത് ഡിന്നർ നടക്കും സെക്‌സും നടക്കും ; മെയിൻ പവർഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയും : നടി ഷക്കീല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർഗ്രൂപ്പ് പരാമർശം സത്യമാണെന്ന് നടി ഷക്കീല. പവർ ഗ്രൂപ്പ് എന്നത് ഇന്നുള്ള ഒന്നല്ല. പണ്ട് കാലം മുതല്‍ക്കേ മലയള സിനിമയില്‍ പവർഗ്രൂപ്പ് ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും ആയിരുന്നു ഈ പവർഗ്രൂപ്പ് എന്നും ഷക്കീല കൂട്ടിച്ചേർത്തു. പണ്ട് കാലം മുതല്‍ തന്നെ സിനിമാ മേഖലയില്‍ പവർഗ്രൂപ്പ് ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും ആണ് പവർഗ്രൂപ്പ്. ഇന്ന് ഈ ഗ്രൂപ്പില്‍ മുകേഷും ഉണ്ട് എന്നാല്‍ മെയിൻ പവർഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയും ആണെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ സിനിമകളിലും […]

സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവർത്തകർക്കെതിരെ കേസ് ; മീഡിയവണ്‍, റിപ്പോർട്ടർ, മനോരമ ചാനലുകള്‍ക്കെതിരെയും കേസ് ; വാഹനത്തില്‍ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും എഫ്.ഐ.ആർ

സ്വന്തം ലേഖകൻ തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. മീഡിയവണ്‍, റിപ്പോർട്ടർ, മനോരമ ചാനലുകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം, മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിന് നിർദേശം നല്‍കിയത്. സിറ്റി എ.സി.പിക്കാണ് തൃശൂർ കമ്മിഷണര്‍ നിർദേശം നല്‍കിയത്. ആവശ്യമെങ്കില്‍ മാധ്യമപ്രവർത്തകരില്‍നിന്നു മൊഴിയെടുക്കുമെന്ന് എ.സി.പി അറിയിച്ചു. ഇന്ന് അനില്‍ അക്കരയുടെ മൊഴിയെടുക്കും. രാവിലെ […]

മദ്യ ലഹരിയില്‍ രാത്രി നിരത്തിലിറങ്ങിയ യുവതികളുടെ പരാക്രമങ്ങളില്‍ വലഞ്ഞ് നാട്ടുകാരും പൊലീസും ; ലക്കുകെട്ട യുവതി ഓടിക്കയറിയത് ക്ഷേത്രത്തിലേക്ക് ; സ്ഥലത്തെത്തിയ പൊലീസിന് നേരെയും യുവതി ആക്രോശത്തോടെ അക്രമിക്കാന്‍ ശ്രമം ; ഒടുവിൽ സംഭവിച്ചത്

സ്വന്തം ലേഖകൻ കൊച്ചി: മദ്യ ലഹരിയില്‍ ലക്കുകെട്ട് രാത്രി നിരത്തിലിറങ്ങിയ യുവതികളുടെ പരാക്രമങ്ങളില്‍ വലഞ്ഞ് നാട്ടുകാരും പൊലീസും. കഴിഞ്ഞ ദിവസം വെകുന്നേരം 7.30 നാണ് ബന്ധുക്കളായ രണ്ടു യുവതികള്‍ എറണാകുളം വളഞ്ഞമ്ബലം, സൗത്ത് മേല്‍പ്പാലം പരിസരത്ത് മണിക്കൂറോളം പ്രശ്നം സൃഷ്ടിച്ചത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവതിയാണ് മദ്യ ലഹരിയില്‍ അക്രമാസക്തയായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത് ഭര്‍ത്താവിന്റെ സഹോദരിയായിരുന്നു. ഇവരും മദ്യ ലഹരിയിലായിരുന്നെങ്കിലും അക്രമ സ്വഭാവമില്ലായിരുന്നു. വൈകിട്ട് 7.30 ന് വളഞ്ഞമ്ബലം ക്ഷേത്രത്തിനു സമീപത്തേക്ക് കാറിലാണു യുവതികള്‍ എത്തിയത്. കാര്‍ നിര്‍ത്തിയപ്പോള്‍ ഇതിലൊരാള്‍ പുറത്തിറങ്ങി വളഞ്ഞമ്ബലം ക്ഷേത്രത്തിലേക്ക് […]

വയനാട് ദുരിതബാധിതർക്ക് 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട് ; ആദ്യ പരി​ഗണന വീട് നഷ്ടപ്പെട്ടവർക്ക് ; വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും ; തീരുമാനം മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനം. 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിലാണ് തീരുമാനം. വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. വീടുകൾ ഒരേ രീതിയിലാകും നിർമിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന […]

സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊന്നു ; കേസിൽ 63കാരനായ മലയാളിയുടെ വധശിക്ഷ നടപ്പാക്കി സൗദി

സ്വന്തം ലേഖകൻ റിയാദ്: സൗദിയിൽ സ്വദേശി പൗരനെ അടിച്ചു കൊന്ന കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളെയാണ് ശിക്ഷിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീം കോടതിയെയും […]

ഒളിച്ചോടുന്ന ആളല്ല പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ്, നടന്നത് മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമം, ഇതുസംബന്ധിച്ച ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്, അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ. അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ തന്നെ ആരോപണങ്ങൾ സംശയാസ്പദമാണെന്ന് അറിയിച്ച അഭിഭാഷകൻ, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും വ്യക്തമാക്കി. പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ് മുകേഷ്, ഒളിച്ചോടുന്ന ആള്‍ അല്ല. പ്രതിഷേധം കാരണം നേരിട്ടെത്തി തെളിവുകൾ കൈമാറാൻ പറ്റാത്ത അവസ്ഥയിലാണ് മുകേഷ്. അദ്ദേഹം എവിടെയും ഒളിച്ചോടിയിട്ടില്ല. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ആരോപണം. ബ്ലാക്മെയില്‍ […]

എന്തും ആരെപ്പറ്റിയും എപ്പോഴും പറയാൻ ഒരു മടിയും കാണിക്കാത്ത അവസ്ഥയിൽ ; മുകേഷിന്റെ വിഷയത്തില്‍ നോ കമന്റ് ; മാധ്യമങ്ങളെ കുറ്റപ്പെടുത്തി സജി ചെറിയാന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുകേഷിന്റെ വിഷയത്തില്‍ മാധ്യമങ്ങൾക്കെതിരേ മന്ത്രി സജി ചെറിയാന്‍. എന്തും ആരെപ്പറ്റിയും എപ്പോഴും പറയാൻ ഒരു മടിയും കാണിക്കാത്ത അവസ്ഥയിലാണ് മാധ്യമങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. തെറ്റിനെതിരേ നിലപാടുകള്‍ സ്വീകരിക്കണം. പക്ഷേ അത് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്നതിനെപ്പറ്റി കൂടി ചിന്തിച്ചുവേണം അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും മന്ത്രി പറഞ്ഞു. തെറ്റും കുറ്റങ്ങളും കാണിച്ചുകൊണ്ട് സമൂഹത്തെ ഉണര്‍ത്താന്‍ അവര്‍ക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിക്ക് ശേഷം പുറത്തെത്തിയ മന്ത്രി മുകേഷുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മുകേഷിനെതിരായ കേസുകളേപ്പറ്റിയുള്ള ചോദ്യത്തിന് കോടതി […]