play-sharp-fill

കുറവിലങ്ങാട് നിർമാണത്തിലിരിക്കുന്ന വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ വിദ്യാർത്ഥി; തലയ്ക്കും നടുവിനും പരിക്കേറ്റ അതിരമ്പുഴ സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ; സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ഏറ്റുമാനൂർ: കുറവിലങ്ങാട്ട് നിർമാണത്തിലിരിക്കുന്ന വീടിനു സമീപം ദുരൂഹസാഹചര്യത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ അതിരമ്പുഴ സ്വദേശിയായ കോളജ് വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിരമ്പുഴ വട്ടമുകളേൽ മുഹമ്മദ് അയൂബിന്റെ മകനും പുല്ലരിക്കുന്ന് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് രണ്ടാം വർഷ കംപ്യൂട്ടർ വിദ്യാർഥിയുമായ മുഹമ്മദ് യാസിനെ(19)യാണ് അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരിക്കുന്നത്. തലയ്ക്കും നടുവിനുമാണ് പരുക്ക്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാത്രി ഒൻപതോടെ, കുറവിലങ്ങാട് കാളികാവ് ഭാഗത്തു നിർമാണം നടക്കുന്ന ഇരുനില വീടിന്റെ […]

ജനകീയമാക്കിയ ആരോഗ്യവകുപ്പിനെ പൊതുസമൂഹത്തില്‍ മോശമാക്കി; സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കും; വീണാ ജോർജിനും രൂക്ഷവിമര്‍ശനം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കും രൂക്ഷവിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യോഗത്തില്‍ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി തെറ്റു തിരുത്താന്‍ തയാറാകുന്നില്ലെന്നും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി പോലും രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും ദൂര്‍ത്തും ധാർഷ്‌ട്യവും അഴിമതിയുമാണ് എല്ലായിടത്തുമെന്നുമാണ് ജനസംസാരമെന്ന് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനകളും നിലപാടുകളും പാര്‍ട്ടിക്കു അവമതിപ്പ് ഉളവാക്കുന്നതാണെന്നു പ്രതിനിധികള്‍ പൊട്ടിത്തെറിച്ചു. […]

കെ കെ രമയുടെ മൊഴിയെടുത്ത എഎസ്‌ഐക്കും സ്ഥലംമാറ്റം; നടപടി ടി പി കേസ് പ്രതിയുടെ ശിക്ഷാ ഇളവ് നീക്കം വിവാദമായതോടെ

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കത്തില്‍ ജയില്‍ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്‌ഐക്കും സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. ട്രൗസർ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു കെ കെ രമയുടെ മൊഴിയെടുത്തത്. ടിപി ചന്ദ്രശേഖരൻ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നല്‍കി ജയിലില്‍ നിന്ന് പുറത്തിറക്കാനായിരുന്നു സർക്കാർ നീക്കം. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്പെഷ്യല്‍ ഇളവ് നല്‍കാനാണ് വഴി […]

കരുവന്നൂര്‍ കള്ളപ്പണക്കേസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 10 ലക്ഷത്തിന്റെ പാര്‍ട്ടി ഭൂമി; സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഇഡിയുടെ വെളിപ്പെടുത്തല്‍

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് കളളപ്പണക്കേസില്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസില്‍ ഇഡി കണ്ടുകെട്ടിയത് 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമിയാണ്. വെളിപ്പെടുത്താത്ത 8 ബാങ്ക് അക്കൗണ്ടുകളിലെ തുകയെന്ന് ഇഡി വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നത് കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇതേവരെ 117 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത് എന്നാണ്. കഴിഞ്ഞ ദിവസം മാത്രമായി 29കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. അതില്‍ 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമിയുണ്ട് എന്നാണ് പറയുന്നത്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റർ ചെയ്ത […]

കേരളത്തില്‍ കാലവര്‍ഷം ഈ ആഴ്ച ദുര്‍ബലം; അടുത്ത ആഴ്ച ശക്തി പ്രാപിക്കും; ഇന്ന് മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളില്‍ ദുർബലമായതോടെയാണ് കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞത്. എന്നാല്‍ വടക്ക് കിഴക്കൻ അറബികടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്ച തുടരാനാണ് സാധ്യത. ശേഷം അടുത്ത ആഴ്ചയോടെ കേരളത്തില്‍ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ […]

ബുംമ്രയും അര്‍ഷ്ദ്വീപ് സിംഗും മിന്നലായി; ഗോള്‍ഡണ്‍ ആമുമായി ഹാര്‍ദിക് പാണ്ഡ്യയും; തുണച്ചത് പേസ് ബൗളിങ്ങിലെ വ്യത്യസ്തത; അവസാന ഓവറില്‍ സൂര്യകുമാര്‍ പിടിച്ച അത്ഭുത ക്യാച്ച്‌ ജയത്തിളക്കം കൂട്ടി; നിര്‍ണ്ണായകമായത് കോലിയുടെ 76 റണ്‍സും; കരീബിയൻ മണ്ണില്‍ ട്വന്റി ട്വന്റി ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ; 2024ല്‍ ലോക കിരീടവുമായി രോഹിത്തും സംഘവും

ബാർബഡോസ്: ഇന്ത്യ ഉയർത്തിയ 177 റണ്‍സിനെ അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായില്ല. പേസ് കരുത്തില്‍ ഇന്ത്യയ്ക്ക് നാലാം ലോക കിരീടം. 1983ലും 2011ലും ഏകദിന ലോകകപ്പ് നേടിയ ടീം ഇന്ത്യ ആദ്യമായി ട്വന്റി ട്വന്റിയില്‍ മുത്തമിട്ടത് 2007ലെ ആദ്യ വെർഷനിലായിരുന്നു. അതിന് ശേഷം നീണ്ട കാത്തിരിപ്പ്. 2024ല്‍ രോഹിത് ശർമ്മയും കൂട്ടരും വീണ്ടും ട്വന്റി ട്വന്റി ലോകകിരീടവുമായി നാട്ടിലേക്ക് വരും. കരീബിയൻ മണ്ണിലെ കാശപോരാട്ടത്തില്‍ ആഫ്രിക്കൻ കരുത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ മറികടന്നു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ കളിയില്‍ ഇന്ത്യൻ പേസ് കരുത്താണ് വിജയമൊരുക്കിയത്. വിരാട് കോലിയാണ് ഫൈനലില്‍ കളിയിലെ […]

മികച്ച ടീം ടോട്ടല്‍; 176 റണ്‍സ്, ടി20 ലോകകപ്പ് ഫൈനലില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ ; മറികടന്നത് ഓസ്‌ട്രേലിയന്‍ നേട്ടം

സ്വന്തം ലേഖകൻ ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റവും മികച്ച ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 176 റണ്‍സാണ് റെക്കോര്‍ഡായി മാറിയത്. കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും അക്ഷര്‍ പട്ടേലിന്റെ മികച്ച ഇന്നിങ്‌സുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 2021ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ കന്നി ടി20 ലോക കിരീടത്തിനായി നടത്തിയ ചെയ്‌സിങ് റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. ന്യൂസിലന്‍ഡിനെതിരെ അന്ന് ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചതായിരുന്നു ഇതുവരെയുള്ള […]

ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണ് ‌അപകടം; കെയർടേക്കർ മരിച്ചു ; ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം വാഴക്കാലയിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി ദീപ ജയകുമാർ (47) ആണ് മരിച്ചത്. ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു. അതേസമയം പത്തനംതിട്ടയിൽ മധ്യവയസ്കൻ കുളത്തിൽ വീണ് മരിച്ചു. പള്ളിക്കലിൽ പത്മവിലാസത്തിൽ അജയനാണ് കുളത്തിൽ വീണ് മരിച്ചത്.

ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് ഭാരതി നിര്യാതയായി

പൊൻകുന്നം : ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഭാരതി (87) നിര്യാതയായി മക്കൾ : വിജയമ്മ,രാധ ഉണ്ണി,ഗീത,ഉഷ, മണി മരുമക്കൾ അപ്പുകുട്ടൻ, ശശി, ബാബു സംസ്കാരം നാളെ ( 30/6/2024 ഞായർ )മൂന്നു മണിക്ക് വീട്ടുവളപ്പിൽ

കോഹ്‌ലിക്കൊപ്പം അക്ഷര്‍ പട്ടേലും കളം വാണു; ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം

സ്വന്തം ലേഖകൻ ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി. 59 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം കോഹ്‌ലി 76 റണ്‍സുമായി കൂടാരം കയറി. കോഹ്‌ലിക്കൊപ്പം നിര്‍ണായക ബാറ്റിങുമായി അക്ഷര്‍ പട്ടേലും കളം വാണു. ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു ഉയര്‍ത്തി അക്ഷര്‍ പട്ടേല്‍ ക്രീസ് വിടുകയായിരുന്നു. താരം അര്‍ധ സെഞ്ച്വറിയുടെ വക്കില്‍ റണ്ണൗട്ടായി. മുന്‍നിരയെ […]