play-sharp-fill

നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ എം. മുകേഷ് എംഎൽഎ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്നും മടങ്ങി; വീട് വിട്ടത് കനത്ത പോലീസ് സുരക്ഷയിൽ; പോകുന്നത് കൊച്ചിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ എം. മുകേഷ് എംഎൽഎ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്നും മടങ്ങി. കൊച്ചിയിലേക്കാണ് മുകേഷ് പോകുന്നതെന്നാണ് സൂചന. പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കൊല്ലത്തെ സ്വവസതിയിലേക്ക് മുകേഷ് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം, എംഎൽഎ ബോർഡ് ഒഴിവാക്കിയ കാറിൽ മാധ്യമങ്ങളെ കാണാതെ പോലീസ് സുരക്ഷയിലാണ് മുകേഷ് തിരുവനന്തപുരം വിട്ടത്. രാവിലെ ഏഴരയോടെയാണ് എംഎൽഎ യാത്ര തിരിച്ചത്. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തുള്ളതിനാൽ കനത്ത പോലീസ് സുരക്ഷിയിലാണ് മുകേഷ് […]

കേരള പൊലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനം: നാളെ മുതൽ കോട്ടയത്ത്

കോട്ടയം : കേരള പൊലീസ് അസോസിയേഷൻ (കെപിഎ) സംസ്‌ഥാന സമ്മേളനം നാളെ മുതൽ സെപ്റ്റംബർ 2 വരെ ഈരയിൽക്കടവ് ആൻസ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടത്തും. നാളെ 9.30നു സംസ്ഥ‌ാന കമ്മിറ്റി മന്ത്രി ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ് അധ്യക്ഷത വഹിക്കും. വൈകിട്ട് 5നു സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഒന്നിനു വൈകിട്ട് 5നു നേതൃസംഗമവും യാ ത്രയയപ്പും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 2-ാം തീയതി രാവിലെ 9.30നു പ്രതിനിധി സമ്മേളനം മന്ത്രി കെ. […]

‘ഓണക്കൊള്ള’വന്ദേഭാരത് ബെംഗളൂരുറൂട്ടിൽ എറണാകുളം ട്രാക്കിൽ വിശ്രമിക്കുന്നു

“കൊച്ചി∙ വന്ദേഭാരത് ട്രെയിൻ എറണാകുളത്ത് ട്രാക്കിൽ വിശ്രമിക്കുന്നു. വലിയ തിരക്കുള്ള ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താൻ മലയാളികൾ വൻ തുക മുടക്കി ബസിനു ടിക്കറ്റെടുക്കുന്നു. എറണാകുളം – ബെംഗളൂരു റൂട്ടിലെ വന്ദേഭാരത് സ്പെഷൽ ട്രെയിൻ സർവീസ് തുടരണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തിറങ്ങിയിട്ടും റെയിൽവേ കണ്ട മട്ടില്ല. “26 വരെ സർവീസ് നടത്തിയ 8 കോച്ചുള്ള വന്ദേഭാരത് റേക്ക് നിലവിൽ എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലുണ്ട്. സർവീസ് തുടരാനുള്ള ഒരുക്കങ്ങൾ എറണാകുളത്തെ അധികൃതർ നടത്തിയിരുന്നെങ്കിലും അതു സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഓണത്തിനു […]

സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി യുവാവ് മരിച്ചു ; മരിച്ചത് കോട്ടയം സ്വദേശി രഞ്ജിത്ത് ബാബു

കോട്ടയം : ഗുജറാത്തിലെ സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി മരിച്ചു. കോട്ടയം സ്വദേശി രഞ്ജിത്ത് ബാബുവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. കോട്ടയത്തു നിന്ന് വ്യാഴാഴ്ച ഗുജറാത്തിലെത്തിയ രഞ്ജിത്ത് ബാബു സൂറത്തിലെ ഗാർമെന്റ് മാർക്കറ്റിന് സമീപത്തെ ടെസ് പലാഗോ എന്ന ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. തുടർന്ന് സാധനം വാങ്ങാൻ പുറത്തേക്കിറങ്ങിയ രഞ്ജിത്ത് ലിഫ്റ്റിൽ കയറുകയും ഏഴാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ഹോട്ടൽ അധികൃതർ പറയുന്നത് രഞ്ജിത്ത് ലിഫ്റ്റിലേക്ക് കയറാനായി പോയപ്പോൾ ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും പെട്ടന്ന് തന്നെ കയറുകയും ലിഫ്റ്റ് ഇല്ലാത്തതിനാൽ നേരെ […]

കനത്ത വരൾച്ച; ആനകളെയും ഹിപ്പോയെയും അടക്കം 723 വന്യമൃഗങ്ങളെ കൊന്ന് ജനങ്ങൾക്ക് മാംസം വിതരണം ചെയ്യാനൊരുങ്ങി രാജ്യം

രാജ്യം നേരിടുന്ന കനത്ത വരള്‍ച്ചയെയും ഭക്ഷ്യക്ഷാമത്തെയും മറികടക്കാന്‍ 723 വന്യമൃഗങ്ങളെ കൊന്ന് ഭക്ഷണം വിതരണം ചെയ്യാന്‍ നമീബ. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങള്‍ കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ വരൾച്ചയെയാണ് നേരിടുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് മൃഗങ്ങളെ കൊന്ന് ജനങ്ങള്‍ക്ക് മാസം വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് നമീബിയ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സ്വാഭാവിക ജലസ്രോതസുകള്‍ക്ക് ഹനികരമായ രീതിയില്‍ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വർധനവ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ വന്യമൃഗങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നത്. 30 ഹിപ്പോകളെയും 60 എരുമകളെയും കൂടാതെ 50 ഇംപാല, 100 നീല കാട്ടുപോത്ത്, 300 […]

കോട്ടയം മെഡിക്കൽ കോളജിന് പൂർവ വിദ്യാർത്ഥികൾ നിർമിച്ചു നൽകുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഗാന്ധിനഗർ: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിൽ പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 5നു നടക്കും. 1986 ബാച്ച് നിർമിച്ചുനൽകു ന്ന ഡയമണ്ട് ജൂബിലി ഓഡിറ്റോ റിയം, സെൻട്രൽ ലൈബ്രറി ( 82, 87 ബാച്ചുകൾ), നാരായണ അയ്യർ ഹാൾ( 1967), കെ.മാധവൻ നായർ ഹാൾ (1971), സ്റ്റേജ് (1978), ജെ.എസ്.സത്യദാസ് ഇടം (1970), കെ.ജെ.ജേക്കബ് ഇടം (1975), ഷട്ടിൽ കോർട്ട് (കെജിഎം സിഎഫ്‌3), വോളിബോൾ കോർട്ട് (1994) എന്നിങ്ങനെ 2 കോടി രൂപ യുടെ വികസന പദ്ധതികളാണ് […]

വടകരയിൽ വാഹനമിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായിട്ട് ആറുമാസം; ഇടിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല ; കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ,

കോഴിക്കോട്: വടകരയില്‍ വാഹനമിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആറുമാസം മുമ്പാണ് അപകടം. അതിന് ശേഷം കുട്ടി കോമ അവസ്ഥയിലായിരുന്നു. അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ വടകര റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് അടുത്തമാസം 27 ന് കമ്മീഷൻ പരിഗണിക്കും. കാറിനെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. നേരത്തെ ശേഖരിച്ച പഴയ സിസി ടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കും. വിട്ടു പോയ സിസിടിവി കാമറകൾ ഉണ്ടെങ്കിൽ വിശദമായി […]

വിദ്യാർത്ഥിനിക്ക് മുന്നിൽ യുവാവിന്റെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും; വാർഡനോട് പരാതി പറഞ്ഞപ്പോൾ പെൺകുട്ടിയുടെ വസ്ത്രത്തെ കുറ്റപ്പെടുത്തി ശകാരം; വാർഡനെ മാറ്റണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി ഹോസ്റ്റലിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം; നഗ്നതാപ്രദർശനം നടത്തിയ യുവാവ് പോലീസ് പിടിയിൽ

ചെന്നൈ: തിരുച്ചിറപ്പള്ളി എൻഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം. ഹോസ്റ്റലിലെ ഇന്റർനെറ്റ്‌ തകരാർ പരിഹരിക്കാനെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്. വിദ്യാർത്ഥിനിക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. വിദ്യാർത്ഥിനി ഭയന്ന് പുറത്തേക്കോടി. ഹോസ്റ്റൽ വാർഡനോട്‌ പരാതിപ്പെട്ടപ്പോൾ വിദ്യാർത്ഥിനിയെ ശകാരിക്കുകയാണുണ്ടായത്. പെൺകുട്ടി ധരിച്ച വസ്ത്രമാണ് പ്രശ്നത്തിന് കാരണമെന്ന് വാർഡൻ കുറ്റപ്പെടുത്തി. തുടർന്ന് രാത്രി മുഴുവൻ ഹോസ്റ്റലിന് മുന്നിൽ മലയാളി വിദ്യാർഥികൾ അടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാർഡനെ മാറ്റണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഡീൻ ഉറപ്പ് നൽകിയത്തോടെയാണ് രാവിലെ 5 മണിക്ക് പ്രതിഷേധം […]

ഹൈദരാബാദ് പീഡനം: പ്രതിയെ സംരക്ഷിച്ചത് സിപിഎം പ്രാദേശിക നേതാവ്: പരാതിക്കാരി :കടയ്ക്കൽ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും സിപിഎം നേതാ ക്കൾ ഇടപെട്ട് സംരക്ഷിച്ചു: ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളിൽ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി.

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ ഹൈദ രാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി.ഡയറക്ട‌ർ ജൂനിയർ ആർട്ടിസ്റ്റിനെ പീ ഡിപ്പിച്ചു നഗ്നചിത്രം പകർത്തി പണം തട്ടിയ സംഭവത്തിൽ പ്രതിയെ സംരക്ഷിച്ചതു സിപിഎമ്മിന്റെ പ്രാദേശിക : നേതാവാണെന്ന് പരാതിക്കാ രി. കഴിഞ്ഞ ജൂണിൽ മുഖ്യമ ന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു പരാ തിക്കാരി പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതി ക്കാരിയുമായി ഫോണിൽ വി വരങ്ങൾ തേടി. 2021 ഓഗസ്റ്റ‌് 8ന് ഹൈദരാ ബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം. അസി. ഡയറക്ടർ മൻസൂർ റഷീദ് […]

പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവം: കള്ളകേസെന്ന് പ്രതിഭാഗം, ഒടുവിൽ പ്രതിചേർക്കപ്പെട്ടവരെ വെറുതെ വിട്ട് കോടതി

  കോഴിക്കോട്: പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അറസ്റ്റ് ചെയ്ത് കേസെടുത്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കോടതി വെറുതെ വിട്ടു.   കോഴിക്കോട് എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് പുതിയോട്ടില്‍ ബിജു, കായല്‍ മൂലക്കല്‍ രാജേഷ് എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്.   2017 ഡിസമ്ബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. പുതുവത്സരത്തിന്‍ മുന്‍പുള്ള ദിവത്തില്‍ കൊടുവള്ളി പൊലീസ് സബ് ഇന്‍സ്പക്ടറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ എളേറ്റില്‍ വട്ടോളിയില്‍ വെച്ച്‌ ഇരുവരും ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടറുടെ കഴുത്തിന് പിടിച്ച്‌ അടിക്കുകയും യൂണിഫോം […]