കളക്ടറായാൽ ഇങ്ങനെ വേണം: കോട്ടയം ശാസ്ത്രീ റോഡിലെ സ്വകാര്യ കെട്ടിടത്തിൻ്റെ മുറ്റത്തേക്ക് മരം ഒടിഞ്ഞ് വീണ വിവരം തേർഡ് ഐ ന്യൂസിൽ നിന്ന് ജില്ലാ കളക്ടറെ ഫോണിലൂടെ അറിയിച്ചു; മിനിറ്റുകൾക്കകം കളക്ടറുട അടിയന്തര ഇടപെടൽ: അര മണിക്കൂറിനകം മരം മുറിച്ച് മാറ്റി ഫയർ ഫോഴ്സും; കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് അഭിനന്ദനങ്ങൾ
കോട്ടയം: കാറ്റിലും പെരുമഴയിലും കോട്ടയം ശാസ്ത്രീ റോഡിലെ സ്വകാര്യ കെട്ടിടത്തിൻ്റെ മുറ്റത്തേക്ക് മരം ഒടിഞ്ഞ് വീണു.
മരം വീണ വിവരം തേർഡ് ഐ ന്യൂസിൽ നിന്ന് ജില്ലാ കളക്ടറെ ഫോണിലൂടെ അറിയിച്ചതിനേ തുടർന്ന് മിനിറ്റുകൾക്കകം കളക്ടറുട അടിയന്തര ഇടപെടലുണ്ടായി നിമിഷങ്ങൾക്കകം ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.
കോട്ടയം നഗരത്തിൽ ശാസ്ത്രീ റോഡിൽ വ്യാപാര സ്ഥാപനങൾക്കു മുന്നിലേക്ക് ഇന്നു രാവിലെയാണ് മരം വീണത്. ഫോണിലൂടെ വിവരം മനസിലാക്കിയ കളക്ടർ അപ്പോൾ തന്നെ ഫയർഫോഴ്സിന് മരം മുറിച്ച് മാറ്റാൻ നിർദേശം നൽകി. ഫയർഫോഴ്സ് സംഘം ഉടനെത്തി അര മണിക്കൂറിനകം മരം മുറിച്ചു നീക്കി. ഇന്നു രാവിലത്തെ പെരുമഴയത്താണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറെ വിളിച്ചയുടൻ അടിയന്തര ഇടപെടൽ നടത്തി എന്നതാണ് ഇവിടെ പ്രസക്തി. സാധാരണയായി കളക്ടർമാരിൽ പലരേയും വിളിച്ചാൽ പി എയോ ഗൺമാനോ ആയിരിക്കും ഫോണെടുത്ത് മറുപടി പറയുന്നത്. അതിൽ നിന്ന് വ്യത്യസ്തനായി കളക്ടർ നേരിട്ട് ഫോണിൽ സംസാരിച്ച് കാര്യത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തിര ഇടപെടൽ നടത്തി എന്നുള്ളത് ഏറെ അഭിനന്ദനാർഹമായ കാര്യമാണ്. ജനകീയനായ ജില്ലാ കളക്ടർ ജോൺ വി സാമുവലിന് തേർഡ് ഐ ന്യൂസിന്റെ അഭിനന്ദനങ്ങൾ.