play-sharp-fill

ചെവിക്കുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി അനസ്തേഷ്യ നൽകിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥ മരിച്ചു

മുംബൈ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. മുംബൈ പോലീസ് ഉദ്യോഗസ്ഥയായ 28 വയസ്സുകാരിയാണ് മരിച്ചത്. ലോഖണ്ഡ് വാലിയിലെ ആക്സിസ് ആശുപത്രിയിലാണ് സംഭവം. ചെവിക്കുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിയതായിരുന്നു പോലീസ് കോൺസ്റ്റബിളായ ഗൗരി സുഭാഷ് പാട്ടീൽ. ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്തേഷ്യ സ്വീകരിച്ചതോടെ ഇവരുടെ ആരോഗ്യ നില വഷളായി. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗൗരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഈ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അംബോലി പോലീസ് സ്‌റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് […]

ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

തിരുവനന്തപുരം: സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരിനാണെന്നും സതീശൻ തുറന്നടിച്ചു. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതല്‍ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎല്‍എയുടെ രാജിക്കായി പാർട്ടിയിലെ ആളുകള്‍ സമ്മർദ്ദം ചെലുത്തിയിട്ടും […]

സ്ത്രീകളെ പ്രണയം നടിച്ച്‌ വരുതിയിലാക്കി കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുന്ന ഒരാളുണ്ട്: പതിനഞ്ചംഗ സംഘത്തില്‍ അയാളുമുണ്ട്; ആ പേര് പുറത്ത് വന്നാല്‍ മലയാള സിനിമ ഞെട്ടും: ഫിറോസ് ഖാൻ

സ്വന്തം ലേഖകൻ കൊച്ചി: സിനിമാ മേഖലയിലെ ചൂഷണങ്ങളെകുറിച്ച്‌ വ്യക്തമാക്കിക്കൊണ്ടുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നിന്നുള്ള മറ്റൊരു വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരം ഫിറോസ് ഖാൻ. ഇപ്പോള്‍ പുറത്ത് വന്ന പേരുകള്‍ കേട്ട് തനിക്ക് ഞെട്ടലൊന്നും തോന്നിയില്ലെന്നും ഞെട്ടലുണ്ടാക്കുന്ന പേരുകള്‍ ഇനിയും പുറത്ത് വരാനുണ്ടെന്നും ഫിറോസ് ഖാൻ പറഞ്ഞു. പുറത്ത് വന്നതെല്ലാം തുക്കടാ പേരുകളാണ്. ഇതിനേക്കാള്‍ വലിയ പേരുകള്‍ ഇനിയും പുറത്ത് വരാനുണ്ട്. പോക്‌സോ പോലും ചുമത്തിയ ആളുകള്‍ ഇതിനിടയിലുണ്ട്. […]

വാഹനമോടിക്കുന്നവര്‍ക്ക് ഇത്തരത്തിലൊരു അപകടം സംഭവിക്കാം, മുൻകരുതലിനായി ചെയ്യേണ്ടത്

    ബംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിലേക്ക് സ്വയം വീണ് അപകടമുണ്ടായെന്ന് വരുത്തിത്തീർത്ത് പണം തട്ടാനുളള അജ്ഞാതയുവതിയുടെ ശ്രമം ഡ്രൈവർ വിഫലമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എക്‌സ് ഉപയോക്താവായ ഷോണി കപൂർ എന്നയാളാണ് വീഡിയോ പോസ്റ്റുചെയ്തത്. കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു ഇത്. ബംഗളൂരുവിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം. സാമാന്യം വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നു. റോഡിന് നടുവില്‍ നില്‍ക്കുന്ന യുവതിയെയും ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവർ ഹോണ്‍ മുഴക്കിയെങ്കിലും യുവതി മാറിയില്ല. ഇതുകണ്ട് ഡ്രൈവർ വേഗത കുറച്ചു. കാർ അടുത്തെത്തിയതോടെ യുവതി പെട്ടെന്ന് […]

തനിച്ച് താമസിച്ചിരുന്ന യുവാവിന് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് പരിക്കേറ്റു; വീട്ടുപകരണങ്ങളും വാതിലുകളും കത്തി നശിച്ചു; ആത്മഹത്യാ ശ്രമമെന്ന് പ്രാഥമിക നിഗമനം

തൃശൂർ: കൊന്നക്കുഴിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് യുവാവിന് പരിക്കേറ്റു. കൊന്നക്കുഴി സ്വദേശി അരുൺ ആന്റു (35)വിനാണ് പരിക്കേറ്റത്. ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കുറച്ചു മാസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ മറ്റൊരു മുറിയിലേക്ക് മാറ്റിവെച്ച നിലയിലാണ്. വീട്ടുപകരണങ്ങളും വാതിലുകളും കത്തി നശിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീയണച്ച ശേഷം യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദം: ഡിവൈഎഫ്ഐ നേതാവായ റിബേഷിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

  കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ് അന്വേഷണം പ്രഖ്യാപിച്ചത്.   അന്വേഷണത്തിന് തോടന്നൂർ എഇഒയെ ചുമതലപ്പെടുത്തി. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണൻ. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്.   വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കാഫിർ പരാമർശമടങ്ങിയ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് […]

തെരുവുനായ ആക്രമണം; കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മൂന്ന് പേര്‍ക്ക് പരുക്ക്‌

കോഴിക്കോട് :കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണം.വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. 16കാരനായ നന്ദഗോപാലനും നിഷാന്ത്(33) ,ദിയ എന്നിവര്‍ക്കുമാണ് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത്.ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 16കാരന്റെ കാലിന്റെ രണ്ട് ഭാഗങ്ങളിലായാണ് കടിയേറ്റത്.ബസ് സ്റ്റാന്‍ഡ് പരിസര പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. കൊയിലാണ്ടി നഗരസഭയില്‍ നിലവില്‍ വന്ധ്യംകരണം നടത്തുന്ന സെന്റര്‍ ഇപ്പോള്‍ പ്രവൃത്തന രഹിതമാണ്. നഗരസഭ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.  

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളർച്ചയെ തടയാനും സഹായിക്കും ചില ഭക്ഷണങ്ങൾ, അറിയാം…!

ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാകുമ്ബോഴാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയുണ്ടാകുന്നത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും ശരീരത്തില്‍ ഇരുമ്ബ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. മാതളം  ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. മാതളത്തില്‍ ഇരുമ്ബ് ധാരാളം അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ശരീരത്തിലെ ഇരുമ്ബിന്‍റെ ആഗിരണം വർധിപ്പിച്ച്‌ വിളർച്ചയെ തടയുന്നു. 2. ബീറ്റ്റൂട്ട് ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ നിറഞ്ഞതുമാണ്. ഇരുമ്ബ്, ഫോളിക്ക് ആസിഡ്, […]

പല പ്രമുഖരുടേയും പേരുകൾ പുറത്തുവരാൻ സാധ്യത; ഏതൊക്കെ വമ്പന്മാർ കുടുങ്ങുമെന്ന് ഇനിയറിയാം; ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം

തിരുവനന്തപുരം: ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം. ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പറഞ്ഞ് ചില ഭാഗങ്ങൾ നീക്കം ചെയ്തശേഷമാണ് കേരള സർക്കാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ പല പ്രമുഖരുടെയും പേരുകൾ പുറത്തുവരില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി കഴിഞ്ഞദിവസം ദേശീയ വനിതാ കമ്മീഷനെ സന്ദർശിച്ച് ഹേമകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇടപെട്ടാണ് പൂർണ റിപ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. റിപ്പോർട്ടിലെ […]

കരുതലായി വയനാട് പോലീസ്, വീണ്ടെടുക്കാം മാഞ്ഞുപോയ ചിരികള്‍; 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ചു

  മേപ്പാടി: ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളില്‍ 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച്‌ വയനാട് പോലീസ്മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനുശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ് പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരാകാത്ത കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ.എം. […]