play-sharp-fill
തെരുവുനായ ആക്രമണം; കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത്  മൂന്ന് പേര്‍ക്ക് പരുക്ക്‌

തെരുവുനായ ആക്രമണം; കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മൂന്ന് പേര്‍ക്ക് പരുക്ക്‌

കോഴിക്കോട് :കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണം.വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. 16കാരനായ നന്ദഗോപാലനും നിഷാന്ത്(33) ,ദിയ എന്നിവര്‍ക്കുമാണ് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത്.ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

16കാരന്റെ കാലിന്റെ രണ്ട് ഭാഗങ്ങളിലായാണ് കടിയേറ്റത്.ബസ് സ്റ്റാന്‍ഡ് പരിസര പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.

കൊയിലാണ്ടി നഗരസഭയില്‍ നിലവില്‍ വന്ധ്യംകരണം നടത്തുന്ന സെന്റര്‍ ഇപ്പോള്‍ പ്രവൃത്തന രഹിതമാണ്. നഗരസഭ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group