play-sharp-fill

പനിയുടെ ലക്ഷണമുണ്ടോ..? എങ്കില്‍ സൂക്ഷിക്കണം: സംസ്ഥാനത്ത് എച്ച്‌1എൻ1, ഡെങ്കി കേസുകള്‍ കുത്തനെ കൂടുന്നു; പ്രതിദിന പനിബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു

തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയർന്നു. എച്ച്‌1എൻ1, ഡെങ്കി ബാധിതരുടെ എണ്ണമാണ് കാര്യമായി കൂടുന്നത്. അധികൃതരുടെ കണക്കുപ്രകാരം പ്രതിദിന പനിബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേക്ക് ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പനി പടർന്നുപിടിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ളാൻ നാളെമുതല്‍ തുടങ്ങും. ആശങ്കപ്പെടുത്ത നിലയിലാണ് ഡെങ്കി കേസുകള്‍ ഉയരുന്നത്. പത്തുദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 217 എച്ച്‌1എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ടുചെയ്തു. ഡെങ്കി, എലിപ്പനി, എച്ച്‌1എൻ1 എന്നിവ […]

മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളിലും മാറ്റം ; ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരും ; പുതിയ നിയമങ്ങൾ അറിയാം

സ്വന്തം ലേഖകൻ മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളില്‍ മാറ്റം വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. 2024 മാർച്ച്‌ 14 കൊണ്ടുവന്ന മൊബൈല്‍ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒൻപതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരിക. ട്രായ് നിയമം അനുസരിച്ച്‌, നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടതോ പ്രവർത്തന […]

കോൺഗ്രസിൽ അടിതുടങ്ങി….! മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നാല് പേര്‍: എംപി സ്ഥാനം രാജിവെച്ച്‌ മത്സരിക്കാന്‍ കെ സുധാകരനും തരൂരും; പത്ത് വർഷത്തിന് ശേഷം സംസ്ഥാന ഭരണത്തിലെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിൽ കോണ്‍ഗ്രസ് നേതാക്കൾ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മികച്ച വിജയം നേടിയതോടെ 2026 ലെ നിയമസഭ തിരഞ്ഞടുപ്പ് പ്രതീക്ഷകളും കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്. പത്ത് വർഷത്തിന് ശേഷം തങ്ങള്‍ക്ക് സംസ്ഥാന ഭരണത്തിലെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചരട് വലികളും കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് […]

പഞ്ചായത്തിൽ ഫണ്ട് ഇല്ല റോഡുകൾ കുളമാകുന്നു ; തിരുവാർപ്പ് പഞ്ചായത്തിലെ റോഡുകൾ പലതും തകർന്ന നിലയിൽ ; റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കാൽ നട യാത്രക്കാർ ദുരിതത്തിൽ ; പ്രളയ ഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പാർലമെന്റെറി പാർട്ടി പ്രതിഷേധിച്ചു ; യോഗം ഡി സി സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയതു

സ്വന്തം ലേഖകൻ തിരുവാർപ്പ് : തുടർച്ചയായി ഉണ്ടാകുന്ന വെള്ള പൊക്കവും പഞ്ചായത്ത് തനത് വരുമാനത്തിന്റെയും വികസന ഫണ്ടിന്റെയും ലഭ്യതക്കുറവ് മൂലം പഞ്ചായത്തിലെ തകർന്ന റോഡുകളുടെ നവീകരണ പ്രവർത്തികൾ നടക്കാത്തതിനാൽ കോൺഗ്രസ് പാർലമെന്റെറി പാർട്ടി പ്രതിഷേധിച്ചു. ടാറിംങ്ങ് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ പല റോഡുകളുടെയും അവസ്ഥ ഇന്ന് വളരെ മോശമാണ് . മഴക്കാലമായതോടെ റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കാൽ നട യാത്രപോലും ദുസഹമായി മാറിയിരിക്കുന്നു. 2022 – 23 വാർഷിക പദ്ധതിയിൽ തിരുവാർപ്പ് പഞ്ചായത്തിന് റോഡ് മെയിന്റെനൻസ് ഗ്രാന്റ് 1 കോടി 62 ലക്ഷം […]

മുങ്ങി നടക്കുന്ന ഡോക്ടര്‍മാരുടെ പേരും വിലാസവുമായി അസാധാരണ പരസ്യം; 15 ദിവസത്തിനുള്ളില്‍ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്; നടപടി സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ കുറവ് രോഗീപരിചരണത്തെ ബാധിച്ചതിനെ തുടർന്ന്

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ആരോഗ്യ വകുപ്പ്. ഡോക്ടര്‍മാരുടെ പേര്, വിലാസം, ജോലി ചെയ്തിരുന്ന ആശുപത്രി എന്നിവയുള്‍പ്പെടെ പത്രങ്ങളില്‍ പരസ്യം നല്‍കി. എന്ന് മുതലാണ് ജോലിക്ക് എത്താതിരുന്നതും പരസ്യത്തില്‍ പറഞ്ഞിട്ടുണ്ട്. സർവ്വീസില്‍ നിന്നും പിരിച്ചുവിടുന്നതിന്റെ മുന്നോടി ആയാണ് പരസ്യം നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ പിരിച്ചുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. അനധികൃതമായ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ആരോഗ്യ വകുപ്പ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരികെ സർവ്വീസില്‍ പ്രവേശിക്കാന്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും മടങ്ങാത്തവരെയാണ് സര്‍വ്വീസില്‍ നിന്ന് […]

ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി ; ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട്

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബാദ്ലിയിലെ വെള്ളക്കെട്ടുള്ള അടിപ്പാതയിൽ ശനിയാഴ്ച രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഈ ഭാ​ഗത്ത് വെള്ളക്കെട്ടാണ്. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ മ​ഴ തുടങ്ങിയത്. അതിശക്തമായ മഴയിൽ […]

ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കും ; ‘അമ്മ’ വാർഷിക പൊതുയോഗം ഇന്ന്

സ്വന്തം ലേഖകൻ കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ ‘അമ്മ’യുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മോഹൻലാൽ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കാൽനൂറ്റാണ്ടായി തുടർന്നിരുന്ന ജനറൽ സെക്രട്ടറി പദവി ഇടവേള ബാബു ഒഴിഞ്ഞിരുന്നു. എന്നിലധികം പേർ മത്സരരംഗത്തുള്ളതിനാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കും. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ മുഖങ്ങൾ വരട്ടെയെന്ന […]

ടി 20 യെ അടുത്ത തലമുറ ഏറ്റെടുക്കാൻ സമയമായി; ഇത് എന്റെ അവസാന ടി 20 ലോക കപ്പായിരുന്നു; കളിയില്‍ തോറ്റാലും ഞാനിത് പ്രഖ്യാപിക്കുമായിരുന്നു: ഹര്‍ഷ ബോഗ്ലെയുടെ ചോദ്യത്തിന് മറുപടിയായി കോഹ്ലിയുടെ പ്രഖ്യാപനം

ബാർബഡോസ്: ടി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ജയത്തില്‍ നിർണായക പങ്കുവഹിക്കുകയും, കളിയിലെ താരവുമായ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടി 20 ഫോർമാറ്റില്‍ നിന്ന് വിരമിച്ചു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോഹ്ലി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി പുതിയ തലമുറ ഏറ്റെടുക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങള്‍ നേടാൻ ആഗ്രഹിച്ചതും ഇതാണ്. ഒരു ദിവസം റണ്‍ നേടാൻ കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. അപ്പോള്‍ ഇത് സംഭവിക്കും. ദൈവം മഹാനാണ്. ഇന്ത്യക്കായി കളിക്കുന്ന എന്റെ […]

തബലയിൽ വിസ്മയം തീർത്ത കെപിഎസി തമ്പിയുടെയും മിമിക്രി കലാരംഗത്ത് പാരഡി ഗാനങ്ങളിലൂടെ പുത്തൻവഴിതെളിച്ച കോട്ടയം സോമരാജിന്റെയും വേർപാടിൽ കെഎഎഫ് അനുസ്മരണ സമ്മേളനം നടത്തി : യോഗം എഴുത്തുകാരൻ അഡ്വ കെ .അനിൽകുമാർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കെ എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയും കെഎഎഫ് ( Kerala Artistes Fraternity) സംയുക്തമായി കെ പി എ സി തമ്പി / കോട്ടയം സോമരാജൻ അനുസ്മരണവും മുട്ടമ്പലം ലൈബ്രറിയിൽ നടന്നു. തബലയിൽ വിസ്മയം തീർത്ത് കേരളത്തിലും വിദേശങ്ങളിലുമായി നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള കെ പി എ സിതമ്പിയുടെയും,മിമിക്രി കലാരംഗത്ത് പാരഡി ഗാനങ്ങളിലൂടെ പുത്തൻവഴിതെളിച്ച കോട്ടയത്തിന്റെ പ്രിയ ഹാസ്യ കലാകാരൻ കോട്ടയം സോമരാജിൻ്റെയും വേർപാടിൽ അനുശോചിച്ചു. ഇന്ന് നടന്ന അനുസ്മരണ യോഗം പ്രമുഖ എഴുത്തുകാരനും,വാഗ്മിയും, കോട്ടയത്തെ പുരോഗമന പ്രസ്ഥാനത്തിൻ്റെ […]

കാര്യവിജയം, മത്സരവിജയം, നേട്ടം, ആരോഗ്യം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം ഇതാ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം, പാഴ്ചെലവ്, ധനതടസ്സം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, അവിചാരിത ധനയോഗം, സൽക്കാരയോഗം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, അലച്ചിൽ, ചെലവ്, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, […]