play-sharp-fill

ലൈം​ഗിക പീഡനകേസ് ആരോപണം: നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും; എല്ലാ തെളിവുകളും ശേഖരിച്ച ശേഷം ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ലൈം​ഗിക പീഡനകേസ് ആരോപണത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പോലിസീന് തെളിവ് ലഭിച്ചു. എന്നാൽ, ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെൺകുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ പോലീസിന് ഹോട്ടലിൽ നിന്നും ലഭിച്ചിട്ടില്ല. 2016ൽ നിള തീയേറ്ററിൽ നടന്ന സിദ്ദിഖിന്‍റെ സിനിമയുടെ പ്രിവ്യൂവിനിടെ മാസ്ക്കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. മാതാപിതാക്കൾക്കും […]

കാര്യവിജയം, നേട്ടം, അംഗീകാരം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (31/08/2024) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, യാത്രാപരാജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി […]

മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം; ഉറങ്ങിക്കിടന്ന മകനെ അച്ഛൻ മദ്യ ലഹരിയിൽ കുത്തി കൊലപ്പെടുത്തി; സംഭവം ഇന്ന് പുലർച്ചെ; പ്രതി പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. അച്ഛൻ ജോൺ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ […]

‘എംഎൽഎ സഹായം ചെയ്യണം ; എന്നും കടപ്പെട്ടവനായിരിക്കും’ : പി വി അൻവറുമായുള്ള സുജിത്ദാസിന്റെ ഫോൺ കോൾ പുറത്ത്; പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കി എംഎൽഎയും എസ്പിയും; ഡിജിപി ആയി റിട്ടയർ ചെയ്യും; സർവീസിലുടനീളം കടപ്പെട്ടവനായിരിക്കുമെന്നും സുജിത്ത് ദാസ്

മലപ്പുറം: ആഭ്യന്തര വകുപ്പിനെ കടുത്ത സമ്മർദത്തിലാക്കി എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നിലമ്ബൂർ എംഎല്‍എ പി.വി. അൻവറുമായി മലപ്പുറം മുൻ എസ്പിയായ സുജിത്ദാസ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. എഡിജിപിക്കും നിലവിലെ മലപ്പുറം എസ്പി ശശിധരനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സംഭാഷണത്തിലുള്ളത്. സുജിത്ദാസുമായുള്ള സംഭാഷണം പി.വി. അൻവർ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. തുടർന്ന് അൻവറിനെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് വിളിച്ചുവരുത്തി വിശദീകരണം തേടി. പൊളിറ്റിക്കല്‍ സെക്രട്ടറി […]

മന്ത്രിയും അധ്യക്ഷനും കസേരയ്ക്കായി ചരടുവലി ; കസേര നഷ്ടമാകുക ശശീന്ദ്രനോ അതോ പാര്‍ട്ടി അധ്യക്ഷനോ? ; എൻസിപിയിലെ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട് ; തർക്കങ്ങള്‍ പുതിയ തലത്തിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ എൻസിപിയിലെ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട്. സംസ്ഥാന മന്ത്രിസഭയിലെ പാർട്ടി പ്രതിനിധി എ കെ ശശീന്ദ്രനെ നീക്കാൻ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ശ്രമം ഊർജ്ജിതമാക്കി. അതേസമയം, പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷന്റെ കസേരയില്‍ നിന്നും താഴെ ഇറക്കാനുള്ള ചരടുവലികള്‍ ശശീന്ദ്രനും ആരംഭിച്ചു. ഇതോടെ എൻസിപി സംസ്ഥാന ഘടകത്തിലെ തർക്കങ്ങള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യകാലം മുതല്‍ കേരളത്തിലെ എൻസിപിയില്‍ എ കെ ശശീന്ദ്രന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ പൂർണനിയന്ത്രണത്തിലേക്ക് […]

ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ട് പോകണമെന്നില്ല ; വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്‌ട്രേഷന്‍ ലഭ്യമാക്കും ; പൊതു ഉത്തരവിറക്കി മന്ത്രി എം ബി രാജേഷ്

സ്വന്തം ലേഖകൻ ചെറുതോണി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി നേരിട്ട് പോകണമെന്നില്ല, വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്‌ട്രേഷന്‍ ലഭ്യമാക്കും. ഇടുക്കി ജില്ല തദ്ദേശ അദാലത്തിലാണ് മന്ത്രി എം. ബി രാജേഷ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി .കെ ശ്രീകുമാര്‍ നല്‍കിയ പരാതിയാണ് സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്ക് വഴിവെച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി […]

സുഹൃത്തുക്കളുമായി ബാറിലിരുന്ന് മദ്യപിച്ച യുവാവ് ബോധരഹിതനായി റോഡരികിൽ ; 100 ദിവസം ആശുപത്രിയിൽ ചികിത്സയിൽ ; മത്സ്യത്തൊഴിലാളിയായ യുവാവ് മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബം

സ്വന്തം ലേഖകൻ ആലപ്പുഴ: മ‍‍ർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് കുടുംബം. മെയ് 16ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശി അരുൺ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും ബാറിൽ വച്ചുണ്ടായ അടിപിടിയെ കുറിച്ച് ഉൾപ്പടെ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ മെയ് 16ന് രാത്രി സുഹൃത്തുക്കളുമായി അമ്പലപ്പുഴയിലെ ബാറിൽ മദ്യപിക്കാനായി എത്തിയതായിരുന്നു പുറക്കാട് സ്വദേശി അരുൺ. ബാറിൽ സംഘർഷം ഉണ്ടായതായി പറയുന്നു. പിന്നീട് റോഡരികിൽ ബോധരഹിതനായാണ് അരുണിനെ കണ്ടെത്തുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് […]

നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും ; സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്കു മുന്നിലെത്തുന്നത് ആദ്യമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻലാൽ തലസ്ഥാനത്ത് നാലോളം പരിപാടികളിൽ ശനിയാഴ്ച പങ്കെടുക്കുന്നുണ്ട്. ഇതിൽ ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. […]

പരീക്ഷയെഴുതാതെ നേരിട്ട് ഇന്റർവ്യൂ മുഖേന നിങ്ങൾക്കും ജോലിയിൽ കയറാം ; ഏഴാം ക്ലാസുകാര്‍ക്ക് അവസരം ; പി.എസ്.സി പരീക്ഷയില്ലാതെ സര്‍ക്കാര്‍ സര്‍വീസില്‍ ; ഒഴിവുകളെക്കുറിച്ച് അറിയാം

കേരള സർക്കാരിന് കീഴിൽ വിവിധ ഡിപ്പാർട്ട് മെന്റുകളിലേക്ക് താല്ക്കാലിക സർക്കാർ ജോലി നേടാൻ അവസരം. പരീക്ഷയെഴുതാതെ നേരിട്ട് ഇന്റർവ്യൂ മുഖേന നിങ്ങൾക്ക് ജോലിയിൽ കയറാം. അപ്രന്റീസ് ട്രെയിനി വാക്ക് ഇൻ ഇന്റർവ്യൂ മെഡിക്കൽ കോളേജ് ചൈല്ഡ് ഡെവലപ്മെന്റ് സെന്ററിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈല്ഡ് ഡെവലപ്മെന്റ് ബിരുദധാരികളില് നിന്നും അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നു. ഒരു വര്ഷമാണ് കാലാവധി. സെപ്റ്റംബര് 9ന്, രാവിലെ 10.30ന് വാക്ക് ഇന് ഇന്റര്വ്യൂ നടക്കും. വിശദവിവരങ്ങൾക്ക് : www.cdckerala.org, ഫോണ്: 0471 2553540. ലാബ് ടെക്നീഷ്യന് ഒഴിവ് […]

ആധാരമെഴുത്തുകാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 5000 രൂപ ഓണക്കാല ഉത്സവബത്ത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർധനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചട്ടുണ്ടെന്ന് രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു. കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റെടുത്ത് ആദ്യത്തെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ […]