play-sharp-fill

വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു ; ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് വീതം ചുമതല; പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ ;  മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു ;51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു

സ്വന്തം ലേഖകൻ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായും ചര്‍ച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് വീതം ചുമതല നല്‍കാന്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കാന്‍ നിര്‍ദേശം […]

വയനാട്ടിലെ പ്രിയ സഹോദരങ്ങള്‍ക്കായി പ്രാർഥനയോടെ… ; കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ആരാധകർക്ക് മുന്നറിയിപ്പുമായി പ്രിയ താരങ്ങൾ

കൽപറ്റ : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നഷ്ടമായത് നിരവധി ജീവനുകളാണ്. സുരക്ഷയും ജാഗ്രതയും പാലിക്കാനും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ‘കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങള്‍ പൂർണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയ സഹോദരങ്ങള്‍ക്കായി പ്രാർഥനയോടെ…’എന്നാണ് മമ്മൂട്ടിയും മോഹൻലാലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആന്റണി വർഗീസ് തുടങ്ങി […]

വഞ്ചിയൂരിൽ യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം ; ആക്രമണം നടത്തിയ സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം : വഞ്ചിയൂരിലെ വീട്ടില്‍ കുറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ച്‌ എത്തി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍, ആക്രമണം നടത്തിയ സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു. നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണു സൂചന. ദൃശ്യങ്ങള്‍ ഷിനിയെ കാണിച്ച്‌ പൊലീസ് ഇതു ഉറപ്പുവരുത്തുകയും ചെയ്തു.   ഈ സ്ത്രീ കാറില്‍ സഞ്ചരിക്കുന്ന ദൃശ്യവും കാറില്‍ നിന്നു പുറത്തിറങ്ങി നില്‍ക്കുന്ന ദൃശ്യവും നാവായിക്കുളം, കല്ലമ്ബലം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് പൊലീസിനു […]

മണർകാട് സ്വദേശിയായ 37കാരനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി ; നാടുകടത്തിയത് ഒന്‍പത് മാസത്തേക്ക് ; നടപടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ മണർകാട് പൂവത്തുംമൂട് ഭാഗത്ത് നാരകപ്പള്ളി കരോട്ട് വീട്ടിൽ സജിത്ത് കൃഷ്ണൻ (37 എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കോട്ടയം വെസ്റ്റ്, അയർക്കുന്നം,ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ […]

മുണ്ടക്കൈ ദുരന്ത ഭൂമിയിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ എയർ ലിഫ്റ്റിങ് ആരംഭിച്ചു

  മേപ്പാടി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാ പ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടർ എത്തി. ചൂരൽമലയിൽ കുടുങ്ങിക്കിടന്നവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു.   പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയർ ലിഫ്റ്റ് ചെയ്തത്. കാലാവസ്ഥ പ്രതികൂലമാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. മണ്ണിനടിയിൽ ഇനിയും ആളുകൾ അകപ്പെട്ടിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്, അവർക്കയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ രാത്രികാലങ്ങളിലും തിരച്ചിൽ നടത്തണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കനത്ത മഴ :നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ;മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല

സ്വന്തം ലേഖകൻ കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ടയിലെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ നേരം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ […]

ആരോഗ്യ സംരക്ഷണത്തിന് കറിവേപ്പിലയിട്ട വെള്ളം കുടിക്കൂ ; അറിയാം കൂടുതൽ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് രുചി കൂട്ടാനായി ഉപയോഗിക്കുന്ന കറിവേപ്പിലയെ പലരും എടുത്തു കളയാറുണ്ട്. അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. ദിവസവും 5- 6 കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ ദിവസവും കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. പ്രമേഹം പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒന്നാണ് കറിവേപ്പിലയിട്ട വെള്ളം. ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. […]

കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താൻ ഉത്തരവിട്ട് ജില്ലാ കളക്ടർ: വിനോദസഞ്ചാര കേന്ദ്രങ്ങളിലും, രാത്രി യാത്രയ്ക്കും നിരോധനം

  കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ക്വാറികളുടെ പ്രവ‍ർത്തനം നിർത്തിവയ്ക്കാൻ ഉത്തരവ്. കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടത്.   ക്വാറികളുടെ പ്രവര്‍ത്തനത്തിന് പുറമെ എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിർത്തിവയ്ക്കാനാണ് കര്‍ശന നിർദേശം.   കോഴിക്കോട് ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിർത്തിവെച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി […]

മലയാള സിനിമയുടെ രാജവീഥികളെ പ്രകാശപൂർണ്ണമാക്കിയത് ഭരതനും പത്മരാജനുമായിരുന്നു: കലയും കച്ചവടവും ഒരുപോലെ സമന്വയിപ്പിച്ച ഇവരുടെ സിനിമകൾ ഒരു തലമുറയുടെ ആവേശമായി മാറിയത് പെട്ടെന്നായിരുന്നു .

  കോട്ടയം: മലയാളത്തിൽ സമാന്തര സിനിമകളുടെ തുടക്കം അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് ആരംഭിക്കുന്നത്. പിന്നീട് അരവിന്ദൻ , പി.എ.ബക്കർ , ജോൺ എബ്രഹാം, പവിത്രൻ തുടങ്ങിയ പ്രതിഭാധനന്മാർ ആ പാത പിന്തുടർന്ന് രംഗത്തെത്തിയവരായിരുന്നു. അവാർഡുകളും അംഗീകാരങ്ങളുമെല്ലാം തേടിയെത്തിയെങ്കിലും പ്രേക്ഷകർക്ക് ഇവരുടെ സിനിമ സ്വീകാര്യമായില്ല. പ്രേക്ഷകരില്ലെങ്കിൽ ഒരു കലാരൂപത്തിനും നിലനില്പില്ലല്ലോ? അവസാനം ഉച്ചപ്പടങ്ങളുടെ ശ്രേണിയിൽ തളയ്ക്കപ്പെട്ട കലാമൂല്യമുള്ള സിനിമകൾക്ക് മോചനം ലഭിക്കുന്നത് ചരിത്രം തിരുത്തിയെഴുതിയ രണ്ടു ചെറുപ്പക്കാരുടെ മലയാള സിനിമയിലേക്കുള്ള വരവോടു കൂടിയാണ്. ആദ്യം ഒന്നിച്ചും പിന്നീട് വ്യത്യസ്ത വഴികളിലൂടേയും മലയാള സിനിമയുടെ രാജവീഥികളെ പ്രകാശപൂർണ്ണമാക്കിയ […]

കോട്ടയത്ത് നടക്കാനിരുന്ന കെജിഎൻഎ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപകീരണ യോഗം മാറ്റിവെച്ചു

കോട്ടയം : കോട്ടയത്ത് നടക്കാനിരുന്ന കെജിഎൻഎ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപകീരണ യോഗം മാറ്റിവെച്ചു. വയനാട്‌ ജില്ലയിലെ ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലിൽ സംസ്ഥാനത്ത്‌ ഔദ്യോഗിക ദു:ഖാചരണത്തിന്റെ ഭാഗമായാണ് ബുധനാഴ്‌ച നടത്താനിരുന്ന  യോഗം മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.