Spread the love

കൽപറ്റ : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നഷ്ടമായത് നിരവധി ജീവനുകളാണ്. സുരക്ഷയും ജാഗ്രതയും പാലിക്കാനും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും.

video
play-sharp-fill

‘കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങള്‍ പൂർണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.

വയനാട്ടിലെ പ്രിയ സഹോദരങ്ങള്‍ക്കായി പ്രാർഥനയോടെ…’എന്നാണ് മമ്മൂട്ടിയും മോഹൻലാലും പോസ്റ്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആന്റണി വർഗീസ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങള്‍ ജാഗ്രത നിർദേശങ്ങള്‍ അറിയിച്ചു കൊണ്ട് പോസ്റ്റുകളും മരണപ്പെട്ടവർക്ക് അനുശോചനവും അറിയിച്ചിട്ടുണ്ട്.