മുണ്ടക്കൈയിൽ രണ്ടു വാര്‍ഡിലുള്ളത് 3000പേര്‍; ദുരന്ത സമയത്ത്എത്ര പേർ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമല്ല: രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ വിതച്ചത് ഭീകര ദുരന്തം; തേയില കാടുകളില്‍ നിലവിളി മാത്രം; മുണ്ടക്കൈയില്‍ എല്ലാം പുഴയെടുത്തു
സ്വന്തം ലേഖകൻ കല്‍പ്പറ്റ: മുണ്ടക്കൈയിലൂടെ ഒഴുകുന്ന ചൂരല്‍മല പുഴയുടെ സംഹാര താണ്ഡവത്തില്‍ കേരളം നടുങ്ങുകയാണ്. പുഴയുടെ ഉത്ഭവത്തില്‍ നിന്നാണ് കല്ലും മണ്ണും ഇരച്ചെത്തിയത്. ഇതൊരു ഗ്രാമത്തെയാകെ തകര്‍ത്തു. മുണ്ടകൈയില്‍ പുഴയുടെ തീരത്ത് നിരവധി വീടുകളുണ്ട്. ചൂരല്‍മല വരെ നീളുന്ന ജനവാസ കേന്ദ്രമാണ് ഇത്. ഈ പുഴയ്ക്ക് ഇരുവശവുമുള്ളതെല്ലാം ഉരുള്‍കൊണ്ടു പോയി. മൃതദേഹങ്ങള്‍ മുണ്ടക്കൈ പുഴയിലൂടെ ഒഴുകി കിലോമീറ്ററുകള്‍ അപ്പുറമുള്ള ചാലിയാറിലെത്തി. സൂചിപ്പാറ വെള്ളച്ചാട്ടവും കടന്നാണ് ഇവ നിലമ്പൂരിലെ ചാലിയാറിലെത്തിയത്. അതുകൊണ്ട് തന്നെ ദുരന്ത വ്യാപ്തി ചിന്തിക്കുന്നതിനും അപ്പുറമാണ്. മുണ്ടക്കൈയില്‍ രണ്ടു വാര്‍ഡുകളിലായി മൂവായിരത്തിനടുത്ത് […]