play-sharp-fill

അവധി ദിവസങ്ങൾ നോക്കി മോഷണം: തിരുവല്ലയിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ

  മാവേലിക്കര: മാവേലിക്കര പുന്നമൂട് ജംഗ്ഷന്  സമീപം ആളില്ലാത്ത വീടുകളിൽ മോഷണം. കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍.   തിരുവല്ല സ്വദേശി നസീമ് (52) നെയാണ് ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം.   മാവേലിക്കര പുന്നമൂട് ജംഗ്ഷന് കിഴക്ക് പോനകം ഭാഗത്ത് ആളില്ലാത്ത നാലോളം വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് പണവും, സ്വർണ്ണവും, വിദേശ കറൻസികളും മോഷ്ടിക്കുകയായിരുന്നു.   പിന്നീട് ഇയാളെ തിരുവല്ലയിൽ നിന്നും പിടികൂടുകയായിരുന്നു. കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ […]

ലൈം​ഗികാരോപണം ; കോണ്‍ഗ്രസ് നേതാവായ അഡ്വ .വിഎസ് ചന്ദ്രശേഖറിന്റെ അറസ്റ്റ് തടഞ്ഞ് കോടതി ; നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ

കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ അഡ്വ . വിഎസ് ചന്ദ്രശേഖറിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം സെഷൻസ് കോടതി. തിങ്കളാഴ്ച വരെ വിഎസ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി എസ് ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചിരുന്നു. ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് […]

നാട്ടില്‍ മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതി ; നടൻ ജയസൂര്യ ന്യൂയോര്‍ക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്കില്‍ നിന്നു കൊണ്ട് മുന്‍കൂര്‍ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ജയസൂര്യ ഇപ്പോള്‍. ഏതാനും ദിവസം കൂടി ന്യൂയോർക്കില്‍ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതിയെന്നും റിപ്പോർട്ടുണ്ട്. ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാല്‍ നാട്ടില്‍ മടങ്ങിയെത്തിയാലുടൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഭീതിയും നടൻ പങ്കുവെച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് ജയസൂര്യയുടെ സുഹൃത്തുക്കള്‍ പറയുന്നത്. മുന്‍കൂര്‍ […]

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തക കെ. അജിത: 2 ദിവസത്തിനുള്ളിൽ രാജി വെച്ചില്ലെങ്കിൽ എ.കെ.ജി സെന്ററിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും

  കോഴിക്കോട്: ലൈംഗികാതിക്രമ കേസിലുൾപ്പെട്ട എം. മുകേഷ് എം.എൽ.എ രണ്ട് ദിവസത്തിനുള്ളിൽ രാജി വെച്ചില്ലെങ്കിൽ എ.കെ.ജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ആക്‌ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ കെ. അജിത പറഞ്ഞു.   വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസർക്കാർ സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവർത്തനങ്ങൾ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടെന്നും അജിത വിമർശിച്ചു.   ആരോപണം ഉയർന്നാൽ പൊതുപ്രവർത്തകർ സ്ഥാനങ്ങളിൽനിന്ന് പുറത്തു പോകുന്ന കീഴ്‌വഴക്കം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ കേസ് തെളിഞ്ഞാൽ പുറത്തു പോകാമെന്നതാണ് കീഴ് വഴക്കം. അത് മാറ്റണം. ആരോപണം നേരിടുന്നവർ […]

എൻഎൽസി ജില്ലാ പ്രസിഡന്റുമാരുടെ മേഖല യോഗം കോട്ടയത്ത് നടന്നു; എൻസിപി സെക്രട്ടറി കെ ഷാജി യോഗം ഉദ്ഘടനം ചെയ്തു; ഹേമ കമ്മറ്റി റിപ്പോർട്ടിനെ കുറിച്ചും മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രിയുടെ നടപടിയും യോ​ഗം വിലയിരുത്തി

കോട്ടയത്ത്‌ നടന്ന എൻഎൽസി ജില്ലാ പ്രസിഡന്റുമാരുടെ മേഖല യോഗത്തിൽ എൻഎൽസി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എൻഎൽസിയുടെ ചാർജ്ജ് വഹിക്കുന്ന എൻസിപി സെക്രട്ടറി കെ ഷാജി യോഗം ഉദ്ഘടനം ചെയ്തു. ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സിനിമ നിർമ്മാണ മേഖലയെ രാഷ്ട്രീയ പ്രേരിതമായി തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ല, ഈ മേഖലയിലെ ദുർനടപ്പുകൾ കണ്ടെത്തുവാൻ സർക്കാർ നിയമിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന കുറ്റവാളികൾ എത്ര ഉന്നതർ ആണെങ്കിലും അവരെ നിയമത്തിന്റെ മുന്നിൽ എത്തിച്ച് മാതൃകപരമായി ശിക്ഷിക്കേണ്ടതാണ്. ഈ കാര്യത്തിൽ ഇരയുടെയും, വേട്ടക്കാരന്റെയും […]

‘നിരപരാധിത്വം തെളിയിക്കും’: ലൈംഗിക ആരോപണ കേസിൽ നാടകീയ നീക്കങ്ങളുമായ് മുകേഷ് ; നടിക്ക് എതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി

കൊച്ചി : ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്. നടി പണം ആവശ്യപ്പെട്ടത് ഉൾപ്പടെ നിർണായക രേഖകളാണ് കൈമാറിയതെന്ന് അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു. മുകേഷ് അഭിഭാഷകനുമായി ഒന്നരമണിക്കൂർ കൂടിക്കാഴ്ച നടത്തി. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അഡ്വ. ജിയോ പോൾ പറഞ്ഞു. ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ലൈംഗിക പീഡനം നടന്നിട്ടില്ല ആരോപണം മാത്രമാണെന്നും അന്വേഷണം സത്യസന്ധമായി നടക്കട്ടെയെന്നും അഭിഭാഷകൻ പറഞ്ഞു. മുകേഷ് കൈമാറിയ രേഖകൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുകേഷ് തിരുവനന്തപുരത്തേക്ക് […]

വ്യാജ പാസ്പോർട്ട് നിർമാണം: ഒളിവിലായിരുന്ന പോലീസുകാരൻ അൻസിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി, ഗുണ്ട ലിസ്റ്റിലുള്ള പ്രതികൾക്കും വ്യാജ പാസ്പോർട്ട്‌ നിർമ്മിക്കാൻ സഹായിച്ചതായി കണ്ടെത്തി

  തിരുവനന്തപുരം: പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോർട്ട് ഓഫീസീൽ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയായ സി പി ഒ അൻസിൽ അസീസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി.   ഇവർക്ക് വ്യാജരേഖകൾ എടുക്കാൻ സഹായിക്കുകയും പോലീസ് വേരിഫിക്കേഷനിൽ ഇടപ്പെട്ട് പാസാക്കാൻ സഹായിക്കുകയും ചെയ്തതായി കണ്ടെത്തിയ തുമ്പ പോലീസിലെ സിവിൽ പോലീസ് ഓഫീസർ അൻസിൽ അസീസിനെ ഈ കേസുകളിൽ പ്രതി ചേർത്തിരുന്നു.   ഇയാളെ ജൂൺ 15 ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അറസ്സിലാകുമെന്ന് മനസ്സിലാക്കിയ അൻസിൽ പിന്നാലെ ഒളിവിൽ പോയി. ശേഷം […]

റം ഫാക്ടറിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ; സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസെടുത്ത് പോലീസ് ; തട്ടിപ്പിനിരയായത് കോട്ടയം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ നിന്നുമുള്ളവർ

കാവാലം : ജവാൻ റം ഫാക്ടറിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്. കാവാലം പഞ്ചായത്ത് വടക്കൻ വെളിയനാട് മീഡിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെളിയനാട് നോർത്ത് ഷജിത്ത് ഭവനിൽ ഷജിത്ത് ഷാജിക്കും ഭാര്യ ശാന്തിനിക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്‌താണ് യുവാക്കളെ വഞ്ചിച്ചത്. കാവാലം കുന്നുമ്മ സ്വദേശികളായ 2 പേരിൽ നിന്നു 4.25 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഒരാളിൽ നിന്ന് 2.5 […]

മണർകാട് സെന്റ് മേരിസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നേതൃത്വത്തിൽ വിലയിരുത്തി; വരും ദിവസങ്ങളില്‍ പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും നടത്തും

മണർകാട്: മണർകാട് സെന്റ് മേരിസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നേതൃത്വത്തിൽ വിലയിരുത്തി. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് പോലീസ് കൺട്രോൾ റൂം ആരംഭിക്കും. തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും , പ്രത്യേകം പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്ത്രീ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും, മോഷണം, പിടിച്ചുപറി മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി പ്രത്യേകം മഫ്തി പോലീസിനെയും നിയോഗിക്കും. […]

ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും ; കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി ; പരിശോധനയിൽ മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 113 കേസുകൾ ഉൾപ്പെടെ 201 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം :  ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്നലെ ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 25 കേസും, അബ്കാരി ആക്ട് പ്രകാരം 43 കേസും, കോട്പ ആക്ട് പ്രകാരം 45 കേസും […]