വയനാട് ഉരുൾപൊട്ടൽ: 22 വിദ്യാർത്ഥികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് വെള്ളർമല സ്കൂൾ പ്രിൻസിപ്പൽ
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ ആശങ്ക ഒഴിയുന്നില്ല. വള്ളർമല വിഎച്ച്എസ്‍സി സ്കൂളിലെ 22 വിദ്യാർത്ഥികളെ കുറിച്ച് യാതൊരു വിവരവുമില്ല എന്ന് പ്രിൻസിപ്പൽ ഭവ്യ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ 582 കുട്ടികളാണുള്ളതെന്നും അവരിൽ 22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഭവ്യ ടീച്ചർ പറഞ്ഞു.
മൂന്നര മണിമുതൽ കുട്ടികളെ വിളിക്കുന്നതാണ്. അതിൽ 39 കുട്ടികളെ കിട്ടുന്നില്ലായിരുന്നു. ഇപ്പോൾ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. അവരുടെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി കുട്ടികളെല്ലാവരും സേഫാണ്.
വളരെ ദയനീയ അവസ്ഥയാണിവിടെ. മണിക്കൂറുകളായി ഉരുൾപൊട്ടൽ പ്രദേശത്ത് കറൻ്റില്ല, അതുകൊണ്ട് ചിലപ്പോൾ അവരുടെ ഫോൺ നഷ്ടപ്പെട്ടതായേക്കാം, അല്ലെങ്കിൽ ചാർജ് തീർന്നു പോയതാകാനും സാധ്യതയുണ്ട്.
Third Eye News Live
0